അഞ്ച് പുത്തൻ e:N ഇലക്ട്രിക് കൺസെപ്റ്റുകൾ അവതരിപ്പിച്ച് ഇവി പ്ലാനുകൾ വിപുലീകരിച്ച് Honda

ആഗോളതലത്തിൽ കാർ നിർമ്മാതാക്കൾ വളരെ അഗ്രസ്സീവായി ഇവി മോഡലുകളുടെ അരങ്ങേറ്റവും പ്രൊഡക്ഷനും അഴിച്ചുവിട്ടപ്പോൾ, ഹോണ്ടയുടെ വൈദ്യുതീകരണത്തിന്റെ തുടക്കം താരതമ്യേന നിശബ്ദമായിരുന്നു.

അഞ്ച് പുത്തൻ e:N ഇലക്ട്രിക് കൺസെപ്റ്റുകൾ അവതരിപ്പിച്ച് ഇവി പ്ലാനുകൾ വിപുലീകരിച്ച് Honda

ബ്രാൻഡ് ഇ-ഹാച്ച്ബാക്കിൽ തങ്ങളുടെ ഇലക്ട്രിക് മേഘലയിലേക്കുള്ള ചുവടു വെപ്പ് പരിമിതപ്പെടുത്തി. ഇപ്പോൾ, ജാപ്പനീസ് കാർ നിർമ്മാതാക്കൾ ചൈനയിലെ തങ്ങളുടെ ഇലക്ട്രിഫിക്കേഷൻ സ്ട്രാറ്റജി ഇവന്റിൽ e: N സീരീസ് എന്ന് വിളിക്കപ്പെടുന്ന അഞ്ച് ഇലക്ട്രിക് കൺസെപ്റ്റുകൾ വെളിപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ഇവി പര്യടനത്തിനാൽ ഒരുങ്ങുകയാണ്. വെളിപ്പെടുത്തിയ അഞ്ച് മോഡലുകളിൽ ഓരോന്നും എന്താണെന്ന് നമുക്ക് നോക്കാം.

അഞ്ച് പുത്തൻ e:N ഇലക്ട്രിക് കൺസെപ്റ്റുകൾ അവതരിപ്പിച്ച് ഇവി പ്ലാനുകൾ വിപുലീകരിച്ച് Honda

e:N സീരീസ് കൺസെപ്റ്റുകളുടെ ആദ്യ സെറ്റ് e:NS 1, e:NP 1 എന്നിവയാണ്. ആദ്യത്തേത് ബോഡിയിലുടനീളം യെല്ലോ & ബ്ലാക്ക് നിറങ്ങൾ ചേർന്ന മനോഹരമായ ഒരു ക്രോസ്ഓവറാണ്. ഡിസൈനിലേക്ക് വരുമ്പോൾ, വാഹനത്തിൽ ഞങ്ങൾ ശ്രദ്ധിച്ചത് നേർത്ത ഹെഡ്‌ലൈറ്റുകളുള്ള ഒരു ചങ്കി ഫേസും റൂഫിലും ടെയിൽ ഗേറ്റിലും ഒരു സ്‌പോയിലർ ഉൾക്കൊള്ളുന്ന ഒരു സ്പോർട്ടി പിൻഭാഗവുമാണ്.

അഞ്ച് പുത്തൻ e:N ഇലക്ട്രിക് കൺസെപ്റ്റുകൾ അവതരിപ്പിച്ച് ഇവി പ്ലാനുകൾ വിപുലീകരിച്ച് Honda

രണ്ടാമത്തേത് (e:NP 1) അതിന്റെ രൂപകൽപ്പനയിൽ അത്രം അഗ്രസ്സീവല്ല, എന്നിരുന്നാലും ഇതും ഒരു ക്രോസ്ഓവർ ആണ്. സൂക്ഷമായി നിരീക്ഷിക്കുന്ന വാഹന പ്രേമികൾക്ക് ഇത് SUV e: പ്രോട്ടോടൈപ്പിന് സമാനമാണെന്ന് തോന്നിയേക്കാം. ഓട്ടോ ഷാങ്ഹായ് 2021 ഏപ്രിലിൽ പ്രദർശിപ്പിച്ച മോഡലാണിത്. ഈ രണ്ട് മോഡലുകളും 2022 മാർച്ചിൽ ചൈനയിൽ ആദ്യമായി ഉത്പാദനം ആരംഭിക്കും.

അഞ്ച് പുത്തൻ e:N ഇലക്ട്രിക് കൺസെപ്റ്റുകൾ അവതരിപ്പിച്ച് ഇവി പ്ലാനുകൾ വിപുലീകരിച്ച് Honda

അടുത്തതായി e:N കൂപ്പെ കൺസെപ്റ്റ്, e:N എസ്‌യുവി കൺസെപ്റ്റ്, e:N GT കൺസെപ്റ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത കൺസെപ്റ്റുകളാണ്.ഇവയുടെ പേരുകൾ സൂചിപ്പിക്കുന്നത് പോലെ ഒരു എസ്‌യുവിയും കൂപ്പയും ഒരു ഗ്രാൻ ടൂററുമാണ്.

അഞ്ച് പുത്തൻ e:N ഇലക്ട്രിക് കൺസെപ്റ്റുകൾ അവതരിപ്പിച്ച് ഇവി പ്ലാനുകൾ വിപുലീകരിച്ച് Honda

മൂന്ന് കൺസെപ്റ്റുകൾക്കും വ്യത്യസ്ത ബോഡി ശൈലികൾ ഉണ്ടായിരുന്നിട്ടും, അവയ്ക്ക് ബോഡിയിൽ വളരെ ഷാർപ്പ് എഡ്ജുകളുണ്ട്. മുൻവശത്തെ മുഴുവൻ വീതിയിലും വ്യാപിച്ചുകിടക്കുന്ന ഇല്ല്യുമിനേറ്റഡ് ബാറുകളുള്ള സമാനമായ ഫേസും ഇവ പങ്കിടുന്നു. ഈ മൂന്ന് മോഡലുകളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാതാക്കൾ അവതരിപ്പിക്കും.

അഞ്ച് പുത്തൻ e:N ഇലക്ട്രിക് കൺസെപ്റ്റുകൾ അവതരിപ്പിച്ച് ഇവി പ്ലാനുകൾ വിപുലീകരിച്ച് Honda

e:N സീരീസ് മോഡലുകളുടെയും സാങ്കേതിക സവിശേഷതകളുടെയും വിശദാംശങ്ങൾ വിരളമാണ്, പക്ഷേ അവ e:N ആർക്കിടെക്ചർ എന്ന് വിളിക്കപ്പെടുന്ന പുതിയ സമർപ്പിത ഇവി പ്ലാറ്റ്ഫോമിൽ ഒരുങ്ങും. ഹോണ്ട കണക്റ്റും സ്മാർട്ട് ഡിജിറ്റൽ കോക്ക്പിറ്റും ഉൾപ്പെടുന്ന ഹോണ്ടയുടെ ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളും ബ്രാൻഡ് ഇവയിൽ ഉപയോഗിക്കും.

അഞ്ച് പുത്തൻ e:N ഇലക്ട്രിക് കൺസെപ്റ്റുകൾ അവതരിപ്പിച്ച് ഇവി പ്ലാനുകൾ വിപുലീകരിച്ച് Honda

പുതിയ മോഡലുകൾക്ക് പുതിയ ഹോണ്ട സെൻസിംഗ് 360, കൂടുതൽ വിപുലമായ, ഓംനിഡൈറക്ഷണൽ സ്യൂട്ട്, ഡ്രൈവർ അസിസ്റ്റുകൾ എന്നിവയും ലഭിക്കും. ഈ സ്യൂട്ട് കാറിലുടനീളമുള്ള വൈവിധ്യമാർന്ന റഡാറുകളും ക്യാമറകളും ഉപയോഗിച്ച് ബ്ലൈൻഡ് സ്പോട്ടുകൾ നീക്കംചെയ്യും, ഇത് അക്ഷരികമായി കൊളീഷൻ ഒഴിവാക്കാൻ സഹായിക്കും.

അഞ്ച് പുത്തൻ e:N ഇലക്ട്രിക് കൺസെപ്റ്റുകൾ അവതരിപ്പിച്ച് ഇവി പ്ലാനുകൾ വിപുലീകരിച്ച് Honda

കോളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ഫ്രണ്ട് ക്രോസ് ട്രാഫിക് അലർട്ട്, ലെയിൻ ചേഞ്ച് കോളീഷൻ മിറ്റിഗേഷൻ, ആക്റ്റീവ് ലെയിൻ ചേഞ്ച് അസിസ്റ്റ്, കോർണറിംഗ് സ്പീഡ് അസിസ്റ്റ് എന്നിവ ഓഫറിലെ ചില അസിസ്റ്റുകളിൽ ഉൾപ്പെടുന്നു.

അഞ്ച് പുത്തൻ e:N ഇലക്ട്രിക് കൺസെപ്റ്റുകൾ അവതരിപ്പിച്ച് ഇവി പ്ലാനുകൾ വിപുലീകരിച്ച് Honda

ഹോണ്ട e:N സീരീസ് ശ്രേണി ആദ്യം ചൈനയിൽ അവതരിപ്പിക്കുമെങ്കിലും, ഭാവിയിൽ വിദേശ വിപണികളിലേക്ക് ഈ ഇവികൾ കയറ്റുമതി ചെയ്യുന്നതിനുള്ള ചാൻസ് കാർ നിർമ്മാതാക്കൾ തള്ളിക്കളയുന്നില്ല.

അഞ്ച് പുത്തൻ e:N ഇലക്ട്രിക് കൺസെപ്റ്റുകൾ അവതരിപ്പിച്ച് ഇവി പ്ലാനുകൾ വിപുലീകരിച്ച് Honda

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ e:N സീരീസ് ശ്രേണിയിൽ 10 മോഡലുകൾ സൃഷ്ടിക്കാൻ ഹോണ്ട പദ്ധതിയിടുന്നു. അതിനെ പിന്തുണയ്ക്കുന്നതിനായി, കാർ നിർമ്മാതാക്കൾ GAC ഹോണ്ടയിലും ഡോംഗ്ഫെംഗ് ഹോണ്ടയിലും പുതിയ പ്ലാന്റുകൾ നിർമ്മിക്കും.

അഞ്ച് പുത്തൻ e:N ഇലക്ട്രിക് കൺസെപ്റ്റുകൾ അവതരിപ്പിച്ച് ഇവി പ്ലാനുകൾ വിപുലീകരിച്ച് Honda

ഇതെല്ലാം വൈദ്യുതീകരണത്തിനുള്ള ഹോണ്ടയുടെ പുഷിന്റെ ഭാഗമാണ്, ഇതിൽ 2030 -ന് ശേഷം ചൈനയിൽ വൈദ്യുതീകരിച്ച മോഡലുകൾ വിൽക്കുകയും 2040 -ഓടെ ലോകമെമ്പാടും ഒരു പ്രധാന ഇലക്ട്രിക് കാർ നിർമ്മാതാക്കളാകുക എന്ന ലക്ഷ്യവുമാണ് കമ്പനിക്കുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda revealed its ev strategy by unveiling 5 new electric concepts
Story first published: Friday, October 15, 2021, 19:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X