2040 -ഓടെ 100 ശതമാനം ഇവികൾ വിൽക്കാനൊരുങ്ങി ഹോണ്ട

2040 -ഓടെ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഇന്ധന സെൽ വാഹനങ്ങൾ (FCV) എന്നിവയുടെ വിൽപ്പന 100 ശതമാനമായി ഉയർത്താനാണ് ഹോണ്ട മോട്ടോർ കമ്പനി ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് തോഷിഹിറോ മിബെ വ്യക്തമാക്കി.

2040 -ഓടെ 100 ശതമാനം ഇവികൾ വിൽക്കാനൊരുങ്ങി ഹോണ്ട

ഏപ്രിൽ തുടക്കത്തിൽ ജപ്പാനിലെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളായി മാറിയതിന് ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ സംസാരിച്ച മിബെ, സർക്കാരിന്റെ ഹരിത ലക്ഷ്യങ്ങളെ കമ്പനി പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞു.

"ടാങ്ക്-ടു-വീൽ" അടിസ്ഥാനത്തിൽ കാർബൺ രഹിത ലക്ഷ്യം കൈവരിക്കേണ്ടത് ഒരു വാഹന നിർമാതാവിന്റെ ഉത്തരവാദിത്തമാണെന്ന് താൻ വിശ്വസിക്കുന്നു എന്ന് മിബെ അഭിപ്രായപ്പെട്ടു.

2040 -ഓടെ 100 ശതമാനം ഇവികൾ വിൽക്കാനൊരുങ്ങി ഹോണ്ട

വടക്കേ അമേരിക്കയും ചൈനയും ഉൾപ്പെടെ എല്ലാ പ്രധാന വിപണികളിലും 2030 -ഓടെ വിൽപ്പനയുടെ 40 ശതമാനവും 2035 -ഓടെ 80 ശതമാനവും ഇവികളും FCV -കളും വഹിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

2040 -ഓടെ 100 ശതമാനം ഇവികൾ വിൽക്കാനൊരുങ്ങി ഹോണ്ട

2030 -ഓടെ ജപ്പാൻ 46 ശതമാനം എമിഷൻ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി യോഷിഹൈഡ് സുഗ പ്രതിജ്ഞയെടുക്കുന്നതായി അറിയിച്ചതിന് പിന്നാലെയാണ് ഹോണ്ട വൈദ്യുതീകരണ തന്ത്രം പ്രഖ്യാപിച്ചത്.

2040 -ഓടെ 100 ശതമാനം ഇവികൾ വിൽക്കാനൊരുങ്ങി ഹോണ്ട

സർക്കാരിന്റെ ലക്ഷ്യം അങ്ങേയറ്റം പ്രയാസകരമാണെങ്കിലും, 2050 -ൽ ജപ്പാൻ കാർബൺ ന്യൂട്രൽ ആകുന്നതിന്റെ വീക്ഷണകോണിൽ നിന്ന് ഇത് സാധ്യമായ ലക്ഷ്യമാണെന്ന് താൻ വിശ്വസിക്കുന്നു, എന്ന് മിബെ പറഞ്ഞു.

2040 -ഓടെ 100 ശതമാനം ഇവികൾ വിൽക്കാനൊരുങ്ങി ഹോണ്ട

ഹോണ്ടയെ സംബന്ധിച്ചിടത്തോളം, തങ്ങൾ ഈ ലക്ഷ്യത്തെ പൂർണമായി പിന്തുണയ്ക്കുന്നു - 46 ശതമാനം എന്ന ലക്ഷ്യം നേടുന്നതിനായി എല്ലാ പിൻതുണയും നൽകാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2040 -ഓടെ 100 ശതമാനം ഇവികൾ വിൽക്കാനൊരുങ്ങി ഹോണ്ട

ഓട്ടോമൊബൈൽ സാങ്കേതികവിദ്യയിൽ ഇലക്ട്രിക് വാഹനങ്ങളിലേക്കും ഓട്ടോണോമസ് ഡ്രൈവിംഗിലേക്കും മാറുന്നതിനിടയിലാണ് മിബെ നേതൃത്വം ആരംഭിച്ചത്. പരമ്പരാഗതമായി ഇന്ധനക്ഷമതയുള്ള ഇന്റേണൽ കംബസ്റ്റൻ എഞ്ചിനുകൾക്ക് പേരുകേട്ട ഹോണ്ട കഴിഞ്ഞ ഓഗസ്റ്റിൽ തങ്ങളുടെ ആദ്യ മാസ് നിർമ്മിത പൂർണ്ണ ബാറ്ററി വാഹനവും പുറത്തിറക്കിയിരുന്നു.

2040 -ഓടെ 100 ശതമാനം ഇവികൾ വിൽക്കാനൊരുങ്ങി ഹോണ്ട

വിൽപ്പന വരുമാനത്തിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുക്കാതെ അടുത്ത ആറ് വർഷത്തിനുള്ളിൽ വൈദ്യുതീകരണം ഉൾപ്പെടെയുള്ള ഗവേഷണ വികസന സംരംഭങ്ങളിൽ ഹോണ്ട മൊത്തം 5.0 ട്രില്യൺ യെൻ (46.3 ബില്യൺ ഡോളർ) നിക്ഷേപിക്കുമെന്ന് മിബെ പറഞ്ഞു.

2040 -ഓടെ 100 ശതമാനം ഇവികൾ വിൽക്കാനൊരുങ്ങി ഹോണ്ട

വടക്കേ അമേരിക്കയിൽ, ഹോണ്ടയും ജി‌എമ്മും സംയുക്തമായി വികസിപ്പിച്ച രണ്ട് വലിയ ഇവി മോഡലുകൾ ജി‌എമ്മിന്റെ അൾട്ടിയം ബാറ്ററികൾ ഉപയോഗിച്ച് 2024 -ൽ അവതരിപ്പിക്കും, കൂടാതെ പുതിയ പ്ലാറ്റ്ഫോം e: ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ നിരവധി ഇവി മോഡലുകൾ പുറത്തിറക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Plans To become 100 Percent Electric By 2040. Read in Malayalam.
Story first published: Saturday, April 24, 2021, 20:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X