ഹെക്ടര്‍, ഗ്ലോസ്റ്റര്‍ മോഡലുകള്‍ തിളങ്ങി; 2021 ജൂണില്‍ 250 ശതമാനം വളര്‍ച്ച കൈവരിച്ച് എംജി

2021 ജൂണ്‍ മാസത്തില്‍ ആഭ്യന്തര വിപണിയില്‍ 3,558 യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്ന് അറിയിച്ച് നിര്‍മാതാക്കളായ എംജി മോട്ടോര്‍. 2021 മെയ് മാസത്തില്‍ വിറ്റ 1,016 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 250 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഹെക്ടര്‍, ഗ്ലോസ്റ്റര്‍ മോഡലുകള്‍ തിളങ്ങി; 2021 ജൂണില്‍ 250 ശതമാനം വളര്‍ച്ച കൈവരിച്ച് എംജി

കഴിഞ്ഞ മാസം മുതല്‍ വിവിധ സംസ്ഥാനങ്ങള്‍ ലോക്കേഡൗണ്‍ പിന്‍വലിച്ചത് വില്‍പ്പന വര്‍ധിക്കാന്‍ കാരണമായെന്ന് കമ്പനി അറിയിച്ചു. രാജ്യത്തൊട്ടാകെ ലോക്ക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയതോടെ കൂടുതല്‍ അന്വേഷണങ്ങളും ബുക്കിംഗും നേടാന്‍ സഹായിച്ചതായി എംജി പറഞ്ഞു.

ഹെക്ടര്‍, ഗ്ലോസ്റ്റര്‍ മോഡലുകള്‍ തിളങ്ങി; 2021 ജൂണില്‍ 250 ശതമാനം വളര്‍ച്ച കൈവരിച്ച് എംജി

ആഗോളതലത്തില്‍ അര്‍ദ്ധചാലക ചിപ്പുകളുടെ കുറവ് മൂലം ജൂണില്‍ ഉല്‍പാദന നിലവാരത്തെ ബാധിച്ചതായും 2021 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഇത് തുടരുമെന്ന് എംജി വ്യക്തമാക്കുന്നു. 2021-ന്റെ രണ്ടാം പാദത്തില്‍ എംജി മൊത്തം 7,139 യൂണിറ്റുകള്‍ വിറ്റു.

ഹെക്ടര്‍, ഗ്ലോസ്റ്റര്‍ മോഡലുകള്‍ തിളങ്ങി; 2021 ജൂണില്‍ 250 ശതമാനം വളര്‍ച്ച കൈവരിച്ച് എംജി

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 2,722 യൂണിറ്റിനേക്കാള്‍ 162 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. കൊറോണ വൈറസ് മഹാമാരി മൂലം രാജ്യത്തൊട്ടാകെയുള്ള ലോക്ക്ഡൗണ്‍ കാരണം മിക്ക നിര്‍മ്മാതാക്കളും 2020 ഏപ്രിലിലും 2020 മെയ് മാസത്തിന്റെ ഭൂരിഭാഗവും പൂജ്യം വില്‍പ്പന കണ്ടുവെന്നത് എടുത്തുപറയേണ്ടതുണ്ട്.

ഹെക്ടര്‍, ഗ്ലോസ്റ്റര്‍ മോഡലുകള്‍ തിളങ്ങി; 2021 ജൂണില്‍ 250 ശതമാനം വളര്‍ച്ച കൈവരിച്ച് എംജി

''ജൂണ്‍ മാസത്തില്‍ ഉപഭോക്തൃ വികാരത്തിന്റെ ആദ്യ ലക്ഷണങ്ങളും പെന്റ്റ്-അപ്പ് ഡിമാന്‍ഡ് കാരണം സാധ്യമായ വാങ്ങലുകളും മഹാമാരി മൂലം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ചില വിപണികള്‍ ഇപ്പോഴും പൂട്ടിയിരിക്കുകയാണെങ്കിലും, വാക്‌സിനേഷന്‍ ഡ്രൈവ് വര്‍ദ്ധിക്കുന്നത് തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുവെന്നാണ് വില്‍പ്പന പ്രകടനത്തെക്കുറിച്ച് എംജി മോട്ടോര്‍ ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ രാകേഷ് സിദാന പറഞ്ഞത്.

ഹെക്ടര്‍, ഗ്ലോസ്റ്റര്‍ മോഡലുകള്‍ തിളങ്ങി; 2021 ജൂണില്‍ 250 ശതമാനം വളര്‍ച്ച കൈവരിച്ച് എംജി

ഉത്സവ സീസണില്‍ ആവശ്യം വര്‍ദ്ധിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, മൂന്നാം തരംഗത്തിന്റെ ഭീഷണിയെക്കുറിച്ച് തങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഗം വ്യക്തമാക്കി.

ഹെക്ടര്‍, ഗ്ലോസ്റ്റര്‍ മോഡലുകള്‍ തിളങ്ങി; 2021 ജൂണില്‍ 250 ശതമാനം വളര്‍ച്ച കൈവരിച്ച് എംജി

എംജി മോട്ടോര്‍ ഇന്ത്യ 'എംജി കെയര്‍ അറ്റ് ഹോം' പ്രോഗ്രാം അടുത്തിടെ വീണ്ടും അവതരിപ്പിച്ചിരുന്നു. ഇതിന് കീഴില്‍ കമ്പനി വാതില്‍പ്പടി വാഹന സേവനവും സാനിറ്റൈസേഷനും വാഗ്ദാനം ചെയ്യുന്നു.

ഹെക്ടര്‍, ഗ്ലോസ്റ്റര്‍ മോഡലുകള്‍ തിളങ്ങി; 2021 ജൂണില്‍ 250 ശതമാനം വളര്‍ച്ച കൈവരിച്ച് എംജി

കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനിടയിലും സേവനങ്ങള്‍ വാതില്‍പ്പടിയില്‍ നിന്ന് ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് സേവനം വീണ്ടും ആരംഭിച്ചതെന്ന് കാര്‍ നിര്‍മ്മാതാവ് പറഞ്ഞു.

ഹെക്ടര്‍, ഗ്ലോസ്റ്റര്‍ മോഡലുകള്‍ തിളങ്ങി; 2021 ജൂണില്‍ 250 ശതമാനം വളര്‍ച്ച കൈവരിച്ച് എംജി

ഈ സംരംഭത്തില്‍, എംജി മോട്ടോര്‍ ഇന്ത്യ ഉപഭോക്താക്കളുടെ വീടുകളില്‍ തെരഞ്ഞെടുത്ത, കോണ്‍ടാക്റ്റ്‌ലെസ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, അതില്‍ കാര്‍ സാനിറ്റൈസേഷനും ഫ്യൂമിഗേഷനും, ജനറല്‍ കാര്‍ ചെക്ക്-അപ്പ്, ചെറിയ അറ്റകുറ്റപ്പണികള്‍ക്കും ഫിറ്റ്‌മെന്റുകള്‍ക്കും പുറമേ കാര്‍ ഡ്രൈ വാഷ് എന്നിവയും ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Hector, Gloster Demand High, MG Motor India Sold 3,558 Units In June 2021. Read in Malayalam.
Story first published: Thursday, July 1, 2021, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X