Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

ഹോണ്ട ഈ വർഷം ആദ്യം പുതിയ തലമുറ സിവിക് സെഡാൻ അവതരിപ്പിച്ചിരുന്നു. മുൻ തലമുറ മോഡലിന് ആക്രമണാത്മക രൂപകൽപ്പന ഉണ്ടായിരുന്നെങ്കിൽ, ന്യൂ-ജെൻ മോഡലിന് കൂടുതൽ യാഥാസ്ഥിതിക രൂപകൽപ്പനയുണ്ട്.

Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ഇപ്പോൾ ചൈനീസ് മാർക്കറ്റിനായി കൂടുതൽ ബോൾഡും വൈബ്രൻഡ് നിറങ്ങളിലുള്ളതുമായ പുതിയ സെഡാൻ അവതരിപ്പിച്ചു.

Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

ഇത് അടിസ്ഥാനപരമായി സിവിക് സെഡാന്റെ ചൈനീസ് പതിപ്പാണ്, ഇതിനെ ഹോണ്ട ഇന്റഗ്ര എന്ന് വിളിക്കുന്നു. ഇന്റഗ്ര നെയിം പ്ലേറ്റ് ACURA (ഹോണ്ടയുടെ ആഡംബര ഉപ ബ്രാൻഡ്) -യുമായി ബന്ധപ്പെട്ടിരിക്കുന്നു.

Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

വാസ്തവത്തിൽ, ഇന്റഗ്ര നെയിംപ്ലേറ്റ് ഒരു ആഗോള മോഡലായി തിരിച്ചെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിരുന്നു. രസകരമെന്നു പറയട്ടെ, ചൈനീസ് വിപണിയിൽ പുതിയ സെഡാനിനായി ഹോണ്ട ഇന്റഗ്ര നെയിംപ്ലേറ്റ് ഉപയോഗിച്ചു.

Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

ചൈനയിലെ ബ്രാൻഡിന്റെ സംയുക്ത സംരംഭമായ ഗ്വാങ്കി ഹോണ്ടയാണ് പുതിയ ഹോണ്ട ഇന്റഗ്ര വികസിപ്പിച്ചത്. ഈ സെഡാൻ ഗ്വാങ്‌ഷൗവിൽ നിർമ്മിക്കും, അതേസമയം സിവിക് നിർമ്മിക്കുന്നത് വുഹാനിലെ ഡോങ്‌ഫെംഗ് ഹോണ്ടയാണ്.

Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

രണ്ട് സെഡാനുകളും ഏറെക്കുറെ ഒരേപോലെ കാണപ്പെടുന്നു; എന്നിരുന്നാലും, മെലിഞ്ഞ എൽഇഡി ഹെഡ്‌ലൈറ്റുകളും വലിയ ഫ്രണ്ട് ഗ്രില്ലും പോലുള്ള സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ ഹോണ്ട ഇന്റഗ്രയ്ക്ക് ലഭിക്കുന്നു.

Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

അതുപോലെ, പിൻ പ്രൊഫൈലിൽ മെലിഞ്ഞ എൽഇഡി ലൈറ്റുകൾ ഉണ്ട്. സെഡാനിൽ ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് വെന്റും ലൈറ്റ് സ്‌പോയിലറുമുണ്ട്. പുതുതായി വികസിപ്പിച്ച 18 ഇഞ്ച് വീലുകളുമായിട്ടാണ് ഇത് വരുന്നത്. ഹോണ്ട ഇന്റഗ്ര 2022 -ന് എമറാൾഡ് ബ്ലൂ, ഫിയറി യെല്ലോ എന്നിവയുൾപ്പെടെയുള്ള കളർ ഓപ്ഷനുകൾ ലഭിക്കുന്നു.

Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

ഇന്റഗ്രയുടെ ഇന്റീരിയർ ഫോട്ടോകളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഇത് സിവിക് സെഡാനുമായി ക്യാബിൻ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ചിലപ്പോൾ വാഹനത്തിന് പുതിയ ഇന്റീരിയർ സ്കീമും കളർ ഓപ്ഷനുകളും ലഭിക്കാനും സാധ്യതയുണ്ട്.

Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

സെഡാന്റെ പിൻഭാഗത്ത് "240 ടർബോ" എന്ന ബാഡ്ജ് ഉണ്ട്, ഇത് 240 Nm torque ഉണ്ടെന്ന് സൂചിപ്പിക്കുന്നു. സിവിക്കിന് കരുത്തേകുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനായിരിക്കും ഇതിലും വരുന്നത്. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കും.

Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ഹോണ്ട ചൈനീസ് വിപണിയിൽ ഇന്റഗ്ര സെഡാൻ പുറത്തിറക്കും. ഇത് ചൈന നിർദ്ദിഷ്ട മോഡലായിരിക്കും, ഇത് ആഗോളതലത്തിലേക്ക് പോകാൻ സാധ്യതയില്ല. 2022 -ൽ എത്താൻ സാധ്യതയുള്ള ആഗോള വിപണികൾക്കായുള്ള ലിഫ്റ്റ്ബാക്ക് ലുക്കുമായി അക്യൂറ ഇന്റഗ്രയെ ഒരുക്കുന്നു.

Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

ഹോണ്ട ഇതിനകം തന്നെ സിവിക്, CR-V നെയിംപ്ലേറ്റുകൾ ഇന്ത്യയിൽ നിന്ന് നിർത്തലാക്കിയിരുന്നു. നമ്മുടെ വിപണിയിൽ ഈ മോഡലുകൾ തിരികെ കൊണ്ടുവരാൻ കമ്പനിക്ക് ഉടനടി പദ്ധതികളൊന്നുമില്ല. എന്നിരുന്നാലും, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, എംജി ആസ്റ്റർ എന്നിവയ്ക്ക് എതിരാളിയായി ഒരു പുതിയ ഇടത്തരം എസ്‌യുവിയുടെ നിർമ്മാണത്തിലാണ് ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട.

Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

ഇന്ത്യൻ വിപണിക്കും ഉപഭോക്താക്കൾക്കും എസ്‌യുവികളോടുള്ള താല്പര്യം പ്രയോജനപ്പെടുത്താനാണ് ബ്രാൻഡിന്റെ തീരുമാനം. പുതിയ മിഡ് സൈസ് എസ്‌യുവിക്ക് പെട്രോൾ & ഡീസൽ പവർട്രെയിനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യാൻ ചാൻസുണ്ട്.

Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

മറ്റ് അനുബന്ധ വാർത്തകളിൽ ഹോണ്ട തങ്ങളുടെ N7X കൺസെപ്റ്റിനെ BR-V എന്ന പേരിൽ ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. ഏഴ് സീറ്റർ എസ്‌യുവി തികച്ചു വ്യത്യസ്തമായ എക്സ്റ്റീരിയർ ഇന്റീരിയർ ഡിസൈനുകൾക്കൊപ്പം നിരവധി സാങ്കേതികവിദ്യകളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

ഹോണ്ട ലെയിൻ‌വാച്ച്, ഹോണ്ട സെൻസിംഗ്, വോക്ക്-എവേ ഓട്ടോ ലോക്ക്, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, സ്മാർട്ട് എൻട്രി സിസ്റ്റം തുടങ്ങി നിരവധി നൂതന സവിശേഷതകളോടെയാണ് പുത്തൻ ഹോണ്ട BR-V നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

Civic -ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്; 2022 Integra സെഡാൻ അവതരിപ്പിച്ച് Honda

1.5 ലിറ്റർ DOHC i-VTEC പെട്രോൾ എഞ്ചിനാണ് ഏഴ് സീറ്റർ മോഡലിന്റെ ഹൃദയം. ഇത് 6,600 rpm-ൽ 121 bhp കരുത്തും 4,300 rpm-ൽ 145 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തിയുള്ളതാണ്. ഒരു മാനുവൽ അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഈ എഞ്ചിൻ യൂറോ 4 മലിനീകരണ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda unveiled more stylish version of civic sedan in the form of 2022 integra
Story first published: Friday, October 1, 2021, 15:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X