പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

പോയ വര്‍ഷം ജനുവരി മാസത്തിലാണ് എക്‌സെന്റിന് പകരക്കാനനായി സബ് കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ഓറ എത്തുന്നത്. ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള ഗ്രാന്‍ഡ് i10 നിയോസിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഒരു മോഡല്‍ കൂടിയാണിത്.

പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

വില്‍പ്പനയില്‍ വലിയ നാഴികക്കല്ലുകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, ബ്രാന്‍ഡിനായി പ്രതിമാസ വില്‍പ്പനയില്‍ മാന്യമായ ഒരു സംഖ്യ കണ്ടെത്താന്‍ മോഡലിന് സാധിക്കുന്നുണ്ട് എന്നത് എടുത്ത് പറയേണ്ട ഘടകങ്ങളില്‍ ഒന്ന് തന്നെയാണ്.

പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

ബ്രാന്‍ഡില്‍ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഓറ സബ് കോംപാക്ട് സെഡാന്റെ 70 ശതമാനം വില്‍പ്പനയും സിഎന്‍ജി വേരിയന്റുകളില്‍ നിന്നാണെന്ന് ഹ്യുണ്ടായി ഇന്ത്യ സ്ഥിരീകരിച്ചു.

പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഡയറക്ടര്‍ (സെയില്‍സ്, മാര്‍ക്കറ്റിംഗ് & സര്‍വീസ്) തരുണ്‍ ഗാര്‍ഗ് വ്യക്തമാക്കുന്നതനുസരിച്ച്, കമ്പനിയുടെ സാങ്കേതികവിദ്യ, ഉപഭോക്താക്കള്‍ക്കുള്ള നൂതന പരിഹാരങ്ങള്‍, സുസ്ഥിരതയോടുള്ള ഹ്യുണ്ടായിയുടെ പ്രതിബദ്ധത എന്നിവ ഉയര്‍ത്തിക്കാട്ടുന്നതാണ് തങ്ങളുടെ മോഡലുകള്‍.

പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

ഹ്യുണ്ടായി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ പ്രവര്‍ത്തന ചെലവ് വാഗ്ദാനം ചെയ്യുന്ന മിക്ക എന്‍ട്രി ലെവല്‍ കാറുകളിലും സിഎന്‍ജി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഇതര പവര്‍ട്രെയിന്‍ സൊല്യൂഷനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിഎന്‍ജി വാഹനങ്ങള്‍ക്ക് വിലയും കുറവാണ്. പുതിയ ബ്രാന്‍ഡ് ക്യാമ്പെയ്ന്‍ ബിയോണ്ട് മൊബിലിറ്റിയുടെ സമാരംഭത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തരുണ്‍ ഗാര്‍ഗ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

സിഎന്‍ജി വാഹനങ്ങളുടെ കാര്യക്ഷമമായ സ്വഭാവം ഉപഭോക്താക്കള്‍ക്ക് ഉടമസ്ഥാവകാശത്തിന്റെ ചിലവ് കുറയ്ക്കാന്‍ സഹായിക്കുന്നു, അതേസമയം ഒരു സാധാരണ പെട്രോള്‍ കാറും സിഎന്‍ജി വേരിയന്റും തമ്മിലുള്ള വില വര്‍ദ്ധനവ് വളരെ കൂടുതലല്ല, ഇത് താങ്ങാനാവുന്ന ഓപ്ഷനാക്കി മാറ്റുന്നു.

പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹ്യുണ്ടായി ഓറ അനുയോജ്യമായ തെരഞ്ഞെടുപ്പാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി കൈകാര്യം ചെയ്യാന്‍ ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു, 6,000 rpm-ല്‍ സാധാരണ 82 bhp-ല്‍ നിന്ന് 6,000 rpm-ല്‍ 68 bhp-ലേക്ക് താഴ്ത്തി.

പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

ഫാക്ടറിയില്‍ ഘടിപ്പിച്ച യൂണിറ്റ് ഉപഭോക്താക്കള്‍ക്ക് ആഫ്റ്റര്‍ മാര്‍ക്കറ്റ് ബദലുകളേക്കാള്‍ സുരക്ഷിതമായ ഓപ്ഷനായി മാറുകയും ചെയ്യുന്നു. ഓറയെ കൂടാതെ, ഹ്യുണ്ടായി അതിന്റെ സാന്‍ട്രോയിലും ഗ്രാന്‍ഡ് i10 നിയോസിലും സിഎന്‍ജി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു.

പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

ഇന്ധനത്തെ ആശ്രയിക്കുന്നതിലേക്ക് മാറുന്നത് എണ്ണ ഇറക്കുമതി കുറയ്ക്കാനും രാജ്യത്തെ സഹായിക്കും. മാത്രമല്ല, പെട്രോള്‍, ഡീസല്‍ നിരക്ക് സമീപകാലത്ത് റെക്കോര്‍ഡ് വര്‍ധനവില്‍ എത്തിയതോടെ വാഹനം ഓടിക്കാനുള്ള ചെലവ് വന്‍തോതില്‍ കൂടിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇതിനൊരു ബദല്‍ മാര്‍ഗം കൂടിയാണ് സിഎന്‍ജി എന്ന് വേണം പറയാന്‍.

പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

ഓറയിലേക്ക് തിരിച്ച് വന്നാല്‍, മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിന്‍ 83 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തേത് 120 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ്.

പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

75 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മൂന്നാമത്തെ യൂണിറ്റ്. എല്ലാ എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ പെട്രോള്‍ മോഡലുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും ഉണ്ട്.

പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

ഡിസൈന്‍ ഹൈലൈറ്റുകള്‍ ശ്രദ്ധിച്ചാല്‍, പുതിയ ഹ്യുണ്ടായി ഓറ അതിന്റെ ചില ഡിസൈന്‍ സൂചനകള്‍ ഗ്രാന്‍ഡ് i10 നിയോസുമായി പങ്കിടുന്നു. ഹ്യുണ്ടായിയുടെ സിഗ്‌നേച്ചര്‍ കാസ്‌കേഡിംഗ് ഗ്രില്‍, ഇരട്ട ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എലുകള്‍, പ്രൊജക്ടര്‍ ലൈറ്റുകളുള്ള ഷാര്‍പ്പ് ലുക്ക് ഹെഡ്‌ലാമ്പുകള്‍ എന്നിവ ഓറയുടെ സവിശേഷതകളാണ്.

പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

കാറിന്റെ പിന്‍ഭാഗത്ത് ഒരു ബൂട്ട്-ലിപ്, 3D ബാഹ്യ ലെന്‍സ് ഫീച്ചര്‍ ചെയ്യുന്ന റാപ്-എറൗണ്ട് ടെയില്‍ ലാമ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. അകത്തളത്തിലും കാര്യമായ മാറ്റങ്ങളും ഫീച്ചറുകളും കാണാന്‍ സാധിക്കും.

പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

ആപ്പിള്‍ കാര്‍പ്ലേയ്ക്കും ആന്‍ഡ്രോയിഡ് ഓട്ടോയ്ക്കും അനുയോജ്യമായ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് ആന്റ് സ്റ്റോപ്പ് ഫംഗ്ഷന്‍ എന്നിവയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഹ്യുണ്ടായി ഓറയുടെ ഇന്റീരിയര്‍ സവിശേഷത.

പ്രതീക്ഷ തെറ്റിയില്ല! Aura-യുടെ സിഎന്‍ജി വേരിയന്റിന് ആവശ്യക്കാര്‍ ഏറുന്നുവെന്ന് Hyundai

ഡ്യുവല്‍ എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ക്യാമറകളും, കീലെസ് എന്‍ട്രി, ഹൈ-സ്പീഡ് അലേര്‍ട്ട് സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവ ഓറയിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. മാരുതി സുസുക്കി ഡിസയര്‍, ഹോണ്ട അമേസ് എന്നിവരാണ് വില്‍യില്‍ മുഖ്യഎതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai reported 70 percent of aura sales come from cng variants find here more details
Story first published: Tuesday, November 9, 2021, 14:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X