G 70 ഷൂട്ടിംഗ് ബ്രേക്ക് 2021 ഗുഡ്‌വുഡ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് ജെനസിസ്

2021 ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ ജെനസിസ് തങ്ങളുടെ G 70 ഷൂട്ടിംഗ് ബ്രേക്ക് അവതരിപ്പിച്ചു. യൂറോപ്യൻ വിപണിയ്ക്കായി സൃഷ്ടിച്ച G 70 ഷൂട്ടിംഗ് ബ്രേക്ക് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പുതിയ G 70 സെഡാനെ അടിസ്ഥാനമാക്കിയുള്ളതാണ്.

G 70 ഷൂട്ടിംഗ് ബ്രേക്ക് 2021 ഗുഡ്‌വുഡ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് ജെനസിസ്

അത്‌ലറ്റിക് എലഗൻസ് എന്ന ബ്രാൻഡിന്റെ ഡിസൈൻ ഐഡന്റിറ്റിയെ അടിസ്ഥാനമാക്കിയുള്ള അത്ലറ്റിക് ശൈലിയാണ് കാറിന്റെ പ്രത്യേകത.

G 70 ഷൂട്ടിംഗ് ബ്രേക്ക് 2021 ഗുഡ്‌വുഡ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് ജെനസിസ്

പുതിയ G 70 -യുടെ അതേ വലുപ്പത്തിലാണ് ജെനസിസ് G 70 ഷൂട്ടിംഗ് ബ്രേക്കീസ് ഒരുക്കിയിരിക്കുന്നത്. 4,685 mm നീളവും 1,850 mm വീതിയും 1,400 mm ഉയരവുമുള്ള വാഹനം 2,835 mm വീൽബേസുമായി വരുന്നു.

G 70 ഷൂട്ടിംഗ് ബ്രേക്ക് 2021 ഗുഡ്‌വുഡ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് ജെനസിസ്

G 70 സെഡാനുമായി താരതമ്യപ്പെടുത്തുമ്പോൾ ലഗേജ് സ്പെയ്സ് 40 ശതമാനം വലുതാണ്. വാഹനത്തിന്റെ പിൻ സീറ്റുകൾ 4: 2: 4 ഫോർമാറ്റിൽ പലതായി വിഭജിക്കാം.

G 70 ഷൂട്ടിംഗ് ബ്രേക്ക് 2021 ഗുഡ്‌വുഡ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് ജെനസിസ്

ഇത് കാറിന്റെ വൈവിധ്യമാർന്ന പ്രായോഗിക ഉപയോഗത്തിന് സഹായിക്കുന്നു എന്ന് ജെനസിസ് അവകാശപ്പെടുന്നു. കാറിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ജെനസിസ് കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല.

G 70 ഷൂട്ടിംഗ് ബ്രേക്ക് 2021 ഗുഡ്‌വുഡ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് ജെനസിസ്

ജെനസിസ് മോട്ടോർ യൂറോപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഡൊമിനിക് ബോഷ് ഈ വെളിപ്പെടുത്തലിലൂടെ യൂറോപ്പിലെ ആഡംബര കാർ വിഭാഗത്തിൽ ശക്തമായ ചുവടുറപ്പിക്കാൻ ബ്രാൻഡിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

G 70 ഷൂട്ടിംഗ് ബ്രേക്ക് 2021 ഗുഡ്‌വുഡ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് ജെനസിസ്

ഈ വിശിഷ്ട അന്താരാഷ്ട്ര കാർ ഫെസ്റ്റിവലിൽ യൂറോപ്യൻ വിപണിയുടെ തന്ത്രപരമായ മോഡലായ G 70 ഷൂട്ടിംഗ് ബ്രേക്ക് അനാവരണം ചെയ്യുന്നത് വളരെയധികം പ്രതീക്ഷ നൽകുന്ന ഒരു നീക്കമായിരുന്നു എന്നും അദ്ദേഹം കുറിക്കുന്നു.

G 70 ഷൂട്ടിംഗ് ബ്രേക്ക് 2021 ഗുഡ്‌വുഡ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് ജെനസിസ്

വാഹന നിർമാതാക്കൾ ഈ വർഷത്തെ ഗുഡ്‌വുഡ് ഫെസ്റ്റിവലിൽ തങ്ങളുടെ വാഹന നിരയിൽ അഞ്ച് മോഡലുകൾ പ്രദർശിപ്പിക്കും, ഇവയെല്ലാം യൂറോപ്പിൽ റിലീസ് ചെയ്യാൻ സജ്ജമാക്കിയവയാണ്.

G 70 ഷൂട്ടിംഗ് ബ്രേക്ക് 2021 ഗുഡ്‌വുഡ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് ജെനസിസ്

G 70 ഷൂട്ടിംഗ് ബ്രേക്ക്, G 80, GV 80, G 70, GV 70 എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവി അടിസ്ഥാനമാക്കിയുള്ള GT (ഗ്രാൻ ടൂറിസ്മോ) കൂപ്പെ കൺസെപ്റ്റ് കാറായ ജെനസിസ് X കൺസെപ്റ്റും മേളയിൽ പ്രദർശിപ്പിക്കും.

G 70 ഷൂട്ടിംഗ് ബ്രേക്ക് 2021 ഗുഡ്‌വുഡ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് ജെനസിസ്

ജെനസിസ് അടുത്തിടെ G 80 സ്പോർട്ടും അവതരിപ്പിച്ചു. 2021 -ന്റെ മൂന്നാം പാദത്തിൽ കാർ പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു.

Most Read Articles

Malayalam
English summary
Genesis Unveils G70 Shooting Brakes In 2021 Goodwood Festival Details. Read in Malayalam.
Story first published: Saturday, July 10, 2021, 11:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X