ഗ്വെന്റര്‍ ബട്‌ഷെക് പടിയിറങ്ങുന്നു; ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ടാറ്റ

ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഗ്വെന്റര്‍ ബട്‌ഷെക് 2021 ജൂണ്‍ 30-ന് സിഇഒ, എംഡി സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഗ്വെന്റര്‍ ബട്‌ഷെക് പടിയിറങ്ങുന്നു; ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ടാറ്റ

വ്യക്തിപരമായ കാരണങ്ങളാല്‍ കരാറിന്റെ അവസാനത്തില്‍ ജര്‍മ്മനിയിലേക്ക് താമസം മാറ്റാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് ഗ്വെന്റര്‍ ബട്‌ഷെക് സ്ഥാനമൊഴിയുന്നത്. അതേസമയം ഈ സാമ്പത്തിക വര്‍ഷം അവസാനം വരെ കമ്പനിയുടെ കണ്‍സള്‍ട്ടന്റായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

ഗ്വെന്റര്‍ ബട്‌ഷെക് പടിയിറങ്ങുന്നു; ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ടാറ്റ

കഴിഞ്ഞ 5 വര്‍ഷമായി ടാറ്റ മോട്ടോര്‍സിനെ നയിക്കുന്നത് ആവേശകരമായ അനുഭവമാണെന്ന് ഗ്വെന്റര്‍ ബട്‌ഷെക് പറഞ്ഞു. ബിസിനസ്സ് അടിസ്ഥാനകാര്യങ്ങള്‍ ശക്തമാണെന്നും വാണിജ്യ, പാസഞ്ചര്‍ വാഹനങ്ങളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ബ്രാന്‍ഡ് മികച്ച സ്ഥാനത്താണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്വെന്റര്‍ ബട്‌ഷെക് പടിയിറങ്ങുന്നു; ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ടാറ്റ

വരും മാസങ്ങളില്‍ ഒരു കണ്‍സള്‍ട്ടന്റായി കമ്പനിയുമായുള്ള ബന്ധം തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ബട്‌ഷെക് അറിയിച്ചു. ഇതിനനുസൃതമായി, 2021 ജൂലൈ 1 മുതല്‍ ഗിരീഷ് വാര്‍ഡിനെ ബോര്‍ഡ് ഓഫ് ടാറ്റ മോട്ടോര്‍സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഗ്വെന്റര്‍ ബട്‌ഷെക് പടിയിറങ്ങുന്നു; ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ടാറ്റ

ടാറ്റ മോട്ടോര്‍സിന്റെ ആഭ്യന്തര ബിസിനസ്സ് ഒരു ബിസിനസ് യൂണിറ്റ് ഘടനയിലേക്ക് മാറി, ഗിരീഷ് വാര്‍ഡിന്റെ നേതൃത്വത്തിലുള്ള വാണിജ്യ വാഹന വിഭാഗവും ശൈലേഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പാസഞ്ചര്‍ വെഹിക്കിള്‍ ഡിവിഷന്‍.

ഗ്വെന്റര്‍ ബട്‌ഷെക് പടിയിറങ്ങുന്നു; ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ടാറ്റ

വാണിജ്യ വാഹനങ്ങളുടെ പ്രസിഡന്റ് ഗിരീഷ് വാഗ്, പാസഞ്ചര്‍ വെഹിക്കിള്‍സ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര, ജാഗ്വര്‍ ലാന്‍ഡ് റോവര്‍ സിഇഒ തിയറി ബൊല്ലൂര്‍ എന്നിവര്‍ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഗ്വെന്റര്‍ ബട്‌ഷെക് പടിയിറങ്ങുന്നു; ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ടാറ്റ

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ടാറ്റ മോട്ടോര്‍സിനെ വിജയകരമായി നയിച്ചതിന് ഭാവിക്ക് ശക്തമായ അടിത്തറ സൃഷ്ടിച്ചതിന് ഗ്വെന്റര്‍ ബട്‌ഷെക്കിന് നന്ദി അറിയിക്കുന്നതായി ഏറ്റവും പുതിയ അറിയിപ്പില്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. കമ്പനിയുടെ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ തന്റെ തുടര്‍ച്ചയായ ഇന്‍പുട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

ഗ്വെന്റര്‍ ബട്‌ഷെക് പടിയിറങ്ങുന്നു; ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ടാറ്റ

ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ. ഈ പങ്കാളിത്തത്തിന്റെ ഫലമായി മൂന്ന് പുതിയ ഫിനാന്‍സിംഗ് പദ്ധതികളും ഇരുവരും അവതരിപ്പിച്ചു.

ഗ്വെന്റര്‍ ബട്‌ഷെക് പടിയിറങ്ങുന്നു; ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ടാറ്റ

വാണിജ്യ വാഹന വില്‍പ്പന സുഗമമാക്കുന്നതിനും, വാങ്ങുന്നവരെ സഹായിക്കുന്നതിനായി അടുത്തിടെ ടാറ്റ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) യുമായിട്ടും പങ്കാളിത്തം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

Most Read Articles

Malayalam
English summary
Guenter Butschek To Step Down, Tata Motors Announces Changes To Board Of Directors. Read in Malayalam.
Story first published: Friday, June 25, 2021, 13:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X