അൽകാസർ ടോപ്പ് എൻഡ് വിൽപ്പന സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴി മാത്രമെന്ന് ഹ്യുണ്ടായി; റിപ്പോർട്ട്

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അൽകാസർ ഏഴ് സീറ്റർ എസ്‌യുവിയുടെ വില 2021 ജൂൺ 18 -ന് പ്രഖ്യാപിക്കും.

അൽകാസർ ടോപ്പ് എൻഡ് വിൽപ്പന സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴി മാത്രമെന്ന് ഹ്യുണ്ടായി; റിപ്പോർട്ട്

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഡീലർഷിപ്പുകൾ വഴിയോ ഹ്യുണ്ടായിയുടെ ഓൺലൈൻ സെയിൽസ് പോർട്ടൽ വഴിയോ എസ്‌യുവി 25,000 രൂപ ടോക്കൺ തുകയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും.

അൽകാസർ ടോപ്പ് എൻഡ് വിൽപ്പന സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴി മാത്രമെന്ന് ഹ്യുണ്ടായി; റിപ്പോർട്ട്

പ്രസ്റ്റീജ്, പ്രസ്റ്റീജ് (O), പ്ലാറ്റിനം, പ്ലാറ്റിനം (O), സിഗ്നേച്ചർ, സിഗ്നേച്ചർ (O) എന്നീ ആറ് വേരിയന്റുകളിൽ ഹ്യുണ്ടായി അൽകാസർ എസ്‌യുവി വാഗ്ദാനം ചെയ്യും.

അൽകാസർ ടോപ്പ് എൻഡ് വിൽപ്പന സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴി മാത്രമെന്ന് ഹ്യുണ്ടായി; റിപ്പോർട്ട്

ടോപ്പ്-സ്പെക്ക് ഹ്യുണ്ടായി അൽകാസർ ‘സിഗ്നേച്ചർ' ട്രിം ഹ്യുണ്ടായി സിഗ്നേച്ചർ ഔട്ട്‌ലെറ്റുകൾ വഴി മാത്രമായി വിൽക്കുമെന്ന് ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നു.

അൽകാസർ ടോപ്പ് എൻഡ് വിൽപ്പന സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴി മാത്രമെന്ന് ഹ്യുണ്ടായി; റിപ്പോർട്ട്

ടയർ 2, ടയർ 3, അർദ്ധ നഗര പ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള ചെറിയ കേന്ദ്രങ്ങളിൽ നിന്നുള്ള ഡീലർമാർക്ക് പ്ലാറ്റിനം, പ്രസ്റ്റീജ് വേരിയന്റുകൾ മാത്രമേ ലഭിക്കൂ. ആറ്, ഏഴ് സീറ്റുകളുള്ള ലേയൗട്ടുകളിലാണ് പുതിയ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. മൂന്നാം-വരി സീറ്റ് റിക്ലൈനിംഗ് ഫംഗ്ഷനോടെ വരുന്നു, വലിയ ബൂട്ട് ഏരിയ സൃഷ്ടിക്കുന്നതിന് ഇവ പൂർണ്ണമായും മടക്കാനും കഴിയും.

അൽകാസർ ടോപ്പ് എൻഡ് വിൽപ്പന സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴി മാത്രമെന്ന് ഹ്യുണ്ടായി; റിപ്പോർട്ട്

ഇത് എം‌ജി ഹെക്ടർ പ്ലസ്, XUV 500, ടാറ്റ സഫാരി എന്നിവയുമായി മത്സരിക്കും. ടൈഗ ബ്രൗൺ, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, പോളാർ വൈറ്റ്, ഫാന്റം ബ്ലാക്ക്, സ്റ്റാർറി നൈറ്റ് എന്നീ ആറ് കളർ ഓപ്ഷനുകളിലാണ് എസ്‌യുവി വരുന്നത്. വൈറ്റ്, ഗ്രേ നിറങ്ങൾ ഡ്യുവൽ-ടോൺ സ്കീമിൽ വാഗ്ദാനം ചെയ്യും.

അൽകാസർ ടോപ്പ് എൻഡ് വിൽപ്പന സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴി മാത്രമെന്ന് ഹ്യുണ്ടായി; റിപ്പോർട്ട്

2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി അൽകാസറിന് വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ എഞ്ചിൻ 157 bhp കരുത്തും 192 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

അൽകാസർ ടോപ്പ് എൻഡ് വിൽപ്പന സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴി മാത്രമെന്ന് ഹ്യുണ്ടായി; റിപ്പോർട്ട്

ഓയിൽ ബർണർ 113 bhp കരുത്തും 250 Nm torque ഉം വികസിപ്പിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

അൽകാസർ ടോപ്പ് എൻഡ് വിൽപ്പന സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴി മാത്രമെന്ന് ഹ്യുണ്ടായി; റിപ്പോർട്ട്

പെട്രോൾ മാനുവലിൽ ലിറ്ററിന് 14.5 കിലോമീറ്ററാണ് ARAI സർട്ടിഫൈഡ് മൈലേജ്, ഓട്ടോമാറ്റിക് വേരിയൻറ് ലിറ്ററിന് 14.2 കിലോമീറ്റർ മൈലേജ് നൽകുന്നു. ഡീസൽ മാനുവൽ ലിറ്ററിന് 20.4 കിലോമീറ്ററും ഡീസൽ ഓട്ടോമാറ്റിക് ലിറ്ററിന് 18.1 കിലോമീറ്റർ മൈലേജും നൽകുന്നു.

അൽകാസർ ടോപ്പ് എൻഡ് വിൽപ്പന സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴി മാത്രമെന്ന് ഹ്യുണ്ടായി; റിപ്പോർട്ട്

സവിശേഷതകളുടെ കാര്യത്തിൽ, പുതിയ അൽകാസറിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എയർ പ്യൂരിഫയർ, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എട്ട് സ്പീക്കറുകളുള്ള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, എട്ട് തരത്തിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയവ ലഭിക്കുന്നു.

Source: Team BHP

Most Read Articles

Malayalam
English summary
Hyundai To Sell Alcazar Top End Variants Through Premium Signature Outlets. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X