കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

ഇന്ത്യൻ വിപണിയിൽ അൽകാസർ പ്രീമിയം എസ്‌യുവി ഹ്യുണ്ടായി അവതരിപ്പിച്ചു. 16.30 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹം എത്തുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ ആറ് വേരിയന്റുകളിൽ അൽകാസാർ ലഭ്യമാണ്.

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

വേരിയന്റുകളും വിലനിർണ്ണയവും

6-Seat Model Prices
Alcazar Variants P 2.0 MT P 2.0 AT D 1.5 MT D 1.5 AT
Prestige Rs 16.45 Lakh Rs 17.93 Lakh Rs 16.68 Lakh NA
Platinum NA Rs 19.55 Lakh NA Rs 19.78 Lakh
Signature Rs 18.70 Lakh Rs 19.84 Lakh Rs 18.93 Lakh Rs 19.99 Lakh

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ
7-Seat Model Prices
Alcazar Variants P 2.0 MT P 2.0 AT D 1.5 MT D 1.5 AT
Prestige Rs 16.30 Lakh NA Rs 16.53 Lakh Rs 18.01 Lakh
Platinum Rs 18.22 Lakh NA Rs 18.45 Lakh NA

എല്ലാം എക്സ്-ഷോറൂം വിലകളാണ്.

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

ടോക്കൺ തുകയായ 25,000 രൂപയ്ക്ക് അൽകാസാറിനുള്ള ബുക്കിംഗ് നിർമ്മാതാക്കൾ ആരംഭിച്ചു. ഡെലിവറികൾ വരും ദിവസങ്ങളിലുണ്ടാകുമെന്ന് പറയപ്പെടുന്നു. ഹ്യുണ്ടായി സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴി മാത്രമേ അൽകാസറിന്റെ ടോപ്പ് സിഗ്നേച്ചർ വരൈന്റുകൾ ലഭ്യമാകൂ.

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

കളർ ഓപ്‌ഷനുകൾ‌

സിംഗിൾ-ടോൺ:

* ടൈഗ ബ്രൗൺ

* ടൈഫൂൺ സിൽവർ

* പോളാർ വൈറ്റ്

* ടൈറ്റൻ ഗ്രേ

* ഫാന്റം ബ്ലാക്ക്

* സ്റ്റാറി നൈറ്റ്

ഡ്യുവൽ-ടോൺ:

* പോളാർ വൈറ്റ് + ഫാന്റം ബ്ലാക്ക്

* ടൈറ്റൻ ഗ്രേ + ഫാന്റം ബ്ലാക്ക്

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

ബാഹ്യ രൂപകൽപ്പനയും സവിശേഷതകളും

ക്രെറ്റയുടെ വിപുലീകൃത പതിപ്പാണ് ഹ്യുണ്ടായി അൽകാസർ. തൽഫലമായി, പുതിയ എസ്‌യുവിയുടെ ഫ്രണ്ട് എൻഡ് സമാനമായ സ്പ്ലിറ്റ്-സ്റ്റൈൽ ഹെഡ്‌ലാമ്പുകൾ ഉപയോഗിച്ച് തിരിച്ചറിയാനാകും. എന്നിരുന്നാലും, ഇരു മോഡലുകളും തമ്മിലുള്ള സമാനതകൾ അവിടെ അവസാനിക്കുന്നു.

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

ക്രോമിൽ പൂർത്തിയാക്കിയ 3D ഹണികോംബ് ഗ്രില്ലും പുതിയ ഫ്രണ്ട് ബമ്പർ ഡിസൈനുമാണ് അൽകാസറിലുള്ളത്. മൂന്ന് വരി സീറ്റിംഗ് ഉള്ളതിനാൽ പുതിയ പിൻ ക്വാർട്ടർ പാനലാണ് വശങ്ങളിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട എക്സറ്റീരിയർ മാറ്റം.

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

അതുപോലെ, അൽകാസറിന്റെ പിൻഭാഗത്ത് ഒരു പുതിയ സ്പ്ലിറ്റ്-സ്റ്റൈൽ ടൈലാമ്പ് ഡിസൈൻ കമ്പനി അവതരിപ്പിക്കുന്നു. ബോൾഡ് ലെറ്ററിംഗിലെ 'അൽകാസർ' മോണിക്കറുമായി ഒരു ക്രോം ബാർ ഇരുവശത്തുമുള്ള ടെയിൽ ലാമ്പുകളെ ബന്ധിപ്പിച്ചിരിക്കുന്നു.

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

മറ്റ് സവിശേഷതകൾ:

* എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ടേൺ-സിഗ്നൽ ഇൻഡിക്കേറ്ററുകൾ

* 17 ഇഞ്ച് അല്ലെങ്കിൽ 18 ഇഞ്ച് അലോയി വീലുകൾ

* റൂഫ് റെയിലുകൾ

* ഇരുവശത്തും ഫോക്സ് സ്കഫ് പ്ലേറ്റുകൾ

* ഡ്യുവൽ-ടിപ്പ് ക്രോം- എക്‌സ്‌ഹോസ്റ്റ്

* റൂഫ് സംയോജിത സ്‌പോയിലർ

* ഷാർക്ക്-ഫിൻ ആന്റിന

* ഓൾ-എറൗണ്ട് ബോഡി ക്ലാഡിംഗ്

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

അളവുകൾ:

നീളം: 4500 mm

വീതി: 1790 mm

ഉയരം: 1675 mm

വീൽബേസ്: 2760 mm (ക്രെറ്റയേക്കാൾ 150 mm നീളമുണ്ട്)

ബൂട്ട് സ്പേസ്: 80 ലിറ്റർ

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

ഇന്റീരിയറുകൾ, സവിശേഷതകൾ, സീറ്റിംഗ് കോൺഫിഗറേഷൻ

ബ്രാൻഡിന്റെ മോഡൽ നിരയിലെ മറ്റ് മോഡലുകളെപ്പോലെ തന്നെ അൽകാസറും സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു. മൂന്ന് വരി എസ്‌യുവിയ്ക്ക് നിരവധി സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകൾ ഹ്യുണ്ടായി നൽകിയിട്ടുണ്ട്. അതിൽ ഇവ ഉൾപ്പെടുന്നു:

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

* 10.25 ഇഞ്ച് ഡിജിറ്റൽ TFT ഇൻ‌സുട്ടിർ‌മെന്റ് ക്ലസ്റ്റർ

* ബ്ലൈൻഡ് വ്യൂ മോണിറ്റർ (BVM)

* രണ്ടാം നിര സ്മാർട്ട്‌ഫോൺ വയർലെസ് ചാർജർ

* 8-സ്പീക്കർ പ്രീമിയം ബോസ് ഓഡിയോ സിസ്റ്റം

* 64 കളർ ആംബിയന്റ് ലൈറ്റിംഗ്

* രണ്ടാം-വരി ടിപ്പ് & ടംബിൾ

* പിന്നിലെ യാത്രക്കാർക്കായി സീറ്റ്ബാക്ക് ടേബിൾ

* ഓട്ടോ എയർ പ്യൂരിഫയർ

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

സെഗ്മെന്റ്-ഫസ്റ്റ്സിന് പുറമെ, അൽകാസറിൽ മറ്റ് സവിശേഷതകളുമുണ്ട്.

* എട്ട് തരത്തിൽ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്

* 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

* OTA അപ്‌ഡേറ്റുകളുള്ള ബ്ലൂലിങ്ക് കണക്റ്റുചെയ്‌ത സാങ്കേതികവിദ്യ

* ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി

* മൂന്ന് വരികളിലും യുഎസ്ബി ചാർജിംഗ് പോർട്ടുകൾ

* മൂന്ന് വരികൾക്കും എസി വെന്റുകൾ

* റിമോർട്ട് എഞ്ചിൻ സ്റ്റാർട്ട്

* പനോരമിക് സൺറൂഫ്

* മൗണ്ടഡ് കൺട്രോളുകളുള്ള D-കട്ട് സ്റ്റിയറിംഗ് വീൽ

* ക്ലൈമറ്റ് കൺട്രോൾ

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

മറ്റ് സീറ്റിംഗ് സവിശേഷതകൾ:

* 60:40 സ്പ്ലിറ്റ് രണ്ടാം നിര സീറ്റുകൾ

* സ്ലൈഡിംഗ് & റിക്ലൈനിംഗ് രണ്ടാം നിര സീറ്റുകൾ

* 50:50 സ്പ്ലിറ്റ് മൂന്നാം നിര സീറ്റുകൾ

* റിക്ലൈനിംഗ് സീറ്റുകൾ

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

എഞ്ചിൻ & ട്രാൻസ്മിഷൻ

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് അൽകാസർ വാഗ്ദാനം ചെയ്യുന്നത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉപയോഗിച്ച് രണ്ട് എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്നു. പവർ ഫ്രണ്ട് വീലുകളിലേക്ക് സ്റ്റാൻഡേർഡായി അയയ്ക്കുന്നു.

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

2.0 ലിറ്റർ പെട്രോൾ എഞ്ചിൻ:

* പരമാവധി കരുത്ത്: 6,500 rpm -ൽ 157 bhp

* പീക്ക് torque:4,500 rpm -ൽ 191 Nm

* മൈലേജ് MT: ലിറ്ററിന് 14.5 കിലോമീറ്റർ

* മൈലേജ് AT: ലിറ്ററിന് 14.2 കിലോമീറ്റർ

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

1.5 ലിറ്റർ ഡീസൽ എഞ്ചിൻ

* പരമാവധി കരുത്ത് : 4,000 rpm -ൽ 113.4 bhp

* പീക്ക് torque: 2,750 rpm -ൽ 250 Nm

* മൈലേജ് MT: ലിറ്ററിന് 20.4 കിലോമീറ്റർ

* മൈലേജ് AT: ലിറ്ററിന് 18.1 കിലോമീറ്റർ

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

ഡ്രൈവർ അടിസ്ഥിതമാക്കിയുള്ള നിരവധി സവിശേഷതകളും ഹ്യുണ്ടായി അൽകാസറിന് നൽകിയിട്ടുണ്ട്:

* പാഡിൽ ഷിഫ്റ്ററുകൾ (AT മാത്രം)

* ഡ്രൈവ് മോഡുകൾ: കംഫർട്ട്, ഇക്കോ, സ്‌പോർട്ട്

* വോയിസ് കമാൻഡ് കാർ ഫീച്ചർ ഓപ്പറേഷൻ

* ക്രൂയിസ് കൺട്രോൾ

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

സുരക്ഷാ സവിശേഷതകൾ

സ്റ്റാൻ‌ഡേർഡായി നിരവധി സുരക്ഷാ ഉപകരണങ്ങളും അൽകാസറിന് ലഭിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, ലെയിനുകൾ മാറുന്നത് മികച്ചതാക്കാൻ എസ്‌യുവിക്ക് ബ്ലൈൻഡ് വ്യൂ മോണിറ്റർ (BVM) ലഭിക്കുന്നു. ടേൺ-സിഗ്നൽ ഇൻഡിക്കേറ്റർ എൻഗേജ് ചെയ്തയുടൻ, ഇൻസ്ട്രുമെന്റ് കൺസോളിൽ BVM ആ പ്രത്യേക വശത്തിന്റെ ലൈവ് കാഴ്ച കാണിക്കുന്നു.

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

മറ്റ് സുരക്ഷാ സവിശേഷതകൾ:

* മൂന്ന് ട്രാക്ഷൻ-കൺട്രോൾ മോഡുകൾ: സ്നോ, സാൻഡ്, മഡ്

* ABS വിത്ത് EBD

* ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC)

* ഹിൽ സ്റ്റാർട്ട് കൺട്രോൾ (HSC)

* ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്

* ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS)

* ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ

* 360 ഡിഗ്രി ക്യാമറ

* ആറ് എയർബാഗുകൾ

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് അൽകാസർ പ്രീമിയം എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി; വില 16.30 ലക്ഷം രൂപ

വാറണ്ടിയെക്കുറിച്ച് പറയുമ്പോൾ, അൽകാസറിന് മൂന്ന് വർഷത്തെ / പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയും + RSA -യും സ്റ്റാൻഡേർഡായി വരുന്നു. ഉപയോക്താക്കൾക്ക് വാറന്റി അഞ്ച് വർഷം / 1,40,000 കിലോമീറ്റർ വരെ നീട്ടാൻ തെരഞ്ഞെടുക്കാം. എക്സ്റ്റെൻഡഡ് വാറന്റി അടുത്ത ഉടമയ്ക്ക് കൈമാറാനാകും.

Most Read Articles

Malayalam
English summary
Hyundai Launched Premium Alcazar SUV In India At Starting Price Of Rs 16-30 Lakhs. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X