ഹൈഡ്രജൻ പവറിലേക്ക് ചുവടുവെക്കാനൊരുങ്ങി GWM; ആദ്യ മോഡൽ ഈ വർഷം തന്നെ

ചൈനയിലെ ഏറ്റവും വലിയ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ഗ്രേറ്റ് വോൾ മോട്ടോർസ് (GWM) ഈ വർഷം ആദ്യത്തെ ഹൈഡ്രജൻ പവർ എസ്‌യുവി പുറത്തിറക്കാൻ പദ്ധതിയിടുന്നു.

ഹൈഡ്രജൻ പവറിലേക്ക് ചുവടുവെക്കാനൊരുങ്ങി GWM; ആദ്യ മോഡൽ ഈ വർഷം തന്നെ

അടുത്ത വർഷം ചൈനയിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സ് വേളയിൽ കമ്പനി ഹൈഡ്രജൻ പവർ കാറുകൾ വിന്യസിക്കുമെന്ന് ഗ്രേറ്റ് വോൾ അനുബന്ധ സ്ഥാപനമായ FTXT എനർജി ടെക്‌നോളജി കമ്പനി മേധാവി സാങ് ടിയാൻയു പറഞ്ഞു.

ഹൈഡ്രജൻ പവറിലേക്ക് ചുവടുവെക്കാനൊരുങ്ങി GWM; ആദ്യ മോഡൽ ഈ വർഷം തന്നെ

വാഹനങ്ങൾക്കും സമുദ്ര, റെയിൽ ഗതാഗതത്തിനും ഉപയോഗിക്കാവുന്ന ഹൈഡ്രജൻ വൈദ്യുതിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി ഗ്രേറ്റ് വോൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2.0 ബില്യൺ യുവാൻ (305 മില്യൺ ഡോളർ) നിക്ഷേപിച്ചുവെന്ന് സാങ് പറഞ്ഞു.

ഹൈഡ്രജൻ പവറിലേക്ക് ചുവടുവെക്കാനൊരുങ്ങി GWM; ആദ്യ മോഡൽ ഈ വർഷം തന്നെ

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഗ്രേറ്റ് വോൾ 3.0 ബില്യൺ യുവാൻ കൂടി നിക്ഷേപിക്കുമെന്നും 2025 ഓടെ ഹൈഡ്രജൻ പവർ വാഹനങ്ങളുടെ ആദ്യ മൂന്ന് വിൽപ്പനക്കാരിൽ ഒന്നായി മാറാൻ പദ്ധതിയിടുന്നതായും സ്ഥാപകനായ വെയ് ജിയാൻജുൻ കൂട്ടിച്ചേർത്തു.

ഹൈഡ്രജൻ പവറിലേക്ക് ചുവടുവെക്കാനൊരുങ്ങി GWM; ആദ്യ മോഡൽ ഈ വർഷം തന്നെ

ഹൈഡ്രജനുമായി ബന്ധപ്പെട്ട വ്യവസായത്തിന്റെ വികസനം ഇലക്ട്രിക് വാഹനങ്ങളുടേത് പോലെ എത്രയും വേഗം മുന്നോട്ട് പോകും എന്ന് വെയ് പറഞ്ഞു.

ഹൈഡ്രജൻ പവറിലേക്ക് ചുവടുവെക്കാനൊരുങ്ങി GWM; ആദ്യ മോഡൽ ഈ വർഷം തന്നെ

ഒരു പരമ്പരാഗത വാഹന അസംബ്ലറിൽ നിന്ന് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന മൊബിലിറ്റി കമ്പനിയായി മാറുന്നതിനുള്ള ചെലവുകൾ ഗ്രേറ്റ് വോൾ വർധിപ്പിച്ചു.

ഹൈഡ്രജൻ പവറിലേക്ക് ചുവടുവെക്കാനൊരുങ്ങി GWM; ആദ്യ മോഡൽ ഈ വർഷം തന്നെ

ഓട്ടോണമസ് ഡ്രൈവിംഗ്, ഇലക്ട്രിക്കൽ സിസ്റ്റങ്ങൾ, സ്മാർട്ട് ക്യാബിനുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്മാർട്ട് കോഫി ബ്രാൻഡ് ജൂലൈയിൽ പുറത്തിറക്കി.

ഹൈഡ്രജൻ പവറിലേക്ക് ചുവടുവെക്കാനൊരുങ്ങി GWM; ആദ്യ മോഡൽ ഈ വർഷം തന്നെ

സെൽഫ് ഡ്രൈവിംഗ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉൾപ്പടെയുള്ള ഇന്റലിജന്റ് ഡ്രൈവിംഗ് വികസിപ്പിക്കുന്നതിന് ബീജിംഗ് ആസ്ഥാനമായുള്ള ഹൊറൈസൺ റോബോട്ടിക്സ് ഇൻകോർപ്പറേറ്റുമായി പ്രവർത്തിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഹൈഡ്രജൻ പവറിലേക്ക് ചുവടുവെക്കാനൊരുങ്ങി GWM; ആദ്യ മോഡൽ ഈ വർഷം തന്നെ

ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയായ ചൈന ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകളുടെയും ട്രക്കുകളുടെയും ബസുകളുടെയും വികസനം പ്രോത്സാഹിപ്പിക്കുന്നു, അഡോപ്ഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്ന നഗരങ്ങൾക്ക് പ്രതിഫലം നൽകുമെന്നും ചൈനീസ് സർക്കാർ വാഗ്ദാനം ചെയ്യുന്നു.

ഹൈഡ്രജൻ പവറിലേക്ക് ചുവടുവെക്കാനൊരുങ്ങി GWM; ആദ്യ മോഡൽ ഈ വർഷം തന്നെ

2025 ഓടെ ചൈനയുടെ ഹൈഡ്രജൻ-വാഹന വിപണിയിൽ 10 ശതമാനം നേട്ടമുണ്ടാക്കാൻ പദ്ധതിയിടുന്നതായി ഏറ്റവും വലിയ ചൈനീസ് വാഹന നിർമാതാക്കളായ SAIC മോട്ടോർ കോർപ്പറേഷൻ അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനി കുറഞ്ഞത് 10 ഹൈഡ്രജൻ മോഡലുകൾ കൂടി ചേർക്കും.

ഹൈഡ്രജൻ പവറിലേക്ക് ചുവടുവെക്കാനൊരുങ്ങി GWM; ആദ്യ മോഡൽ ഈ വർഷം തന്നെ

ആഗോളതലത്തിൽ പുതിയ ഹൈഡ്രജൻ-വാഹന വിപണിയിൽ ടൊയോട്ട മോട്ടോർ കോർപ്പറേഷനും കാനഡയുടെ ബല്ലാർഡ് പവർ സിസ്റ്റംസ് ഇൻ‌കോർപ്പറേറ്റും ആധിപത്യം പുലർത്തുന്നു.

Most Read Articles

Malayalam
English summary
Great Wall Motors Plans To Step Into Hydrogen Fuel Cell Tech. Read in Malayalam.
Story first published: Tuesday, March 30, 2021, 12:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X