ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

ഉത്സവ സീസണ്‍ എത്തിയതോടെ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി അതിന്റെ നിരയില്‍ നിന്ന് തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തി. കമ്പനി തങ്ങളുടെ ഔദ്യോഗി വെബ്‌സൈറ്റില്‍ ഓഫറുകളും ആനുകൂല്യങ്ങളും പങ്കുവെയ്ക്കുകയും ചെയ്തു.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

എന്നിരുന്നാലും, കാര്‍ നിര്‍മാതാവ് അതിന്റെ ചില വാഹനങ്ങളായ ക്രെറ്റ, വെര്‍ണ, വെന്യു, എലാന്‍ട്ര, ട്യൂസോണ്‍, i20 N-ലൈന്‍ എന്നിവയ്ക്ക് ഒരു ആനുകൂല്യവും ഈ മാസത്തില്‍ വാഗ്ദാനം ചെയ്യുന്നില്ല. ഈ ദീപാവലിക്ക് ഒരു ഹ്യുണ്ടായി കാര്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ മോഡലുകളില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഓഫറുകളും ആനുകൂല്യങ്ങളും എന്തൊക്കെയെന്ന് പരിശോധിക്കാം.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

ഗ്രാന്‍ഡ് i10 നിയോസ്

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാവില്‍ നിന്നുള്ള ഫാമിലി ഹാച്ച്ബാക്ക് എന്ന ഖ്യാതിയോടെയാണ് ഗ്രാന്‍ഡ് i10 നിയോസ് വിപണിയില്‍ എത്തുന്നത്. നിലവില്‍ 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഈ വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

ഇതില്‍ 10,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ് ഉള്‍പ്പെടുന്നു. 35,000 രൂപ വരെ ക്യാഷ് ബെനിഫിറ്റ്, 5,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. എല്ലാ പെട്രോള്‍, ഡീസല്‍ ട്രിമ്മുകളും വാങ്ങുമ്പോള്‍ ഈ സ്‌കീം സാധുവാണ്. എന്നിരുന്നാലും, സിഎന്‍ജി മോഡലുകള്‍ക്ക് 15,000 മാത്രമാണ് ആനുകൂല്യമായി ലഭിക്കുന്നത്.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

81 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ യൂണിറ്റാണ് വാഹനത്തില്‍ വരുന്നത്. 1.2 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിന് 76 bhp കരുത്തും 190 Nm torque ഉം പരമാവധി സൃഷ്ടിക്കും. എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോസിനൊപ്പം, ഓപ്ഷണലായി ഓട്ടോമാറ്റിക്ക് AMT ഗിയര്‍ബോക്സും നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

ഓറ

ഗ്രാന്‍ഡ് i10 നിയോസിനെ അടിസ്ഥാനമാക്കിയുള്ള സബ്-ഫോര്‍ മീറ്റര്‍ സെഡാനാണ് ഓറ. അടുത്തിടെ വാഹനത്തില്‍ ചില പരിഷ്‌കാരങ്ങള്‍ കമ്പനി നടപ്പാക്കിയിരുന്നു. 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

വാങ്ങുന്നവര്‍ക്ക് 35,000 രൂപ വരെ മുന്‍കൂര്‍ ക്യാഷ് ആനുകൂല്യം ലഭിക്കും. ഹ്യുണ്ടായി ഓറ വാങ്ങുമ്പോള്‍ 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും, 10,000 രൂപ എക്സ്ചേഞ്ച് ബോണസായും ലഭിക്കും.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന എക്‌സെന്റിന് പകരക്കാനനായിട്ടാണ് മോഡല്‍ എത്തുന്നത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 1.2 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ GDi ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

ഡീസല്‍ യൂണിറ്റ് 74 bhp കരുത്തും 190 Nm torque ഉം ആണ് നല്‍കുന്നത്. എന്നാല്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് 99 bhp കരുത്തും 172 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

സാന്‍ട്രോ

ഇന്ത്യന്‍ വിപണിയിലെ കമ്പനിയുടെ ഏറ്റവും ചെറിയ ഓഫറാണ് സാന്‍ട്രോ. തുടക്കത്തില്‍ വിപണിയില്‍ വലിയ സ്വീകാര്യത ലഭിച്ചെങ്കിലും നിലവില്‍ വാഹനത്തിന്റെ വില്‍പ്പന പരുങ്ങലിലാണെന്ന് വേണം പറയാന്‍.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി സാന്‍ട്രോയിലും കമ്പനി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 40,000 രൂപ വരെയുള്ള ഓഫറുകളാണ് വാഹനത്തില്‍ ലഭ്യമായിട്ടുള്ളത്. ഇതില്‍ 25,000 രൂപ ക്യാഷ് ബെനിഫിറ്റ് ഉള്‍പ്പെടുന്നു.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

10,000, എക്‌സ്‌ചേഞ്ച് ബോണസ് ആനുകൂല്യമായി ലഭിക്കുമ്പോള്‍, 5,000, രൂപയോളം കോര്‍പ്പറേറ്റ് ആനുകൂല്യമായും ലഭിക്കുന്നു. പെട്രോള്‍ വേരിയന്റുകള്‍ വാങ്ങുമ്പോള്‍ മാത്രമേ ഈ ഓഫുകള്‍ക്ക് സാധുതയുള്ളൂ. മറുവശത്ത്, സിഎന്‍ജി വകഭേദങ്ങള്‍ 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, 5,000 കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി നല്‍കുന്നുണ്ട്.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

i20

ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്ക് മോഡലാണ് i20. 40,000 രൂപ വരെയുള്ള ഓഫറുകളോടെ ഈ പതിപ്പിനെ വിപണിയില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

എക്‌സ്‌ചേഞ്ച് ബോണസായി 10,000 രൂപയും കോര്‍പ്പറേറ്റ് കിഴിവായി 5,000 രൂപയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എന്നിരുന്നാലും, ഡീസല്‍ വേരിയന്റുകള്‍ വാങ്ങുമ്പോള്‍ മുന്‍കൂര്‍ ക്യാഷ് കിഴിവ് ബാധകമല്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ, i20-യുടെ പെര്‍ഫോമെന്‍സ് പതിപ്പായ N-Line ഒരു ആനുകൂല്യവും കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

ഉത്സവ സീസണ്‍ എത്തി; തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് Hyundai

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് i20 തെരഞ്ഞെടുക്കാന്‍ സാധിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai announced benefits and offers for selected models in festive season find here all details
Story first published: Wednesday, November 3, 2021, 17:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X