സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

സെഡാന്‍ ശ്രേണിയില്‍ മിന്നും പ്രകടനവുമായി ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള സിറ്റി. കഴിഞ്ഞ മാസം അഞ്ചാം തലമുറ, നാലാം തലമുറ മോഡലുകള്‍ ഉള്‍പ്പെടെ 3,348 യൂണിറ്റ് സിറ്റി സെഡാന്‍ ഹോണ്ട ഇന്ത്യയില്‍ എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

അതുപോലെ, കഴിഞ്ഞ മാസം വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സെഡാനായി ഹോണ്ട സിറ്റി മാറുകയും ചെയ്തു. അതിനുശേഷം കഴിഞ്ഞ മാസം യഥാക്രമം 2,654 യൂണിറ്റും 2,141 യൂണിറ്റും വിറ്റ ഹ്യുണ്ടായി ഓറയും മാരുതി ഡിസയറും ഈ വിഭാഗത്തില്‍ സ്ഥാനം പിടിച്ചു.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

ഈ വിഭാഗത്തിലെ മറ്റ് മോഡലുകളുടെ പ്രകടനം നോക്കിയാല്‍, മാരുതി സിയാസ് (981 യൂണിറ്റ്), ഹ്യുണ്ടായി വെര്‍ണ (879 യൂണിറ്റ്), സ്‌കോഡ റാപിഡ് (473 യൂണിറ്റ്), ഫോക്‌സ്‌വാഗണ്‍ വെന്റോ (161 യൂണിറ്റ്) എന്നീ മോഡലുകള്‍ മൂന്ന് അക്ക വില്‍പ്പന സംഖ്യകള്‍ മാത്രമാണ് നേടിയിട്ടുള്ളത്.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡിന്റെ ഏറ്റവും ജനപ്രിയ മോഡലായ അമേസ് പോലും 2,063 യൂണിറ്റ് വില്‍പ്പനയുമായി പിന്നോട്ട് പോയിയെന്ന് വേണം പറയാന്‍. ഇന്ത്യന്‍ കാര്‍ വിപണിയില്‍, ഉപഭോക്താക്കള്‍ എസ്‌യുവികളിലേക്കും ക്രോസ്ഓവറുകളിലേക്കും ചേക്കേറുന്നതിനാല്‍ തിരിച്ചടി കിട്ടിയ ഒരു വിഭാഗമാണ് സെഡാന്‍ ശ്രേണി.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

ഇതോടെ ഈ വിഭാഗത്തിലെ ജനപ്രീതി കുറയുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെല്ലാം ഇടിയിലാണ് സെഡാന്‍ വിപണി സ്‌പേസ് വളരെ ഫലപ്രദമായി പിടിച്ചെടുക്കാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്, എന്നാല്‍ എസ്‌യുവികളുടെ ആകര്‍ഷണം വളരെ ശക്തമാണെന്ന് വേണം പറയാന്‍.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

ഈ വിഭാഗത്തിലേക്ക് 2023 ഓടെ ഒരു പുതിയ ഒരു മിഡ്-സൈസ് എസ്‌യുവി അവതരിപ്പിക്കാനും ഹോണ്ട പദ്ധതികളുണ്ടെന്നാണ് സൂചന. നിലവില്‍ സെഡാന്‍ മോഡലുകളുടെ കരുത്തിലാണ് ഹോണ്ട് രാജ്യത്ത് മുന്നേറുന്നതെന്ന് വേണം പറയാന്‍.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

സിറ്റിയെ സംബന്ധിച്ചിടത്തോളം, ഹോണ്ട അതിന്റെ അഞ്ചാം തലമുറ മോഡല്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നിര്‍മ്മാതാവ് അതിനൊപ്പം തന്നെ പഴയ തലമുറ മോഡലും വില്‍പ്പനയില്‍ എത്തിക്കുന്നുവെന്നത് മറ്റൊരു പ്രധാന കാര്യം തന്നെയാണ്.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റ് 121 bhp കരുത്തും 145 Nm torque ഉം സൃഷ്ടിക്കുന്നത്. 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ യൂണിറ്റ് 100 bhp കരുത്തും 200 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് പുതുതലമുറ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കുമ്പോള്‍, പെട്രോള്‍ മോട്ടോറിന് CVT ഓപ്ഷനും ലഭിക്കുന്നു.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ചേര്‍ന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് പഴയ തലമുറ മോഡലിന് ലഭിക്കുക. ഈ യൂണിറ്റ് 119 bhp കരുത്തും 145 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

പഴയ തലമുറ ഹോണ്ട സിറ്റി താരതമ്യേന താങ്ങാവുന്നതും, വില 9.29 ലക്ഷം മുതല്‍ 9.99 ലക്ഷം രൂപ വരെയുമായിരുന്നു. എന്നാല്‍ പുതിയ തലമുറ സിറ്റിയുടെ വില ആരംഭിക്കുന്നത് പെട്രോള്‍ വേരിയന്റുകള്‍ക്ക് 11.16 ലക്ഷം രൂപ എക്‌സ്‌ഷോറും വിലയിലാണ്.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

ഉയര്‍ന്ന വകഭേദത്തിനായി 14.91 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ഡീസല്‍ വേരിയന്റുകള്‍ക്ക് 12.76 ലക്ഷം മുതല്‍ എക്‌സ്‌ഷോറൂം വില ആരംഭിക്കുമ്പോള്‍ ഉയര്‍ന്ന വേരിയന്റിനായി 15.11 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

സിറ്റിയുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ഹൈബ്രിഡ് മോഡലിനെ ഉടന്‍ തന്നെ ഇന്ത്യയിലെത്തിക്കാനും ഹോണ്ട ആലോചിക്കുന്നുണ്ട്. ഏതാനും അന്താരാഷ്ട്ര വിപണികളില്‍ ലഭ്യമായ ഈ വാഹനത്തിന് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ഇതിനെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഹോണ്ട സിറ്റി ഹൈബ്രിഡ് അടുത്ത വര്‍ഷം നമ്മുടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് ലോഞ്ച് ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സെഡാനായി സിറ്റി മാറുകയും ചെയ്യും.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

ഈ വര്‍ഷം തന്നെ മോഡലിനെ വിപണിയില്‍ എത്തിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് അരങ്ങേറ്റം വൈകിയതെന്നും കമ്പനി അറിയിച്ചു.

സെഡാന്‍ ശ്രേണിയില്‍ Honda-യുടെ കരുത്തായി City; ശ്രേണിയില്‍ പിന്നോട്ട് പോയി Maruti Dzire

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, സിറ്റി ഹൈബ്രിഡിന് നാച്ചുറലി ആസ്പിരേറ്റഡ് ഫോര്‍ സിലിണ്ടര്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും ലഭിക്കുക. ഈ യൂണിറ്റ് 97 bhp കരുത്തും 127 Nm torque ഉം ഉത്പാദിപ്പിക്കുമെന്നാണ് സൂചന. ഇലക്ട്രിക് മോട്ടോര്‍ കൂടി ചേരുന്നതോടെ ഈ യൂണിറ്റ് 108 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Honda city becomes the best selling sedan in india find here 2021 september sales table
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X