അവതരണത്തിന് ഒരു വർഷത്തിന് ശേഷം ബ്രോങ്കോയുടെ പ്രൊഡക്ഷൻ ആരംഭിച്ച് ഫോർഡ്

ഫോർഡ് മോട്ടോർ യുഎസിലെ മിഷിഗൺ അസംബ്ലി പ്ലാന്റിൽ നിന്ന് പുതിയ 2021 ബ്രോങ്കോ സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളുടെ നിർമ്മാണവും ഷിപ്പിംഗും ആരംഭിച്ചു. എസ്‌യുവി പുതിയ അവതാരത്തിൽ അരങ്ങേറ്റം കുറിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് നിർമ്മാതാക്കൾ ഉത്പാദനം ആരംഭിച്ചത്.

അവതരണത്തിന് ഒരു വർഷത്തിന് ശേഷം ബ്രോങ്കോയുടെ പ്രൊഡക്ഷൻ ആരംഭിച്ച് ഫോർഡ്

കൊവിഡ് -19 മഹാമാരിക്കിടയിൽ സപ്ലൈ ചെയിനിലുണ്ടായ പ്രതിസന്ധികളാണ് 2021 ബ്രോങ്കോ എസ്‌യുവിയുടെ പ്രൊഡക്ഷൻ വൈകിപ്പിച്ചത്.

അവതരണത്തിന് ഒരു വർഷത്തിന് ശേഷം ബ്രോങ്കോയുടെ പ്രൊഡക്ഷൻ ആരംഭിച്ച് ഫോർഡ്

ഈ വർഷം തുടക്കം മുതൽ ആറാം തലമുറ ബ്രോങ്കോ എസ്‌യുവികളുടെ 125,000 യൂണിറ്റുകൾ ഇതിനകം തന്നെ ഉപഭോക്താക്കൾ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഫോർഡ് പറഞ്ഞു. അമേരിക്കയിലെയും കാനഡയിലെയും ബ്രോങ്കോയ്ക്കായി 190,000 -ൽ കൂടുതൽ റിസർവേഷൻ ചെയ്തതായി ഫോർഡ് പറഞ്ഞു.

അവതരണത്തിന് ഒരു വർഷത്തിന് ശേഷം ബ്രോങ്കോയുടെ പ്രൊഡക്ഷൻ ആരംഭിച്ച് ഫോർഡ്

ആരാധകർ ബ്രോങ്കോയ്ക്കായി കാത്തിരിക്കുകയാണെന്ന് തങ്ങൾക്കറിയാം, അത് തിരികെ കൊണ്ടുവരാൻ തങ്ങൾ വളരെ ആവേശത്തിലാണ് എന്ന് ഫോർഡ് മോട്ടോറിലെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ സുസി ഡീറിംഗ് പറഞ്ഞു.

അവതരണത്തിന് ഒരു വർഷത്തിന് ശേഷം ബ്രോങ്കോയുടെ പ്രൊഡക്ഷൻ ആരംഭിച്ച് ഫോർഡ്

ഈ ബ്രോങ്കോ എന്നത്തേക്കാളും മികച്ചതാണെന്നും തങ്ങൾ ബ്രോങ്കോയുടെ ഏതൊരു ഭൂപ്രദേശത്തെയും മറികടന്ന് പോാകനുള്ള കഴിവ്, ബ്രാൻഡിന്റെ ബിൽറ്റ് വൈൽഡ് നൂതന രൂപകൽപ്പന, ഈട്, വന്യമായ എല്ലാ സാഹസികതകളും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വിപുലമായ ഓഫ്-റോഡ് ശേഷി എന്നിവ പോലുള്ള ആധികാരികത നിലനിർത്തുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

അവതരണത്തിന് ഒരു വർഷത്തിന് ശേഷം ബ്രോങ്കോയുടെ പ്രൊഡക്ഷൻ ആരംഭിച്ച് ഫോർഡ്

2021 ബ്രോങ്കോ എസ്‌യുവി ഫാമിലിയിൽ ക്ലാസിക് ടു-ഡോർ, ആദ്യത്തെ നാല്-ഡോർ 4x4 പതിപ്പുകൾ ഉൾപ്പെടുന്ന പുതിയ വാഹനങ്ങളുടെ നിര തന്നെയാണുള്ളത്. യു‌എസ് വിപണിയിലെ പ്രധാന എതിരാളികളിലൊരാളായ ജീപ്പ് റാങ്‌ലറിനെ ഏറ്റെടുക്കാനും ഫോർ വീൽ ഡ്രൈവ് ബ്രോങ്കോ ലക്ഷ്യമിടുന്നു.

അവതരണത്തിന് ഒരു വർഷത്തിന് ശേഷം ബ്രോങ്കോയുടെ പ്രൊഡക്ഷൻ ആരംഭിച്ച് ഫോർഡ്

ഫോർഡ് ബ്രോങ്കോ എസ്‌യുവികൾ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 310 bhp കരുത്തും 542 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.7 ലിറ്റർ പെട്രോൾ ഇക്കോബൂസ്റ്റ് V6 എഞ്ചിൻ, 270 bhp കരുത്തും 420 Nm torque ഉം പുറപ്പെടുവിക്കുന്ന 2.3 ലിറ്റർ നാല് സിലിണ്ടർ ഇക്കോബൂസ്റ്റ് യൂണിറ്റും ഇതിൽ ഉൾപ്പെടുന്നു.

അവതരണത്തിന് ഒരു വർഷത്തിന് ശേഷം ബ്രോങ്കോയുടെ പ്രൊഡക്ഷൻ ആരംഭിച്ച് ഫോർഡ്

ഫോർഡ് 750 മില്യൺ ഡോളർ നിക്ഷേപിക്കുകയും മിഷിഗൺ അസംബ്ലി പ്ലാന്റിൽ പുതിയ ബ്രോങ്കോ എസ്‌യുവികൾ നിർമ്മിക്കാൻ 2,700 ജീവനക്കാരെ നിയമ്മിക്കുകയും ചെയ്തു.

അവതരണത്തിന് ഒരു വർഷത്തിന് ശേഷം ബ്രോങ്കോയുടെ പ്രൊഡക്ഷൻ ആരംഭിച്ച് ഫോർഡ്

അത്യാധുനികമായ പ്ലാന്റിൽ അമേരിക്കയിലെ ഏറ്റവും പ്രഗത്ഭരായ തൊഴിലാളികളാണ് തങ്ങൾക്കുള്ളത് എന്ന് ഫോർഡ് മോട്ടോറിലെ മാനുഫാക്ചറിംഗ്, ലേബർ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ജോൺ സവോന പറഞ്ഞു.

അവതരണത്തിന് ഒരു വർഷത്തിന് ശേഷം ബ്രോങ്കോയുടെ പ്രൊഡക്ഷൻ ആരംഭിച്ച് ഫോർഡ്

ഇത് തങ്ങളുടെ ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ളതും എന്തിനും തയ്യാറായതുമായ എല്ലാ പുതിയ ബ്രോങ്കോയും നൽകുന്നതിന് രൂപകൽപ്പന ചെയ്ത തോൽവിയറിയാത്ത സംയോജനമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അവതരണത്തിന് ഒരു വർഷത്തിന് ശേഷം ബ്രോങ്കോയുടെ പ്രൊഡക്ഷൻ ആരംഭിച്ച് ഫോർഡ്

ആദ്യ തലമുറ ബ്രോങ്കോ എസ്‌യുവി പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഫോർഡ് മോട്ടോർ 1996 -ൽ ബ്രോങ്കോ എസ്‌യുവിയെ ഉൽ‌പാദനത്തിൽ നിന്ന് പിൻ‌വലിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Starts Bronco SUV Production Almost After One Year Of Debut. Read in Malayalam.
Story first published: Tuesday, June 15, 2021, 20:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X