ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ വില്‍പ്പന മലേഷ്യന്‍ വിപണിയില്‍ അവസാനിപ്പിച്ച് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട. മൂന്ന് തലമുറകള്‍ക്കും ശേഷം 100,000 യൂണിറ്റുകള്‍ വിറ്റഴിച്ചതിനുശേഷമാണ് ഹോണ്ട, മലേഷ്യന്‍ വിപണിയില്‍ നിന്നും ജാസിനെ പിന്‍വലിക്കുന്നത്.

ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

പ്രീമിയം ഹാച്ച്ബാക്കിന്റെ ഉത്പാദനം രാജ്യത്ത് ഉടനടി അവസാനിക്കുകയും മേലാകയിലെ പെഗോയിലെ കാര്‍ നിര്‍മ്മാതാവിന്റെ പ്രാദേശിക പ്ലാന്റില്‍ നിന്ന് അവസാന യൂണിറ്റ് കമ്പനി പുറത്തിറക്കുകയും ചെയ്തു. അവസാന മോഡലിന്റെ ചിത്രങ്ങള്‍ ഫാക്ടറിയിലെ ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

ലൂണാര്‍ സില്‍വര്‍ നിറമുള്ള ജാസിന് ചുറ്റും ജീവനക്കാര്‍ ഒത്തുകൂടി നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ബി-സെഗ്മെന്റ് ഹാച്ച് നിര്‍ത്തലാക്കുമെന്ന അഭ്യൂഹങ്ങള്‍ മലേഷ്യന്‍ വിപണിയില്‍ വളരെക്കാലമായി തന്നെ പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ അത്തരം ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് ജാപ്പനീസ് ബ്രാന്‍ഡ്.

ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

സിംഗപ്പൂര്‍ ഒഴികെയുള്ള എല്ലാ ദക്ഷിണേഷ്യന്‍ വിപണികളിലും ജാസിന് പകരമായി ഒരു സ്‌പോട്ടിയും കൂടുതല്‍ താങ്ങാവുന്ന ന്യൂ-ജെന്‍ സിറ്റി ഹാച്ച്ബാക്കും നല്‍കാന്‍ ഹോണ്ട പദ്ധതിയിടുന്നുവെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഈ കാര്‍ അന്താരാഷ്ട്രതലത്തില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.

ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജപ്പാനില്‍ അരങ്ങേറ്റം കുറിച്ച ന്യൂ-ജെന്‍ ജാസ് ഒരുപക്ഷേ ദക്ഷിണേഷ്യന്‍ വിപണികളില്‍ നല്‍കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 18 വര്‍ഷം മുമ്പ് 2003 -ല്‍ മലേഷ്യയില്‍ ജാസ് അരങ്ങേറ്റം കുറിച്ചു. ആദ്യത്തെ ഒമ്പത് വര്‍ഷം ഇത് പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത CKD യൂണിറ്റ് വാഹനമായി ലഭ്യമായി.

ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

2012 -ല്‍ മലേഷ്യയില്‍ കമ്പനി ജാസ് രണ്ടാം തലമുറ മോഡല്‍ പുറത്തിറക്കി, ഇത് ഹൈബ്രിഡ് പവര്‍ട്രെയിന്‍ നല്‍കുന്ന ആദ്യത്തെ CKD മോഡലായി മാറുകയും ചെയ്തു. പുതുതലമുറ ജാസ് 2020 ല്‍ അരങ്ങേറ്റം കുറിച്ചു. ഇന്ത്യയെപ്പോലെ മലേഷ്യയ്ക്കും പുതുതലമുറ ജാസ് ലഭിച്ചില്ലെന്ന് വേണം പറയാന്‍.

ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

പഴയ തലമുറ ജാസുമായിട്ടാണ് ഹോണ്ട രാജ്യത്ത് എത്തുന്നത്. പുതുതലമുറ ജാസിനെ, മലേഷ്യന്‍ വിപണിപോലെ തന്നെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഹോണ്ടയ്ക്ക് പദ്ധതിയില്ലെന്നാണ് റിപ്പോര്‍ട്ട്. 120 bhp കരുത്തും 145 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ i-Vtec പെട്രോള്‍ എഞ്ചിനാണ് മലേഷ്യന്‍ സ്‌പെക്ക് ജാസിന് കരുത്ത് നല്‍കുന്നത്.

ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

ജാസില്‍, ഈ യൂണിറ്റ് ഒരു സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി മാത്രമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യ-സ്‌പെക്ക് ജാസ് വാഗ്ദാനം ചെയ്യുന്നത് 1.2 ലിറ്റര്‍ i-Vtec മോട്ടോര്‍ ഉപയോഗിച്ചാണ്.

ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

ഈ യൂണിറ്റ് 89 bhp കരുത്തും 110 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്റ്റെപ്പ് CVT ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍.

ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

ഓഫറിലെ സുരക്ഷാ കിറ്റില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ് ഇബിഡി സ്റ്റാന്‍ഡേര്‍ഡ് എന്നിവയും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വിപണിയിലും ജാസ് ഒരു ശക്തമായ മോഡല്‍ അല്ലെന്ന് വേണം പറയാന്‍.

ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

അതുപോലെ തന്നെ പ്രതിമാസ വില്‍പ്പനയിലും പ്രീമിയം ഹാച്ചിന് കാര്യമായ വില്‍പ്പന ലഭിക്കുന്നില്ലെന്നാണ് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ഹോണ്ട ഇന്ത്യയില്‍ ജാസ് നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകളൊന്നുമില്ല.

ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

സിറ്റി ഹാച്ച്ബാക്ക് അടുത്ത വര്‍ഷം ആദ്യം മലേഷ്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ എഞ്ചിന്‍ സവിശേഷതകള്‍ മോഡലിന്റെ സെഡാന്‍ പതിപ്പിന് സമാനമായിരിക്കാമെന്നും സൂചനകളുണ്ട്. ഇതിന് രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യും. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 1.5 ലിറ്റര്‍ i-Vtec നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് ഒരു CVT ഗിയര്‍ബോക്‌സും e:HEV ഹൈബ്രിഡ് യൂണിറ്റും ഉള്‍പ്പെടും.

ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

പോയ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ ചെറുമാറ്റങ്ങളോടെ ജാസിനെ ഹോണ്ട അവതരിപ്പിക്കുന്നത്. പഴയ പതിപ്പില്‍ നിന്നും മെച്ചപ്പെട്ട സ്‌റ്റൈലിംഗും സെഗ്മെന്റ് എക്സ്‌ക്ലൂസീവ് വണ്‍ ടച്ച് ഇലക്ട്രിക് സണ്‍റൂഫും, കൂടെ ഒരു പുതിയ ടോപ്പ് എന്‍ഡ് ZX വേരിയന്റും ഉള്‍പ്പെടുത്തിയാണ് വാഹനം വീണ്ടും വിപണിയില്‍ എത്തിയത്.

ഊഹാപോഹങ്ങള്‍ക്ക് വിരാമം; Jazz-നെ ഈ രാജ്യത്ത് നിന്നും പിന്‍വലിച്ച് Honda

7.49 ലക്ഷം രൂപ മുതല്‍ 9.73 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നതും. ബിഎസ് VI-ലേക്ക് നവീകരിച്ച 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ 90 bhp കരുത്തും 110 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ വാഹംന തെരഞ്ഞെടുക്കാം.

More from DriveSpark

Article Published On: Monday, October 18, 2021, 11:00 [IST]
English summary
Honda discontinued jazz in malaysia find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X