നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രീയ മോഡലാണ് ഓറ. പോയ വര്‍ഷത്തിന്റെ തുടക്കത്തിലാണ് എക്‌സെന്റിന് പകരമായി മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

ഏതാനും മാസങ്ങള്‍ക്ക് മുന്നെ നവീകരിച്ച ഓറയെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വാഹനത്തിന് ചെറിയ നവീകരണങ്ങള്‍ കൂടി നല്‍കിയിരിക്കുകയാണ് നിര്‍മാതാക്കള്‍.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

പുതിയ മാറ്റങ്ങള്‍ വെളിപ്പെടുത്തുന്ന മോഡലിന്റെ ബ്രോഷര്‍ വെബ്സൈറ്റില്‍ അപ്ഡേറ്റു ചെയ്യുകയും ചെയ്തു. മാറ്റങ്ങളുടെ ഭാഗമായി S, SX, SX+, SX (O) വകഭേദങ്ങളില്‍ വാഗ്ദാനം ചെയ്തിരുന്ന റിയര്‍ വിംഗ് സ്‌പോയിലര്‍ കമ്പനി പിന്‍വലിച്ചു. ഈ മാറ്റത്തിന് പുറമേ, സവിശേഷതകള്‍ മാറ്റമില്ലാതെ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് കാര്‍ നിര്‍മ്മാതാവ് കോംപാക്ട് സെഡാന്റെ മുകളില്‍ സൂചിപ്പിച്ച ട്രിമ്മുകള്‍ക്കായി ഒരു പിന്‍ വിംഗ് സ്‌പോയിലര്‍ കമ്പനി അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ ഈ വകഭേദങ്ങളില്‍ നിന്ന് പിന്‍വലിക്കുന്നതും.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

ഇതുകൂടാതെ, വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കൂള്‍ഡ് ഗ്ലോവ്ബോക്‌സ്, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ കീലെസ് എന്‍ട്രി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയും ഓറയുടെ സവിശേഷതകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

അതേസമയം മറ്റ് മാറ്റങ്ങളോ നവീകരണങ്ങളോ ഒന്നും തന്നെ ഇല്ലെന്നും കമ്പനി വെളിപ്പെടുത്തി. മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഉപയോഗിച്ച് ഓറെയെ കമ്പനി വാഗ്ദാനം ചെയ്യുന്നത് തുടരും.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 82 bhp കരുത്തും 114 Nm torque ഉം ഉല്‍പ്പാദിപ്പിക്കുന്നു, അതേസമയം 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ 99 bhp കരുത്തും 172 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

1.2 ലിറ്റര്‍ ഡീസല്‍ യൂണിറ്റാകട്ടെ 74 bhp കരുത്തും 190 Nm പരമാവധി ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമെങ്കിലും, 1.2 ലിറ്റര്‍ പെട്രോളിനും 1.2 ലിറ്റര്‍ ഡീസല്‍ ഡെറിവേറ്റീവുകള്‍ക്കും മാത്രമാണ് AMT യൂണിറ്റ് വാഗ്ദാനം ചെയ്യുന്നത്.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

വാഹനത്തില്‍ ഒരു സിന്‍ജി പതിപ്പും തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിനെ അടിസ്ഥാനമാക്കി സിഎന്‍ജി പതിപ്പ് വിപണിയില്‍ എത്തുന്നത്.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

വാഹനത്തിന്റെ വിലയില്‍ മാറ്റമില്ലെന്നും കമ്പനി അറിയിച്ചു. പ്രാരംഭ പതിപ്പിന് നിലവില്‍ 5.99 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 9.36 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഗ്രാന്‍ഡ് i10 നിയോസ് മോഡലില്‍ നിന്നുള്ള ഏതാനും ഡിസൈന്‍ ഘടകങ്ങളും ഓറയില്‍ കാണാന്‍ സാധിക്കും.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

ഹ്യുണ്ടായിയുടെ സിഗ്‌നേച്ചര്‍ കാസ്‌കേഡിംഗ് ഗ്രില്‍, ഇരട്ട ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, പ്രൊജക്ടര്‍ ലൈറ്റുകളുള്ള ഷാര്‍പ്പായിട്ടുള്ള ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് ഓറയുടെ സവിശേഷതകള്‍.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

കാറിന്റെ പിന്‍വശത്ത് ഒരു ശില്‍പഭംഗിയുള്ള ബൂട്ട്-ലിപ്, 3D ഔട്ടര്‍ ലെന്‍സ് ഫീച്ചര്‍ ചെയ്യുന്ന റാപ്-റൗണ്ട് ടെയില്‍ ലാമ്പുകള്‍ എന്നിവയുണ്ട്. അകത്ത്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്റ്റോപ്പ് ഫംഗ്ഷന്‍ എന്നിവയും ഉള്‍പ്പെടുന്നു.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറകള്‍, കീലെസ് എന്‍ട്രി, അതിവേഗ അലേര്‍ട്ട് സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവ ഹ്യുണ്ടായി ഓറയിലെ സുരക്ഷ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

വിപണിയില്‍ മാരുതി സുസുക്കി ഡിസയര്‍, ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്പയര്‍, ടാറ്റ ടിഗോര്‍ പോലുള്ള ശക്തരായ എതിരാളികളുമായിട്ടാണ് ഓറ മത്സരിക്കുന്നത്.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

അതേസമയം ഹ്യുണ്ടായില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഒരു മൈക്രോ എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഈ മോഡല്‍ ഇന്ത്യയിലേക്കും വരുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ഈ മോഡല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തില്ലെന്നാണ് സൂചന. ഇതേ ശ്രേണിയിലേക്ക് പുതിയൊരു മോഡലുമായി ടാറ്റയും എത്താനൊരുങ്ങുകയാണ്.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

കാസ്പര്‍ എന്ന് പേരിട്ടിരുന്ന ഹ്യുണ്ടായി വാഹനവും, ടാറ്റയില്‍ നിന്നുള്ള പഞ്ച് എന്ന മോഡല്‍ കൂടി എത്തുന്നതോടെ ഈ ശ്രേണിയില്‍ മത്സരം കടുക്കുമെന്ന് പ്രതീക്ഷിച്ചിക്കുകയായിരുന്നു വാഹന ലോകം. എന്നാല്‍ ആ കാത്തിരിപ്പിന് പ്രസക്തിയില്ലെന്ന് വേണം പറയാന്‍.

നിങ്ങള്‍ അറിഞ്ഞോ! Aura-യെ വീണ്ടും നവീകരിച്ച് Hyundai

അതേസമയം പഞ്ച് എന്ന മോഡലിനെ അവതരിപ്പിച്ച് ഈ ശ്രേണിയില്‍ കൂടി ശക്തരാകാനൊരുങ്ങുകയാണ് ടാറ്റ. നിരവധി പുതുമകളുമായിട്ടാകും ടാറ്റ പഞ്ച് ഈ ശ്രേണിയിലേക്ക് എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai updated aura again find here new changes details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X