ഇന്ത്യയിൽ ഒരു കോടി വാഹനങ്ങൾ നിർമ്മിച്ച് ഹ്യുണ്ടായി; നേട്ടം അൽകസാറിലൂടെ

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുദൂരിലെ നിർമാണ കേന്ദ്രത്തിൽ നിന്ന് ഇന്ത്യയിൽ 10 ദശലക്ഷം കാറുകൾ അതിവേഗം പുറത്തിറക്കിയതിനുള്ള നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ചു.

ഇന്ത്യയിൽ ഒരു കോടി വാഹനങ്ങൾ നിർമ്മിച്ച് ഹ്യുണ്ടായി; നേട്ടം അൽകസാറിലൂടെ

അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി അൽകസാർ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ പ്രൊഡക്ഷൻ നിരയിൽ നിന്ന് പുറത്തിറക്കുന്ന 10 മില്യൺത്ത് കാറായി മാറി.

Image Courtesy: Bijoy Ghosh/Twitter

ഇന്ത്യയിൽ ഒരു കോടി വാഹനങ്ങൾ നിർമ്മിച്ച് ഹ്യുണ്ടായി; നേട്ടം അൽകസാറിലൂടെ

നിലവിൽ, രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളാണ് ഹ്യുണ്ടായി. 1996 മെയ് മാസത്തിലാണ് നിർമ്മാതാക്കൾ തങ്ങളുടെ യാത്ര ഇന്ത്യയിൽ ആരംഭിച്ചത്. എന്നാൽ ദക്ഷിണ കൊറിയൻ ഓട്ടോ മേജറിന് ഇന്ത്യയിൽ പ്രാധാന്യം നേടാൻ വളരെ കുറച്ച് സമയമെടുത്തുള്ളൂ.

ഇന്ത്യയിൽ ഒരു കോടി വാഹനങ്ങൾ നിർമ്മിച്ച് ഹ്യുണ്ടായി; നേട്ടം അൽകസാറിലൂടെ

1998 -ൽ അവതരിപ്പിച്ച ആദ്യ തലമുറ സാന്ട്രോ വൻ വിജയമായി മാറി. കഴിഞ്ഞ 25 വർഷത്തിനിടയിൽ, വിശാലമായ വോളിയം സെഗ്‌മെന്റുകളിൽ സാന്നിധ്യവുമായി ഹ്യുണ്ടായി തങ്ങളുടെ പ്രശസ്തി വർധിപ്പിച്ചു.

ഇന്ത്യയിൽ ഒരു കോടി വാഹനങ്ങൾ നിർമ്മിച്ച് ഹ്യുണ്ടായി; നേട്ടം അൽകസാറിലൂടെ

പ്രാദേശിക വിപണിയിൽ സാൻട്രോ, ഗ്രാൻഡ് i10 നിയോസ്, i20, ഓറ, വെന്യു, ക്രെറ്റ, എലാൻട്ര, വെർണ, ട്യൂസോൺ, കോന ഇവി എന്നിവ ബ്രാൻഡ് വിൽക്കുന്നു. 2015 -ൽ ആദ്യമായി അരങ്ങേറ്റം കുറിച്ച ക്രെറ്റ, മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ വലിയ കുതിച്ചുചാട്ടത്തിലേക്ക് നയിച്ചു.

ഇന്ത്യയിൽ ഒരു കോടി വാഹനങ്ങൾ നിർമ്മിച്ച് ഹ്യുണ്ടായി; നേട്ടം അൽകസാറിലൂടെ

കോംപാക്ട് എസ്‌യുവി സെഗ്മെന്റ് സമീപ വർഷങ്ങളിൽ ശരിക്കും തുറന്നത് നിരവധി പുതിയ മോഡലുകളുടെ വരവിനാണ്. ക്രെറ്റയ്ക്കും വെന്യുവിനുമൊപ്പം ഇന്ത്യയിലെ ഏറ്റവും ശക്തമായ എസ്‌യുവി നിരകളിലൊന്നാണ് ഹ്യുണ്ടായിക്കുള്ളത്.

ഇന്ത്യയിൽ ഒരു കോടി വാഹനങ്ങൾ നിർമ്മിച്ച് ഹ്യുണ്ടായി; നേട്ടം അൽകസാറിലൂടെ

എസ്‌യുവിയുടെ പോർട്ട്‌ഫോളിയോ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഹ്യുണ്ടായി മൂന്ന്-വരി അൽകസാറും പുറത്തിറക്കി. 16.30 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വിൽപ്പനയ്ക്കെത്തുന്നത്.

ഇന്ത്യയിൽ ഒരു കോടി വാഹനങ്ങൾ നിർമ്മിച്ച് ഹ്യുണ്ടായി; നേട്ടം അൽകസാറിലൂടെ

പുറത്ത്, അൽകസാറിന് കൂടുതൽ ആകർഷകമായ ക്രോംഡ് ഫ്രണ്ട് ഗ്രില്ലുണ്ട്, വ്യത്യസ്ത ഉൾപ്പെടുത്തലുകളോടെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. ആറ്, ഏഴ് സീറ്റുകളുള്ള കോൺഫിഗറേഷനുകളിൽ എസ്‌യുവി വാങ്ങാനാകും.

ഇന്ത്യയിൽ ഒരു കോടി വാഹനങ്ങൾ നിർമ്മിച്ച് ഹ്യുണ്ടായി; നേട്ടം അൽകസാറിലൂടെ

ഫോഗ് ലാമ്പുകളുള്ള അപ്‌ഡേറ്റുചെയ്‌ത ഫ്രണ്ട് ബമ്പറിനൊപ്പം നീളമുള്ള റിയർ ഓവർഹാങ്ങും പുതിയ എൽഇഡി ടെയിൽ ലാമ്പുകളുള്ള ഒരു പുനർരൂപകൽപ്പന ചെയ്ത ബൂട്ടും കട്ടിയുള്ള ക്രോം ആപ്ലിക്കേഷനും അതിൽ അൽകസാർ ലെറ്ററിംഗും വാഹനത്തിലുണ്ട്.

ഇന്ത്യയിൽ ഒരു കോടി വാഹനങ്ങൾ നിർമ്മിച്ച് ഹ്യുണ്ടായി; നേട്ടം അൽകസാറിലൂടെ

എലാൻട്രയിൽ നിന്നുള്ള 2.0 ലിറ്റർ നാല് സിലിണ്ടർ MPi ടർബോ പെട്രോളും ക്രെറ്റയിൽ നിന്നുള്ള 1.5 ലിറ്റർ U2 ഡീസൽ എഞ്ചിനുമാണ് മൂന്ന് വരി എസ്‌യുവിയുടെ ഹൃദയം.

ഇന്ത്യയിൽ ഒരു കോടി വാഹനങ്ങൾ നിർമ്മിച്ച് ഹ്യുണ്ടായി; നേട്ടം അൽകസാറിലൂടെ

ആദ്യത്തേത് 159 bhp കരുത്തും 191 Nm പരമാവധി torque ഉം നൽകുന്നു, രണ്ടാമത്തേത് 115 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. രണ്ടും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഇന്ത്യയിൽ ഒരു കോടി വാഹനങ്ങൾ നിർമ്മിച്ച് ഹ്യുണ്ടായി; നേട്ടം അൽകസാറിലൂടെ

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനം, UVO കണക്റ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾക്കൊള്ളുന്ന പ്രശംസനീയമായ സവിശേഷതകളുടെ പട്ടികയാണ് അൽകാസറിലെ മറ്റൊരു പ്രധാന സവിശേഷത.

ഇന്ത്യയിൽ ഒരു കോടി വാഹനങ്ങൾ നിർമ്മിച്ച് ഹ്യുണ്ടായി; നേട്ടം അൽകസാറിലൂടെ

വെന്റിലേറ്റഡ് മുൻ സീറ്റുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, എട്ട് സ്പീക്കർ ബോസ് ഓഡിയോ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, വോയ്‌സ് ഓപ്പറേറ്റഡ് പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ് സൗകര്യം, റിട്രാക്ടബിൾ കപ്പ് ഹോൾഡറുള്ള മുൻ നിര സീറ്റുകൾക്ക് പിന്നിലുള്ള ഫോൾഡബിൾ ടേബിൾ, വൺ-ടച്ച് ടിപ്പ്, ടംബിൾ സീറ്റുകൾ തുടങ്ങിയവ ഹ്യുണ്ടായി അൽകാസറിന്റെ ഉപകരണ പട്ടികയിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Clocks 10 Million Units Production Milestone In India By Rolling Out Alcazar SUV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X