Just In
- 7 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 8 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 9 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 9 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം; ഫെബ്രുവരിയിൽ 259 ശതമാനം വളർച്ച നേടി ഹ്യുണ്ടായി വെർണ
ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായി തുടരുകയാണ്. 2020 -ളെ ഇതേ കാലയളവിലെ 40,010 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 2021 -ൽ 51,600 യൂണിറ്റാണ് നേടിയത്.
പ്രതിവർഷ കണക്കിൽ 259 ശതമാനം വളർച്ചയാണ് ബ്രാൻഡ് കൈവരിച്ചിരിക്കുന്നത്. എന്നിരുന്നാലും, 2021 ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രതിമാസ വിൽപ്പനയിൽ ഒരു ശതമാനം കുറവുണ്ടായി.
ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ തങ്ങളുടെ എസ്‌യുവി ശ്രേണിയിൽ നിന്ന് നേട്ടങ്ങൾ കൊയ്യുന്നു. 12,428 യൂണിറ്റുകളോടെ ക്രെറ്റ കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയായി മാറിയപ്പോൾ വെന്യു മൊത്തം 11,224 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി.
ഓറ, വെർണ, എലാൻട്ര എന്നിവ ഉൾപ്പെടുന്നതാണ് ഹ്യുണ്ടായിയുടെ സെഡാൻ ശ്രേണി. ഓറ കോംപാക്ട് സെഡാനും എലാൻട്ര പ്രീമിയം സെഡാനും ശ്രേണിയുടെ വിൽപ്പന വളർച്ചയെ സഹായിച്ചുവെങ്കിലും വെർണ വോളിയത്തിൽ വൻ കുതിച്ചുചാട്ടം നടത്തി.
2021 ഫെബ്രുവരിയിൽ ഹ്യുണ്ടായി 2,047 യൂണിറ്റ് വെർണ വിറ്റു. 2020 -ൽ ഇതേ കാലയളവിൽ ഇത് 570 യൂണിറ്റായിരുന്നു. വാർഷിക വിൽപ്പന 259 ശതമാനം വർധിച്ചു.
വെർണയെപ്പോലെ, കഴിഞ്ഞ മാസം സിറ്റിയും മൂന്ന് അക്ക വിൽപ്പന വളർച്ച രേഖപ്പെടുത്തി, ഈ വിഭാഗത്തിൽ 30 ശതമാനം വോളിയം വർധനവ് നേടുന്നതിൽ ഇരുവരും നിർണായക പങ്ക് വഹിച്ചു.
477 യൂണിറ്റുകൾക്ക് മാത്രമാണ് ഹ്യുണ്ടായി വെർണ ഹോണ്ട സിറ്റിയുടെ പിന്നിലായത്. നിലവിൽ, വെർണ E, S പ്ലസ്, SX, SX (O) വേരിയന്റുകളിൽ റീട്ടെയിൽ ചെയ്യുന്നു. 9.11 ലക്ഷം രൂപ മുതൽ 15.20 ലക്ഷം രൂപവരെയാണ് എക്സ്-ഷോറൂം വില.
1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവ ഒന്നിലധികം ട്രാൻസ്മിഷൻ ഓപ്ഷനുകളോടെ ലഭ്യമാണ്.
അൽകാസർ ഏഴ് സീറ്റർ എസ്‌യുവിയുടെ ആഗോള പ്രീമിയർ ഉടൻ ഹ്യുണ്ടായി നടത്തും, ഈ വർഷം പകുതിയോടെ ആഭ്യന്തര വിപണിയിൽ വാഹനം വിൽപ്പനയ്‌ക്കെത്തും.
ഇതിന് പിന്നാലെ ഒരു മൈക്രോ എസ്‌യുവിയുമെത്താം, ഇത് മഹീന്ദ്ര KUV NXT -യ്ക്കെതിരെയും വരാനിരിക്കുന്ന ടാറ്റ HBX കൺസെപ്റ്റ് ബേസ്ഡ് പ്രൊഡക്ഷൻ മോഡലിനെതിരെയും മത്സരിക്കും.