2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് Hyundai

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റ അടുത്ത വർഷം ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കാൻ തയ്യാറാണ്. ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി, മോഡൽ നവംബറിൽ GIIAS -ൽ (Gaikindo Indonesia International Auto Show) ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് Hyundai

വരാനിരിക്കുന്ന 2022 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ വീഡിയോകളും ചിത്രങ്ങളും ദക്ഷിണകൊറിയൻ നിർമ്മാതാക്കൾ ഇതിനകം തന്നെ ഇറക്കിത്തുടങ്ങിയിട്ടുണ്ട്.

അത്തരത്തിൽ പുറത്തു വരുന്ന വാഹനത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഹ്യുണ്ടായി ബ്ലൂലിങ്ക് ആപ്പ് വഴി റിമോട്ട് സ്റ്റാർട്ട്/സ്റ്റോപ്പിനൊപ്പം പൂണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഫീച്ചർ ചെയ്യുന്ന വാഹനത്തിന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തുന്നു.

ലെയിൻ ഡ്രൈവ് അസിസ്റ്റ് ഫംഗ്‌ഷനുവേണ്ടി സ്റ്റിയറിംഗ് വീലിൽ സംയോജിപ്പിച്ചിരിക്കുന്ന കൺട്രോൾ ബട്ടൺ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാം. പുതിയ തലമുറ ട്യൂസോൺ ഉൾപ്പെടെയുള്ള ഹ്യുണ്ടായിയുടെ പ്രീമിയം വാഹനങ്ങളിലാണ് ഇത് സാധാരണയായി വാഗ്ദാനം ചെയ്യുന്നത്.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് Hyundai

പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവയുമായി എസ്‌യുവി വരുന്നത് തുടരുന്നു. പുതിയ ക്രെറ്റ അതിന്റെ ഏറ്റവും പുതുതായി പുറത്തിറക്കിയ എതിരാളിയായ എംജി ആസ്റ്ററിന് സമാനമായ ലെവൽ 2 ADAS -നൊപ്പം വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ, ഈ ഫീച്ചറുകൾ ഇന്ത്യ-സ്പെക്ക് പുതിയ ഹ്യുണ്ടായി ക്രെറ്റ 2022-ൽ നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് Hyundai

പുതിയ 2022 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ബ്രാൻഡിന്റെ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ശൈലി വഹിക്കും. എസ്‌യുവിയുടെ മുൻഭാഗം പുതിയ തലമുറ ട്യൂസോസണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനുമായി വരപും.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് Hyundai

പുതിയ പാരാമെട്രിക് ഗ്രില്ല്, ഡാർക്ക് ഫിനിഷുള്ള ട്രൈ ആംഗിൾ ആകൃതിയിലുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും, മെലിഞ്ഞ എയർ ഇൻലെറ്റോടുകൂടിയ പരിഷ്‌കരിച്ച ബമ്പറും പുതിയ ഫോഗ് ലാമ്പുകളും ഇതിലുണ്ട്. പുതുതായി രൂപകല്പന ചെയ്ത അലോയി വീലുകളും പുതിയ സ്പ്ലിറ്റ് ടെയിൽലാമ്പുകളും ഉൾപ്പെടുന്നതാണ് വാഹനത്തിൽ പ്രതീക്ഷിക്കുന്ന മറ്റ് മാറ്റങ്ങൾ.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് Hyundai

ഇന്തോനേഷ്യയിൽ, 113 bhp പരമാവധി കരുത്തും 145 Nm പീക്ക് torque ഉം നൽകുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനിൽ പുതുക്കിയ ക്രെറ്റ ലഭ്യമാകും. ആറ് സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് മോട്ടോർ വരുന്നത്.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് Hyundai

113 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ, 113 bhp കരുത്ത് വികസിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ-ഡീസൽ, 138 bhp കരുത്തുമായി വരുന്ന 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള എഞ്ചിൻ സജ്ജീകരണം ഇന്ത്യ-സ്പെക്ക് ഹ്യുണ്ടായി ക്രെറ്റ നിലനിർത്താൻ സാധ്യതയുണ്ട്.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് Hyundai

വരാനിരിക്കുന്ന പുതിയ ഹ്യുണ്ടായി ക്രെറ്റ 2022 ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിശദാംശങ്ങൾ അടുത്ത മാസം നിർമ്മാതാക്കൾ വെളിപ്പെടുത്തും. അത് കൂടാതെ ക്രെറ്റയ്ക്ക് പിന്നാലെ വെന്യു എസ്‌യുവിയുടെ പരിഷ്കരിച്ച പതിപ്പും നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുന്നു. പുതുക്കിയ മോഡലിന് സമഗ്രമായ എക്സ്റ്റീരിയർ ഇന്റീരിയർ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് Hyundai

കോസ്മെറ്റിക് മാറ്റങ്ങൾക്കും അപ്പഡേറ്റുകൾക്കും പുറമേ വാഹനത്തിന്റെ മെക്കാനിക്സുകളിൽ കാര്യമായ മാറ്റങ്ങളൊന്നും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല.

2022 Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് Hyundai

1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ നിലവിലുള്ള എഞ്ചിൻ സജ്ജീകരണം വെന്യു ഫെയ്‌സ്‌ലിഫ്റ്റ് അപ്പാടെ നിലനിർത്താൻ സാധ്യതയുണ്ട്. 1.2 ലിറ്റർ NA യൂണിറ്റ് 83 bhp കരുത്തും 113 Nm torque ഉം വികസിപ്പിക്കുമ്പോൾ, ടർബോ മോട്ടോർ 118 bhp കരുത്തും 175 Nm torque ഉം സൃഷ്ടിക്കുന്നു. വാഹനത്തിന്റെ ടർബോ-ഡീസൽ എഞ്ചിൻ 99 bhp കരുത്തും 240 Nm torque ഉം പുറപ്പെടുവിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai shared interior images of 2022 creta facelift
Story first published: Saturday, October 30, 2021, 9:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X