അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ സബ് കോംപാക്ട് സെഡാനുകളില്‍ ഒന്നാണ് ഹോണ്ട അമേസ്. ജാപ്പനീസ് കാര്‍ ബ്രാന്‍ഡിന്റെ ഏറ്റവും മികച്ച വില്‍പ്പനയുള്ള മോഡലുകളില്‍ ഒന്നു കൂടിയാണിത്.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

സബ് കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ഓറ, ഫോര്‍ഡ് ആസ്പയര്‍, ഫോക്‌സ്‌വാഗണ്‍ അമിയോ തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്. രണ്ടാം തലമുറ ഹോണ്ട അമേസ് 2018 ഓട്ടോ എക്‌സ്‌പോയില്‍ വെളിപ്പെടുത്തിയതിന് ശേഷം മൂന്ന് വര്‍ഷം മുമ്പ് പുറത്തിറങ്ങി.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

ഇപ്പോഴിതാ ഒരു നവീകരണത്തിനൊരുങ്ങുകയാണ് മോഡല്‍. അമേസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ നാളെ (18 ഓഗസ്റ്റ്) വിപണിയില്‍ അവതരിപ്പിക്കുമെന്ന് നിര്‍മാതാക്കളായ ഹോണ്ട വെളിപ്പെടുത്തിയിരുന്നു.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

2021 ഹോണ്ട അമേസിന്റെ വില നിര്‍ണ്ണയമാണ് പലരും കാത്തിരിക്കുന്നത്. വ്യക്തിഗത വാങ്ങുന്നവര്‍ക്കും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും ഇടയില്‍ ഒരു ജനപ്രിയ മോഡല്‍ ആയതിനാല്‍, ഹോണ്ട കാര്‍ ഇന്ത്യ അമേസ് ഫെയ്‌സ് ലിഫ്റ്റ്പതിപ്പിന് മത്സരാധിഷ്ഠിതമായ വില നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 6.32 ലക്ഷം മുതല്‍ 11.11 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ വരാനിരിക്കുന്ന അമേസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് നേരിയ തോതില്‍ വര്‍ധിച്ച വിലയ്ക്കൊപ്പം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

നിലവില്‍ വില സംബന്ധിച്ച് ഔേേദ്യാഗിക വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ലെങ്കിലും, 6.50 ലക്ഷം മുതല്‍ 11.50 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. നിരവധി മാറ്റങ്ങളോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

ഇതിനകം തന്നെ അമേസിന്റെ ഏതാനും ടീസര്‍ ചിത്രങ്ങള്‍ കമ്പനി പങ്കുവെച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 18 ന് ലോഞ്ച് ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള, ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനായി നിലവില്‍ 21,000 രൂപ ടോക്കണ്‍ തുകയില്‍ ഡീലര്‍ഷിപ്പുകളിലും, 5,000 രൂപയ്ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും ബുക്കിംഗ് ലഭ്യമാണ്.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

ഇതിനകം തന്നെ വാഹനം സംബന്ധിച്ചുള്ള ഏതാനും വിവരങ്ങളും ചിത്രങ്ങളും ഓണ്‍ലൈനില്‍ പുറത്തുവരുകയും ചെയ്തിരുന്നു. കാറിന്റെ വരാനിരിക്കുന്ന നവീകരിച്ച പതിപ്പിന് ക്യാബിനിലും പുറത്തും നിരവധി മാറ്റങ്ങളാകും ലഭിക്കുക.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി പ്രൊജക്ടര്‍ ലാമ്പുകള്‍, സംയോജിത എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയോടുകൂടിയ പുതുക്കിയ ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍ ഇതിന് ലഭിക്കുന്നു. കട്ടിയുള്ള ക്രോം ഗ്രില്‍ നേര്‍ത്തതും ഷാര്‍പ്പായിട്ടുള്ളതുമാണ്.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

ഇതിന് ഒരു പരന്ന ഫെയ്‌സ്, പുതിയ അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ തുടങ്ങിയവ ലഭിക്കുന്നു. വാഹനത്തിന് പുതിയ ബാഹ്യ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

ക്യാബിനുള്ളില്‍, അപ്ഡേറ്റുചെയ്ത ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലാക്ക് ആന്‍ഡ് ബീജ് ഡ്യുവല്‍ കളര്‍ ടോണ്‍, ഡാഷ്ബോര്‍ഡില്‍ സാറ്റിന്‍ സില്‍വര്‍ ആക്സന്റ്, സ്റ്റിയറിംഗ് വീല്‍ എന്നിവ ഉണ്ടാകും.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

കോസ്‌മെറ്റിക് മാറ്റങ്ങള്‍ കൂടാതെ, പുതുക്കിയ ഹോണ്ട അമേസിന് മെക്കാനിക്കല്‍ മാറ്റങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ല. നിലവിലുള്ള അതേ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഇത് വില്‍പ്പനയ്ക്ക് എത്തുന്നത് തുടരും.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ i-DTEC ഡീസല്‍ മോട്ടോറുമാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഡീസല്‍ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ഓട്ടോമാറ്റിക് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

മാനുവല്‍ ഡീസല്‍ പവര്‍ട്രെയിന്‍ 98 bhp കരുത്തും 200 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്, അതേസമയം ഓട്ടോമാറ്റിക് ഡീസല്‍ പവര്‍ട്രെയിന്‍ 78 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

പെട്രോള്‍ എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, പവര്‍ ഔട്ട്പുട്ട് 88 bhp-യും 110 Nm ടോര്‍ക്കിലും അതേപടി തുടരും.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഈ വര്‍ഷത്തെ മൂന്നാമത്തെ വില വര്‍ധന പ്രഖ്യാപിച്ചിരുന്നു. ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതിനാല്‍ വാഹന മേഖലയിലെ നിലവിലെ വില വര്‍ധനയുടെ പ്രവണതയെ തുടര്‍ന്നാണ് തീരുമാനം.

അമേസിന്റെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഹോണ്ട; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം നാളെ

ഈ പുതിയ വില വര്‍ധന ഹോണ്ടയുടെ കീഴിലുള്ള എല്ലാ വാഹനങ്ങളെയും ബാധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ജാപ്പനീസ് ഓട്ടോമൊബൈല്‍ ഇതുവരെ കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda amaze facelift will launch tomorrow price design features expecting
Story first published: Tuesday, August 17, 2021, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X