ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

ഇന്ധന വില അടിക്കടി ഉയരുന്ന സാഹചര്യത്തില്‍ മറ്റൊരു ബദല്‍ മാര്‍ഗം തെരയുകയാണ് ആളുകള്‍. ഇലക്ട്രികക്കിലേക്ക് മാറാം എന്ന് വിചാരിച്ചാല്‍ സാധാരണക്കാരനെക്കൊണ്ട് അത് സാധിക്കില്ലെന്ന് വേണം പറയാന്‍.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

കാരണം സാധാരണക്കാരന്റെ കൊക്കിലൊതുങ്ങുന്ന വിലയില്‍ ഇന്നൊരു മോഡല്‍ വിപണിയില്‍ ഇല്ലെന്നത് തന്നെയാണ് വസ്തുത. കുറച്ച് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് ഇന്ന് രാജ്യത്ത് ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഈ മോഡലുകളുടെ വില, പരിശോധിച്ചാല്‍ അത് വളരെ ഉയര്‍ന്നതെന്ന് വേണം പറയാന്‍.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

അപ്പോള്‍ പിന്നെ മറ്റൊരു മാര്‍ഗം സിഎന്‍ഇി തന്നെയാണ്. ഇന്ന് ചെറിയ വിലയ്ക്ക് പോലും, ചെറിയ കാറുകളിലും ഫക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജിയോടെ മോഡലുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. ഈ വിഭാഗത്തിലേക്ക് കൂടുതല്‍ മോഡലുകളെ അവതരിപ്പിക്കാനും കമ്പനികള്‍ അണിയറയില്‍ ഒരുക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്ന് വേണം പറയാന്‍.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

അത്തരത്തില്‍ പുതിയൊരു സിഎന്‍ജി പതിപ്പിനെ വിപണിയില്‍ എത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ ഹോണ്ട. തങ്ങളുടെ ജനപ്രീയ മോഡലായ അമേസിന്റെ സിഎന്‍ജി പതിപ്പിനെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

2021 ഓഗസ്റ്റ് മാസത്തിലാണ് അമേസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. നവീകരണത്തോടെ വിപണിയില്‍ എത്തുന്ന മോഡലിന് 7.20 ലക്ഷം രൂപ മുതല്‍ 11.20 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

പഴയ മോഡല്‍ അടിസ്ഥാന E ട്രിം വില്‍ക്കുന്നത് 6.32 ലക്ഷം എക്‌സ്‌ഷോറൂം വിലയിലാണ്. 2018 ന്റെ തുടക്കത്തില്‍ അമേസ അതിന്റെ രണ്ടാം തലമുറയെ വീണ്ടും സ്വന്തമാക്കി, കൂടാതെ ഫെയ്‌സ്‌ലിഫ്റ്റ് ശ്രദ്ധേയമായ അപ്ഡേറ്റുകള്‍ കൊണ്ടുവരുകയും ചെയ്തു.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ സിഎന്‍ജി പതിപ്പിനെക്കൂടി വിപണിയില്‍ എത്തിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. അവതരണത്തിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ ആരംഭിച്ചതായും സൂചനയുണ്ട്.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

ഇത് വെളിപ്പെടുത്തുന്ന ഏതാനും ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിഎന്‍ജി പതിപ്പ് അവതരിപ്പിക്കുമെന്നത് ഒഴിച്ചാല്‍ മെക്കാനിക്കലിലോ ഇന്റീരിയറിലോ വലിയ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയേക്കില്ല.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

ജാപ്പനീസ് നിര്‍മാതാവിന് ഒരു സിഎന്‍ജി വേരിയന്റിന്റെ അരങ്ങേറ്റത്തിലൂടെ അമേസിന്റെ ശ്രേണി വിപുലീകരിക്കാന്‍ കഴിയുകയും ചെയ്യും. വരാനിരിക്കുന്ന സെഡാന്റെ എതാനും വിവരങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

പാസഞ്ചര്‍ കാറുകളുടെ വില ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍, അനുദിനം ഇന്ധനവിലയില്‍ വര്‍ധനവ് രൂക്ഷമാകുമ്പോള്‍, പുതിയ കാര്‍ വാങ്ങുന്നവര്‍ താങ്ങാനാവുന്നതും മികച്ച ഇന്ധനക്ഷമതയും മനസ്സില്‍ വെച്ചുകൊണ്ട് പുതിയ ബദലുകള്‍ തേടുകയും ചെയ്യുന്നു.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

അങ്ങനെ, പല കാര്‍ ഉല്‍പന്നങ്ങളും ബഡ്ജറ്റ്-സൗഹൃദ വില ബ്രാക്കറ്റില്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സിഎന്‍ജി വേരിയന്റുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോര്‍ എന്നിവരോടാണ് അഞ്ച് സീറ്റര്‍ അമേസ് മത്സരിക്കുന്നത്.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

ഹ്യുണ്ടായി ഓറ ഒഴികെ, ഹോണ്ട അമേസിന്റെ മറ്റെല്ലാ എതിരാളികളും ഇന്ത്യയില്‍ സിഎന്‍ജി വേരിയന്റുകള്‍ വില്‍ക്കുന്നില്ല, എന്നാല്‍ അവര്‍ തങ്ങളുടെ സിഎന്‍ജി എതിരാളികള്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

ഡൈമന്‍ഷണല്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കാതെ, ഹോണ്ട അമേസ് സിഎന്‍ജിക്ക് 3,995 mm നീളവും 1,695 mm വീതിയും 1,498 mm ഉയരവും വീല്‍ബേസ് നീളം 2,470 mm ഉണ്ടായിരിക്കും. ഇത് E, S, VX ട്രിമ്മുകളിലാകും കമ്പനി വാഗ്ദാനം ചെയ്യുക.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

കൂടാതെ സിഎന്‍ജി വേരിയന്റ് എന്‍ട്രി ലെവല്‍ ഗ്രേഡില്‍ നല്‍കാം. നിലവില്‍, 1.2 ലിറ്റര്‍ i-VTEC പെട്രോളും 1.5 ലിറ്റര്‍ i-DTEC ഡീസലുമാണ് അമേസിന് കരുത്തേകുന്നത്. ആദ്യത്തേത് 89 bhp കരുത്തും 110 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, രണ്ടാമത്തേത് 99 bhp കരുത്തും 200 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. സമീപഭാവിയില്‍ ഗ്യാസോലിന്‍ മില്‍ അതിന്റെ സാധ്യമായ സിഎന്‍ജി സ്‌പെസിഫിക്കേഷനില്‍ അല്‍പ്പം കുറഞ്ഞ പവറും ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

കൂടാതെ ഇത് അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി മാത്രമേ ജോടിയാക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎന്‍ജി വേരിയന്റ് അവതരിപ്പിക്കുമെങ്കിലും, ഫീച്ചറുകളിലോ, ഡിസൈനിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

പുറത്ത്, പുതുക്കിയ ഹോണ്ട അമേസിന് പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍, സംയോജിത എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍, ക്രോമില്‍ അലങ്കരിച്ച എല്‍ഇഡി ഫോഗ് ലാമ്പുകള്‍, പുനര്‍നിര്‍മ്മിച്ച ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, C ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ക്രോം ചെയ്ത ഔട്ടര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ ലഭിക്കുന്നു.

ചുവടുമാറ്റത്തിനൊരുങ്ങി Honda; Amaze-ന് സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചേക്കുമെന്ന് സൂചന

പുതുതായി രൂപകല്‍പ്പന ചെയ്ത 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് മറ്റൊരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍. ക്യാബിനിലേക്ക് കടക്കുമ്പോള്‍, പുതുക്കിയ കോംപാക്ട് സെഡാന് പുതിയ ഫാബ്രിക് സീറ്റ് അപ്ഹോള്‍സ്റ്ററി ഒഴികെ വലിയ മാറ്റങ്ങളൊന്നും ലഭിച്ചില്ല, അതേസമയം 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആപ്പിള്‍ കാര്‍പ്ലേയ്ക്കും ആന്‍ഡ്രോയിഡ് ഓട്ടോയ്ക്കും വോയ്സ് കമാന്‍ഡുകള്‍ക്കൊപ്പം അനുയോജ്യത നല്‍കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda planning to introduced cng variant for amaze find here all details
Story first published: Monday, November 15, 2021, 17:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X