483 കിലോമീറ്റർ ഡ്രൈവ് റേഞ്ചുമായി Seven ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

ലോസ് ഏഞ്ചലസ് (LA) ഓട്ടോ ഷോയിൽ ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ സെവൻ ഇലക്ട്രിക് കൺസെപ്റ്റ് പ്രദർശിപ്പിച്ചു, ഇത് ഓൺ റോഡ് മോഡലായി ഒരുങ്ങുന്ന അയോണിക് 7 -ന്റെ ആദ്യ പ്രിവ്യൂ നൽകുന്നു.

483 കിലോമീറ്റർ ഡ്രൈവ് റേഞ്ചുമായി Seven ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

വാഹനം ഒരു ലോഞ്ച് ശൈലിയിലുള്ള ഇന്റീരിയർ ഡിസൈൻ വാഗ്ദാനം ചെയ്യുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഒരു മുൻനിര മൂന്ന് നിര എസ്‌യുവി പ്രിവ്യൂ ചെയ്ത കിയ EV9 കൺസെപ്റ്റ് പോലെ തന്നെ, ഹ്യുണ്ടായി സെവൻ കൺസെപ്‌റ്റും E-GMP (ഇലക്‌ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം) അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ ഇത് ക്ലെയിം ചെയ്യുന്ന സംഖ്യകൾ അല്പം വ്യത്യസ്തമാണ്.

483 കിലോമീറ്റർ ഡ്രൈവ് റേഞ്ചുമായി Seven ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

ഹ്യുണ്ടായി സെവൻ കൺസെപ്റ്റിന് പരമാവധി 483 കിലോമീറ്ററിൽ കൂടുതൽ ഡ്രൈവിംഗ് റേഞ്ച് ഉണ്ടെന്നും 350 കിലോവാട്ട് ചാർജിംഗ് സൗകര്യം ഉപയോഗിച്ച് 20 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് കൈവരിക്കുമെന്നും അവകാശപ്പെടുന്നു.

483 കിലോമീറ്റർ ഡ്രൈവ് റേഞ്ചുമായി Seven ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ഇന്റീരിയറിന് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്, അതിനാൽ യാത്രക്കാർക്ക് കൂടുതൽ ഇടം നൽകുന്നതിന് വീലുകൾ പുറംഭാഗത്തേക്ക് തള്ളി നിൽക്കുന്നു, ഇതിന് 3.2 mm നീളമുള്ള വീൽബേസും ഉണ്ട്.

483 കിലോമീറ്റർ ഡ്രൈവ് റേഞ്ചുമായി Seven ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

വാഹനത്തിന് പരമ്പരാഗത സീറ്റിംഗ് കോൺഫിഗറേഷൻ ഇല്ല, പകരം സ്വിവലിംഗ് സീറ്റുകളും സെക്ഷണൽ കൗച്ചുമാണ് ഉള്ളത്. യൂണിവേർസൽ ഐലൻഡ് എന്ന് അവകാശപ്പെടുന്ന ഈ സെറ്റപ്പ് ഷൂ കെയർ കമ്പാർട്ട്‌മെന്റ്, മിനി ഫ്രിഡ്ജ് തുടങ്ങിയ വീട്ടുപകരണങ്ങൾ അവതരിപ്പിക്കുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, അതോടൊപ്പം റൂഫിലെ പനോരമിക് OLED സ്‌ക്രീൻ നിരവധി കാര്യങ്ങൾ പ്രദർശിപ്പിക്കുകയും ക്യാബിന്റെ മുഴുവൻ അന്തരീക്ഷവും മാറ്റുകയും ചെയ്യും.

483 കിലോമീറ്റർ ഡ്രൈവ് റേഞ്ചുമായി Seven ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

പാസഞ്ചർ സീറ്റ് പോലെ, ഡ്രൈവർ സീറ്റിനും മറയ്ക്കാൻ കഴിയുന്ന റിട്രാക്റ്റബിൾ കൺട്രോളുകൾ ഉപയോഗിച്ച് പിന്നിലേക്ക് കറങ്ങാൻ കഴിയും. ഓട്ടോണമസ് ഫീച്ചറുകളോടെ, കൂടുതൽ സ്‌ക്രീനുകളും കോച്ചിന്റെ ഡോറുകൾ പില്ലറുകൾ ഇല്ലാത്ത കോംപാക്റ്റ് കോക്‌പിറ്റോടെയാണ് ഹ്യുണ്ടായി സെവൻ കൺസെപ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ പാരിസ്ഥിതിക അവബോധം പ്രകടിപ്പിക്കുന്നതിനായി പാരിസ്ഥിതിക സൗഹൃദമായ സാമഗ്രികൾ ബാഹ്യഭാഗത്തും പ്രയോഗിക്കുന്നു.

483 കിലോമീറ്റർ ഡ്രൈവ് റേഞ്ചുമായി Seven ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കളുടെ ഉപയോഗം, അകത്ത് കപ്പറിന്റെ വ്യാപകമായ ഉപയോഗം, ഹൈജീൻ എയർഫ്ലോ സിസ്റ്റം, UVC സാനിറ്റൈസേഷൻ പ്രൊവിഷൻ, എയറോഡൈനാമിക് ബോഡി പാനലുകൾ, സ്ട്രീംലൈൻഡ് റൂഫ്, പാരാമെട്രിക് പിക്സൽ ലൈറ്റുകൾ, വെൽക്കം ലൈറ്റ് സീക്വൻസ് തുടങ്ങിയവയാണ് ചില വിഷ്വൽ ഹൈലൈറ്റുകൾ. വാഹനത്തിന്റെ കൺസെപ്റ്റ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ അയോണിക് 7 തീർച്ചയായും ടോൺ ഡൗൺ മോഡൽ ആയിരിക്കും.

483 കിലോമീറ്റർ ഡ്രൈവ് റേഞ്ചുമായി Seven ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

ഇത് 2024 -ൽ ആഗോള വിപണിയിൽ പ്രവേശിക്കും എന്ന് പ്രതീക്ഷിക്കുന്നു, നിലവിലെ മുൻനിര എസ്‌യുവിയായ പാലിസേഡുമായി താരതമ്യപ്പെടുത്തുമ്പോൾ സമാനമായതോ അല്പം വലുതോ ആയ അളവുകൾ വീഹനത്തിന് ഉണ്ടായിരിക്കും. മൂന്ന് നിര ഇലക്ട്രിക് എസ്‌യുവിക്ക് വരാനിരിക്കുന്ന കിയ EV9 -ന് സമാനമായ നിരവധി ഘടകങ്ങൾ ഉണ്ടാകുമെന്ന് പറയാതെ വയ്യ.

483 കിലോമീറ്റർ ഡ്രൈവ് റേഞ്ചുമായി Seven ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

മറ്റ് അനുബന്ധ വാർത്തകളിൽ ഇന്ത്യൻ വിപണിയിൽ പുതുതലമുറ ക്രെറ്റ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. കോംപാക്ട് എസ്‌യുവിയുടെ അപ്പ്ഡേറ്റ് ചെയ്ത പതിപ്പ് 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Hyundai uveiled all new seven elctric concept with 483 km range on single charge
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X