ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

ഉത്സവ സീസണ്‍ അടുത്തതോടെ, കാര്‍ നിര്‍മാതാക്കള്‍ അവരുടെ മോഡലുകളില്‍ ലാഭകരമായ ഓഫറുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. കൊവിഡും, ലോക്ക്ഡൗണും വഴിമുട്ടിച്ച വില്‍പ്പന തിരികെ കൊണ്ടുവരികകൂടിയാണ് ഇതിലൂടെ ബ്രാന്‍ഡുകള്‍ ലക്ഷ്യമിടുന്നത്.

ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

അതിനാല്‍ ഈ മാസത്തില്‍ നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, അത്തരം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് ജാപ്പനീസ് ബ്രാന്‍ഡായ ഹോണ്ട അതിന്റെ മോഡലുകള്‍ക്ക് വലിയ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

ഹോണ്ടയുടെ ജനപ്രീയ മോഡലായി സിറ്റിക്ക് 53,000 രൂപ വരെ കിഴിവുകള്‍ ലഭ്യമാണ്. അമേസിന് 18,000 രൂപയുടെ ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. എല്ലാ ഹോണ്ട കാറുകള്‍ക്കും ബാധകമായ ഓഫറുകളും ആനുകൂല്യങ്ങളും എന്തെല്ലാമെന്ന് വിശദമായി പരിശോധിക്കാം.

ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

ഹോണ്ട സിറ്റി

ഹോണ്ട നിരയിലെ ജനപ്രീയ സെഡാനാണ് സിറ്റി. മോഡലിന്റെ അഞ്ചാം തലമുറയാണ് നിലവില്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്. 53,000 രൂപ വരെയുള്ള വലിയ കിഴിവുകളോടെയാണ് ഈ മാസത്തില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്.

ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

ഇതില്‍ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ഉള്‍പ്പെടുന്നു. എക്‌സ്‌ചേഞ്ച് ബോണസായി 10,000 രൂപയും, ലോയല്‍റ്റി ബോണസായി 5,000 രൂപയും ഉപഭോക്താവിന് ലഭിക്കും. കൂടാതെ, എക്‌സ്‌ചേഞ്ച് ചെയ്യേണ്ട കാര്‍ ഒരു ഹോണ്ട മോഡല്‍ തന്നെയാണെങ്കില്‍, എക്‌സ്‌ചേഞ്ച് ബോണസ് 19,000 രൂപയായി ഉയരുമെന്നും കമ്പനി അറിയിച്ചു. 8,000 രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യം അഞ്ചാം തലമുറ ഹോണ്ട സിറ്റിയിലും ലഭ്യമാണ്.

Model Offers
5th Generation Honda City Upto ₹53,500
4th Generation Honda City Upto ₹22,000
New Honda Amaze Upto ₹18,000
New Honda WR-V Upto ₹40,100
New Honda Jazz Upto ₹45,900
ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

പുതിയ പതിപ്പിനൊപ്പം വാഹനത്തിന്റെ നാലാം തലമുറയും കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. ഈ മാസത്തെ ഓഫറുകളില്‍ ഈ പതിപ്പിലും കമ്പനി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് പഴയ മോഡല്‍ വാങ്ങുന്നവര്‍ക്കും ഇതൊരു മികച്ച സമയമാണെന്ന് വേണം പറയാന്‍.

ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

ഓഫറുകള്‍ പരിശോധിക്കുകയാണെങ്കില്‍, നാലാം തലമുറ സിറ്റിയില്‍ ഹോണ്ട 22,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. വാങ്ങുന്നവര്‍ക്ക് 8,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവ് ലഭിക്കും. കാര്‍ എക്‌സ്‌ചേഞ്ച് ബോണസായി 9,000 രൂപയും ലോയല്‍റ്റി ബോണസായി 5,000 രൂപയും ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

ഹോണ്ട അമേസ്

ഹോണ്ടയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മറ്റൊരു മോഡലാണ് അമേസ്. അടുത്തിടെയാണ് രാജ്യത്ത് അമേസിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് ഹോണ്ട സമ്മാനിച്ചത്. ഈ മാസം വാഹനത്തില്‍ 18,000 രൂപയുടെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 5,000 രൂപയുടെ ലോയല്‍റ്റി ബോണസും, 9,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും, 4,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും ഉള്‍പ്പെടുന്നു.

ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

ഹോണ്ട WR-V

WR-V മോഡലിനും മികച്ച ഓഫറുകളാണ് കമ്പനി ഈ മാസം ലഭ്യമാക്കിയിരിക്കുന്നത്. 40,158 രൂപയുടെ ആനുകൂല്യങ്ങള്‍ ഈ മോഡലില്‍ ലഭിക്കുമെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്.

ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

ഇതില്‍ 10,000 രൂപ മുന്‍കൂര്‍ ക്യാഷ് റിബേറ്റ് ഉള്‍പ്പെടുന്നു. ഇത് 12,158 രൂപയുടെ FOC ആക്സസറികള്‍ ഉപയോഗിച്ച് മാറ്റാനാകും. കൂടാതെ, ഏകദേശം 19,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവുകള്‍, 5,000 രൂപയുടെ ലോയല്‍റ്റി ബോണസ് രൂപ. ഈ മാസം WR-V വാങ്ങുമ്പോള്‍ ബാധകമാണ്.

ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

ഹോണ്ട ജാസ്

ഹോണ്ട ജാസ് അതിന്റെ സെഗ്മെന്റിലെ ഏറ്റവും ജനപ്രിയമായ ഓഫറുകളില്‍ ഒന്നാണ്. ഇതിന് നിലവില്‍ 45,996 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ക്കൊപ്പം ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

15,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ട് ഇതില്‍ ഉള്‍ക്കൊള്ളുന്നു. 17,996 രൂപയുടെ FOC ആക്സസറികള്‍ക്കായി ഇത് മാറ്റാനാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മാത്രമല്ല, 19,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉപഭോക്താവിന് ലഭിക്കും. കൂടാതെ, 4,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും, 5,000 രൂപ വരെയുള്ള ലോയല്‍റ്റി ബോണസും ജാസില്‍ ലഭ്യമാണ്.

ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

അതേസമയം, ബ്രാന്‍ഡിന്റെ പോയ മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍, ആഭ്യന്തര വിപണിയില്‍ 33.66 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കയറ്റുമതി ചെയ്ത 170 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്പനി ഈ മാസത്തില്‍ 2,964 യൂണിറ്റുകള്‍ കമ്പനി കയറ്റുമതി ചെയ്തു.

ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

കൊവിഡ് -19 പ്രതിസന്ധി കാരണമാണ് കഴിഞ്ഞ വര്‍ഷം കയറ്റുമതി കുറഞ്ഞതെന്നും കമ്പനി അറിയിച്ചു. വിതരണത്തിലെ കുറവിന് കാരണമായി ഇപ്പോഴുള്ള പ്രശ്‌നം സെമികണ്ടക്ടര്‍ ക്ഷമാണെന്നും ഹോണ്ട വ്യക്തമാക്കി. ആത്യന്തികമായി അതിന്റെ വില്‍പ്പന എണ്ണം കുറയുന്നതിന് ഇടയാക്കി.

ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

'ഡിമാന്‍ഡ് ഉണ്ടെങ്കിലും, വ്യാപകമായ ചിപ്പ് ക്ഷാമം ഉള്‍പ്പെടെയുള്ള വിതരണ ശൃംഖല തടസ്സങ്ങള്‍ വ്യവസായത്തിന് ഇപ്പോള്‍ ഒരു വലിയ വെല്ലുവിളിയാണെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്ടര്‍-മാര്‍ക്കറ്റിംഗ് & സെയില്‍സ് രാജേഷ് ഗോയല്‍ പറഞ്ഞു.

ഉത്സവകാലം ആഘോഷമാക്കാം; മോഡലുകള്‍ക്ക് കിടിലന്‍ ഓഫറുമായി Honda എത്തി

കഴിഞ്ഞ മാസത്തെ ഞങ്ങളുടെ ഉല്‍പാദന അളവിനെയും ഡെസ്പാച്ചുകളെയും ഇത് കാര്യമായി ബാധിച്ചു. വരും മാസങ്ങളില്‍ ഈ ക്ഷാമം പരിഹരിക്കാനുള്ള ഞങ്ങളുടെ മികച്ച പരിശ്രമത്തിലൂടെ ഉത്പാദനം തുടരും. അടുത്ത ആഴ്ചയില്‍ ഉത്സവ കാലഘട്ടം ആരംഭിക്കുന്നതോടെ, തങ്ങളുടെ നിരയ്ക്ക് കൂടുതല്‍ ഡിമാന്‍ഡ് ഉയരും, അത് വില്‍പ്പനയില്‍ ഫലവത്താകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda announced attractive discounts and offers on selected models in october 2021
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X