പെര്‍ഫോമെന്‍സ് ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

രാജ്യത്തെ രണ്ടാമത്തെ വലിയ വാഹന നിര്‍മാതാക്കളാണ് കൊറിയന്‍ നിര്‍മാതാക്കളായ Hyundai. വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

ഇതിന്റെ തുടക്കമായി കഴിഞ്ഞ ദിവസമാണ് രാജ്യത്തിനായുള്ള i20 N-Line പതിപ്പിനെ കമ്പനി പരിചയപ്പെടുത്തുന്നത്. അടുത്ത മാസത്തോടെ ഇതിനെ വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ Hyundai.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

ഇതിന്റെ ഭാഗമായി കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് ഇതിനകം i20 N-Line ന്റെ ബുക്കിംഗ് ആരംഭിച്ചു. ആവശ്യക്കാര്‍ക്ക് 25,000 രൂപ ടോക്കണ്‍ തുകയ്ക്ക് മോഡല്‍ പ്രീ-ബുക്ക് ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ 2021 സെപ്റ്റംബര്‍ 2 ന് ഹോട്ട് ഹാച്ചിന്റെ വിലയും കമ്പനി പ്രഖ്യാപിക്കും.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

പുതിയ Hyundai i20 N-Line ഇന്ത്യയില്‍ N ലൈന്‍ ഡിവിഷന് കീഴില്‍ അവതരിപ്പിക്കുന്ന ആദ്യമോഡല്‍ കൂടിയാണ്. പെര്‍ഫോമെന്‍സ് വാഹനങ്ങള്‍ ഇഷ്ടപ്പെടുന്നവരെയും ചെറുപ്പക്കാരെയും ലക്ഷ്യമിട്ടാണ് മോഡലിനെ കമ്പനി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

കാഴ്ചയിലും, സംസാരത്തിലും പെര്‍ഫോമെന്‍സ് വാഹനമാണെങ്കിലും മോഡലിന് ലഭിക്കുന്നത് നിലവില്‍ വിപലണിയില്‍ ഉള്ള സ്റ്റാര്‍ഡേര്‍ഡ് പതിപ്പില്‍ കണ്ടിരിക്കുന്ന 1.0 ലിറ്റര്‍ GDI ടര്‍ബോ യൂണിറ്റാണ് ലഭ്യമാക്കിയിരിക്കുന്നത്.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍, iMT, DCT ഓപ്ഷനുകള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് Hyundai-യുടെ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രമേ വില്‍ക്കുകയുള്ളുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

N-Line -ലെ അപ്ഡേറ്റുകള്‍ കോസ്‌മെറ്റിക് പരിഷ്‌ക്കരണങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് വേണമെങ്കില്‍ പറയാം. അതേസമയം മികച്ച ഫീഡ്ബാക്കും 30 ശതമാനം കട്ടിയുള്ള സസ്‌പെന്‍ഷന്‍ സജ്ജീകരണവും നല്‍കുന്നതിന് റീക്രിബ്രേറ്റ് ചെയ്ത സ്റ്റിയറിംഗ് വീലാണ് വാഹനത്തിന് ലഭിക്കുന്നത്.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

മുന്‍വശത്ത് മാറ്റ് ബ്ലാക്ക് ഘടകങ്ങളും N-Line ലോഗോയും ഉള്ള ഒരു പുതിയ കാസ്‌കേഡിംഗ് ഗ്രില്‍ ലഭിക്കുന്നു. കൂടുതല്‍ മസ്‌കുലറായിട്ടുള്ള മുന്‍ ബമ്പര്‍ ഷാര്‍പ്പായിട്ടുള്ള വരകളും ക്രീസുകളും ഹോട്ട് ഹാച്ചിലും കമ്പനി അവതരിപ്പിക്കുന്നു.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

കൂടാതെ മുന്‍ ബമ്പറില്‍ ഡിഫ്യൂസറിന് അനുബന്ധമായി സ്‌പോര്‍ട്ടിയര്‍ അലോയ് വീലുകളും മിനുസമാര്‍ന്ന സൈഡ് സ്‌കര്‍ട്ടുകളും ഉണ്ട്. അളവനുസരിച്ച്, i20 N-Line സാധാരണ i20 ന് സമാനമായിരിക്കും.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

മൊത്തത്തിലുള്ള നീളം 3,995 മില്ലീമീറ്ററിലും 1,775 മില്ലീമീറ്റര്‍ വീതിയിലും 1,505 മില്ലീമീറ്റര്‍ ഉയരത്തിലും തുടരുന്നു. കാറിന്റെ വീല്‍ബേസ് 2,580 മില്ലിമീറ്ററില്‍ മാറ്റമില്ലാതെ നില്‍ക്കുമെന്നും Hyundai അറിയിച്ചു.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

അതുപോലെ, അകത്തെ അപ്‌ഡേറ്റുകള്‍ കാറുകളുടെ സ്‌പോര്‍ട്ടി എക്സ്റ്റീരിയറുമായി പൊരുത്തപ്പെടുന്നുവെന്ന് വേണം പറയാന്‍. സീറ്റുകളില്‍ ബ്ലാക്ക് അപ്‌ഹോള്‍സ്റ്ററിയോടുകൂടിയ ഒരു ബ്ലാക്ക് ക്യാബിന്‍ Hyundai വാഗ്ദാനം ചെയ്യും.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

കൂടാതെ എല്ലാ സോഫ്റ്റായ പ്രതലങ്ങളിലും റെഡ് നിറത്തിലുള്ള ഇരട്ട തുന്നല്‍ കാണാം. പുതിയ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ലെതറില്‍ പൊതിഞ്ഞിരിക്കുന്നു, അതിലും ചുവന്ന സ്റ്റിച്ചിംഗ് നല്‍കിയിട്ടുണ്ട്.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

സീറ്റുകളില്‍ N-Line ബാഡ്ജിംഗ്, N പ്രചോദിത ഗിയര്‍ നോബ്, അലുമിനിയം പെഡലുകള്‍ എന്നിവയും വാഹനത്തിന്റെ അകത്തളത്തിലെ സവിശേഷതകളാണ്. ഫീച്ചര്‍ ലിസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് i20 ടര്‍ബോയുടെ റേഞ്ച്-ടോപ്പിംഗ് ആസ്ത ട്രിമിന് സമാനമാണ്.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

ക്രൂയിസ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ബ്ലൂ ലിങ്ക് കണക്ട് കാര്‍ ടെക്‌നോളജി, പ്രീമിയം ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് തുടങ്ങിയവ സവിശേഷതകളായി വാഹനത്തില്‍ ഇടംപിടിക്കും.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

സുരക്ഷ സവിശേഷതകളുടെ കാര്യത്തില്‍, പുതിയ i20 N-Line ല്‍ നാല് ചക്രങ്ങള്‍ക്കും ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവയും ലഭിക്കുന്നു.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

മറ്റ് സവിശേഷതകളില്‍ 6 എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, എമര്‍ജന്‍സി സ്റ്റോപ്പ് ലൈറ്റ്, ISOFIX, സെന്‍സറുകളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ ഫീച്ചറുകളും വാഹനത്തില്‍ Hyundai വാഹനത്തില്‍ വാഗ്ദാനം ചെയ്യും.

പെര്‍ഫോമെന്‍ ശ്രേണി മോഹിച്ച് Hyundai; i20 N-Line -ന്റെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറി ഉടന്‍

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ GDI ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഇതിനകം സൂചിപ്പിച്ചതുപോലെ, ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ആറ് സ്പീഡ് ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷനും (iMT) ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനും (DCT) ഉള്‍പ്പെടും. DCT പതിപ്പിന് 9.1 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Hyundai start accepting i20 n line booking delivery will start soon in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X