കൂടുതൽ പ്രീമിയം സവിശേഷതകളുമായി G80 സ്പോർട്ട് സെഡാൻ അവതരിപ്പിച്ച് ജെനെസിസ്

ജെനെസിസ് തങ്ങളുടെ G80 സ്പോർട്ട് മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ ജനപ്രിയ ഇടത്തരം ആഢംബര സെഡാൻ G80 ലൈനപ്പിന് വരാനിരിക്കുന്ന വേരിയന്റാണിത്.

കൂടുതൽ പ്രീമിയം സവിശേഷതകളുമായി G80 സ്പോർട്ട് സെഡാൻ അവതരിപ്പിച്ച് ജെനെസിസ്

നിലവിലുള്ള G80 രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ള പുതിയ ട്രിം മോഡലിന് കൂടുതൽ അത്ലറ്റിക് എക്സ്റ്റീരിയർ ഡിസൈനും പുതിയ ഇന്റീരിയർ, എക്സ്റ്റീരിയർ സവിശേഷതകളും ഉണ്ടാകും.

G80 സ്‌പോർട്ടിന് ‘കാവെൻഡിഷ് റെഡ്' എന്ന പുതിയ നിറവും നിർമ്മാതാക്കൾ നൽകുന്നു. കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിന്റെ വടക്കൻ തീരത്തുള്ള ഒരു മലഞ്ചെരിവിൽ നിന്നാണ് ഈ നിറത്തിന്റെ പേരിന്റെ പ്രചോദനം.

കൂടുതൽ പ്രീമിയം സവിശേഷതകളുമായി G80 സ്പോർട്ട് സെഡാൻ അവതരിപ്പിച്ച് ജെനെസിസ്

റേഡിയേറ്റർ ഗ്രില്ലിനൊപ്പം സവിശേഷമായ രൂപകൽപ്പനയും സെഡാന്റെ മുൻവശത്ത് ഉണ്ടാകും. വാഹനത്തിന്റെ ത്രിമാന വിംഗ് ആകൃതിയിലുള്ള ഫ്രണ്ട് ബമ്പർ ഇൻടേക്ക് ഗ്രില്ലിന് ആക്സന്റ് നൽകും.

കൂടുതൽ പ്രീമിയം സവിശേഷതകളുമായി G80 സ്പോർട്ട് സെഡാൻ അവതരിപ്പിച്ച് ജെനെസിസ്

ഹെഡ്‌ലാമ്പുകൾക്ക് ചുറ്റുമുള്ള കറുത്ത ബെസലുകൾ കാറിന്റെ സ്‌പോർടി രൂപകൽപ്പനയ്ക്ക് ആക്കം കൂട്ടുന്നുവെന്ന് ആഡംബര വാഹന നിർമാതാക്കൾ പറയുന്നു.

കൂടുതൽ പ്രീമിയം സവിശേഷതകളുമായി G80 സ്പോർട്ട് സെഡാൻ അവതരിപ്പിച്ച് ജെനെസിസ്

മൂന്ന് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ കാറിലുണ്ടാകും. കൂടാതെ മൂന്ന് വ്യത്യസ്ത ഡിസൈനുകളിൽ ഡാഷ്‌ബോർഡ് വരും. സ്‌പോർട്‌സ് എക്‌സ്‌ക്ലൂസീവ് റിയൽ അലുമിനിയം, റിയൽ കാർബൺ, ഡയമണ്ട് പാറ്റേൺ ചെയ്ത ഹൈബ്രിഡ് വീവിംഗ് പാറ്റേൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൂടുതൽ പ്രീമിയം സവിശേഷതകളുമായി G80 സ്പോർട്ട് സെഡാൻ അവതരിപ്പിച്ച് ജെനെസിസ്

കമ്പനി നൽകിയിരിക്കുന്ന ഈ ഡിസൈനുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കഴിയും. ഉപഭോക്താക്കൾക്ക് ഗ്രേ അല്ലെങ്കിൽ റെഡ് സ്റ്റിച്ചിംഗ് തെരഞ്ഞെടുക്കാവുന്ന ബ്ലാക്ക് മോണോടോൺ, സെവില്ല റെഡ് എന്നിവ ഉൾപ്പെടുന്ന മൂന്ന് കളർ ഓപ്ഷനുകളാണ് G80 സ്‌പോർട്ടിൽ വരുന്നത്.

കൂടുതൽ പ്രീമിയം സവിശേഷതകളുമായി G80 സ്പോർട്ട് സെഡാൻ അവതരിപ്പിച്ച് ജെനെസിസ്

G-മാട്രിക്സ് പാറ്റേണുള്ള 20 ഇഞ്ച് ഡാർക്ക് അലോയി വീലുകളും പുതിയ ട്രിമ്മിൽ ഉണ്ടാകും. ട്രങ്ക് ലിഡ് മോൾഡിംഗിന്റെ നിറം ബ്രാൻഡ് ക്രമീകരിച്ചിട്ടുണ്ടെന്നും മികച്ച ബമ്പർ ഡിസൈൻ സൃഷ്ടിക്കുന്നതിന് പുതിയ ഡിഫ്യൂസർ ഡിസൈനും ചേർത്തിട്ടുണ്ടെന്നും വാഹന നിർമാതാക്കൾ കൂട്ടിച്ചേർക്കുന്നു.

കൂടുതൽ പ്രീമിയം സവിശേഷതകളുമായി G80 സ്പോർട്ട് സെഡാൻ അവതരിപ്പിച്ച് ജെനെസിസ്

ഇതിന് റിയർ-വീൽ സ്റ്റിയറിംഗ് (RWS) സംവിധാനവുമുണ്ടാകും. 2021 -ന്റെ മൂന്നാം പാദത്തിൽ വാഹനം ലോഞ്ച് ചെയ്യുമ്പോൾ വിശദമായ സവിശേഷതകൾ വ്യക്തമാക്കുമെന്ന് പ്രീമിയം കാർ നിർമാതാക്കൾ അറിയിക്കുന്നു.

Most Read Articles

Malayalam
English summary
Genesis Unveiled G80 Sports With More Premium Features. Read in Malayalam.
Story first published: Monday, July 5, 2021, 16:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X