ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

2020-ല്‍ അനാച്ഛാദനം ചെയ്ത ന്യൂ-ജെന്‍ ഹ്യുണ്ടായി ട്യൂസോണ്‍ ഇതിനകം തന്നെ നിരവധി അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഇന്ത്യയില്‍, ഇത് അടുത്ത വര്‍ഷം Q2-Q3-ല്‍ എപ്പോഴെങ്കിലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറയപ്പെടുന്നു.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

എന്നാല്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. അതിന് മുന്നോടിയായി ചെന്നൈയിലെ കമ്പനി പ്ലാന്റിന് സമീപം പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

ഇന്ത്യന്‍ വിപണിയില്‍ സിട്രണ്‍ C5 എയര്‍ക്രോസ്, ജീപ്പ് കോമ്പസ് എന്നിവയ്ക്ക് എതിരെയാകും പുതിയ ട്യൂസോണ്‍ മത്സരിക്കുക. മൂന്നാം തലമുറ ട്യൂസോണിന് മികച്ച രൂപവും ഭാവവും ഉണ്ടെങ്കിലും, നാലാം-തലമുറ ട്യൂസോണ്‍ തികച്ചും പുതിയൊരു ഇനമായി രൂപാന്തരപ്പെട്ടിരിക്കുന്നുവെന്ന് വേണം പറയാന്‍.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

മുന്‍ഗാമിയുടെ പരിഷ്‌കൃതവും മനോഹരവുമായ രൂപത്തിന് പകരം പുതുതലമുറ ട്യൂസോണില്‍ വലിയ അളവിലുള്ള വിചിത്രമായ ഡിസൈന്‍ ബിറ്റുകള്‍ കമ്പനി ഉപയോഗിച്ചു. മെറ്റാമോര്‍ഫോസിസിന് ടാര്‍ഗെറ്റ് ഓഡിയന്‍സ് പ്രൊഫൈലില്‍ എളുപ്പത്തില്‍ മാറ്റം കൊണ്ടുവരാനും കമ്പനിക്ക് സാധിച്ചു.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

താരതമ്യേന പ്രായം കുറഞ്ഞ, ചെറുപ്പക്കാരായ ഉപഭോക്താക്കളെയാണ് പുതിയ ട്യൂസോണ്‍ അവതരിപ്പിക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നതും. സംയോജിത ഡിആര്‍എല്ലുകള്‍ക്കൊപ്പം വരുന്ന ഒരു പുതിയ റേഡിയേറ്റര്‍ ഗ്രില്‍ നാലാം-തലമുറ ട്യൂസോണിന് ലഭിക്കുന്നു.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

വേരിയന്റിനെ അടിസ്ഥാനമാക്കി, ഗ്രില്ലിന് സില്‍വര്‍ പെയിന്റോ ഡാര്‍ക്ക് ബ്ലാക്ക് ക്രോം ഫിനിഷോ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രൊജക്ടര്‍ ഹെഡലാമ്പുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുമ്പോള്‍, ഉപഭോക്താക്കള്‍ക്ക് MFR എല്‍ഇഡി ഹെഡ്‌ലാമ്പുകളും തെരഞ്ഞെടുക്കാം.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

ബോണറ്റും സൈഡ് പാനലുകളും ഉള്‍പ്പെടെ മിക്ക ബോഡി പാനലുകളും മസ്‌കുലര്‍ ലുക്കും ഫീലും നേടുന്നതിനായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. സംയോജിത ടേണ്‍ സിഗ്‌നലുകളോട് കൂടിയ ബോഡി-നിറമുള്ള ORVM-കള്‍, ആംഗുലേറ്റഡ് വീല്‍ ആര്‍ച്ചുകള്‍, മെഷീന്‍ ചെയ്ത അലോയ് വീലുകള്‍ എന്നിവ വശങ്ങളിലെ പ്രധാന ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

പിന്‍ഭാഗത്തേക്ക് വന്നാല്‍, എസ്‌യുവിക്ക് റിയര്‍ കോമ്പിനേഷന്‍ ലാമ്പുകള്‍ (എല്‍ഇഡി ലാമ്പുകള്‍ ഓപ്ഷണല്‍), സ്മാര്‍ട്ട് ടെയില്‍ഗേറ്റ് സിസ്റ്റം, ഹിഡന്‍ വൈപ്പര്‍ എന്നിവ ലഭിക്കുന്നു.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

ഉള്ളിലേക്ക് വരുമ്പോള്‍, പുതുതലമുറ ട്യൂസോണ്‍ പ്രീമിയത്തിലും ആഡംബരത്തിലും നിറഞ്ഞാണ് വിപണിയില്‍ എത്തുന്നത്. ടോപ്പ്-സ്‌പെക് വേരിയന്റുകളില്‍ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അതേ വലുപ്പത്തിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും സജ്ജീകരിച്ചിരിക്കുന്നു.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ഓട്ടോ എസി, വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, മൂഡ് ലാമ്പ്, വയര്‍ലെസ് ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ്, ഇന്റഗ്രേറ്റഡ് മെമ്മറി സിസ്റ്റം (IMS) എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. താഴ്ന്ന വേരിയന്റുകളില്‍ ഫാബ്രിക് സീറ്റുകളുണ്ടെങ്കില്‍, ടോപ്പ്-സ്‌പെക്ക് വേരിയന്റുകളില്‍ ലെതര്‍ സീറ്റുകളാണുള്ളാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ അന്താരാഷ്ട്ര വിപണികളില്‍, നാലാം തലമുറ ട്യൂസോണിന് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. രാജ്യത്തിനനുസരിച്ച് ഇവ വ്യത്യാസപ്പെടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

6,200 ആര്‍പിഎമ്മില്‍ 156 bhp പരമാവധി കരുത്തും 4,500 ആര്‍പിഎമ്മില്‍ 192 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ മോട്ടോറാണ് ആദ്യത്തേത്. 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോര്‍ 180 bhp കരുത്തും 265 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

ഡീസല്‍ യൂണിറ്റും വാഹനത്തിന് ലഭിക്കുന്നുണ്ട്. 2.0 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 186 bhp കരുത്തും 417 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇന്ത്യയില്‍, 2.0 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ എന്നിവയില്‍ മൂന്നാം തലമുറ ട്യൂസോണില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

പെട്രോള്‍ മോട്ടോറിന് 6-സ്പീഡ് ഓട്ടോമാറ്റിക്, ഡീസല്‍ യൂണിറ്റിന് 8-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷന്‍. കാര്യങ്ങള്‍ പുതുമയുള്ളതാക്കാന്‍, ഇന്ത്യ-സ്‌പെക് ട്യൂസോണിനായി ഹ്യുണ്ടായി ഒരു ഹൈബ്രിഡ് പവര്‍ട്രെയിന്‍ അവതരിപ്പിച്ചേക്കാമെന്നും സൂചനയുണ്ട്.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

ഒരു ഓപ്ഷണലായി ടോപ്പ്-സ്‌പെക്ക് ട്രിമ്മുകള്‍ക്കൊപ്പം AWD ഓഫര്‍ ചെയ്യാം. പുതിയ ഹ്യുണ്ടായി ട്യൂസണില്‍ വിപുലമായ സുരക്ഷാ ഫീച്ചറുകളാണുള്ളത്. ഫോര്‍വേഡ് കൂട്ടിയിടി ഒഴിവാക്കല്‍ അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് കൂട്ടിയിടി ഒഴിവാക്കല്‍ അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് വ്യൂ മോണിറ്റര്‍, ലെയ്ന്‍ ഫോളോവിംഗ് അസിസ്റ്റ്, സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ ക്രോസ് ട്രാഫിക് കൊളിഷന്‍ അസിസ്റ്റ്, ഫോര്‍വേഡ് / റിവേഴ്‌സ് പാര്‍ക്കിംഗ് ഡിസ്റ്റന്‍സ് വാര്‍ണിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി 2022 Hyundai Tucson; എതിരാളി Jeep Compass

ഈ ഫീച്ചറുകളെല്ലാം ഇന്ത്യയിലും ലഭിക്കുമോ എന്ന് കണ്ടറിയണം. ഈ സവിശേഷതകളില്‍ ചിലത് വരാനിരിക്കുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലും കാണാം.

Source: Instagram

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai new gen tucson suv spied testing in india will rival jeep compass
Story first published: Sunday, October 31, 2021, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X