വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ഇന്ത്യന്‍ വാഹന വ്യവസായം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് കടന്നുപോകുന്നത്. തുടക്കത്തില്‍ വന്ന മാന്ദ്യവും, പിന്നിട് സംഭവിച്ച് കൊവിഡും, അതിന് അനുബന്ധമായി വന്ന ലോക്ക്ഡൗണും ഈ മേഖലയിലെ നടുവൊടിച്ചുവെന്ന് പറയുന്നതാകും ശരി.

വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇതിനെല്ലാം ആക്കം കൂട്ടുന്ന രീതില്‍ വന്ന ആഗോള സെമികണ്ടക്ടറിന്റെ ക്ഷാമവും. സെമികണ്ടക്ടര്‍ ചിപ്പിന്റെ ക്ഷാമം ചെറിയ നഷ്ടമല്ല വാഹന വിപണിയില്‍ ഏല്‍പ്പിച്ചതെന്ന് വേണം പറയാന്‍. ഇതിന്റെ പരിണിതഫലമായി ഒട്ടുമിക്ക എല്ലാ നിര്‍മാതാക്കളും ഉത്പാദനം വരെ വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ഇവിടെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിരിക്കുന്നത്. വാഹന വിപണിയെ ഉയര്‍ത്തികൊണ്ടുവരാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് നേരത്തെ തന്നെ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ഇപ്പോഴിതാ രാജ്യത്തെ സെമികണ്ടക്ടര്‍ ചിപ്പിനും, ഡിസ്പ്ലേ ബോര്‍ഡ് ഉല്‍പ്പാദനത്തിനുമുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതിക്ക് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി I&B മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സെമികണ്ടക്ടര്‍ നിര്‍മ്മാണത്തില്‍ 76,000 കോടി രൂപയുടെ നിക്ഷേപമാണ് PLI പദ്ധതി വിഭാവനം ചെയ്യുന്നത്.

വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തെ ആകര്‍ഷിക്കുന്നതിനായി 2020 നവംബറില്‍ പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ PLI സ്‌കീമിലേക്ക് ഇത് ചേര്‍ക്കും. ഓട്ടോമൊബൈല്‍ നിര്‍മ്മാണം, വാഹന ഘടക നിര്‍മ്മാണം, ഇലക്ട്രിക് വെഹിക്കിള്‍ ഇക്കോസിസ്റ്റം ഡെവലപ്പര്‍മാര്‍ എന്നിവരെയും PLI സ്‌കീം ഉള്‍ക്കൊള്ളുന്നു.

വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ഇത് മൈക്രോചിപ്പുകളുടെ രൂപകല്‍പ്പന, ഫാബ്രിക്കേഷന്‍, പാക്കിംഗ്, ടെസ്റ്റിംഗ് എന്നിവയ്ക്ക് സഹായിക്കുമെന്നും സമ്പൂര്‍ണ്ണ ഇക്കോസിസ്റ്റം വികസിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നുമാണ് തീരുമാനത്തെക്കുറിച്ച് സംസാരിച്ച ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.

വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ഇന്ത്യയിലെ ചിപ്പ് നിര്‍മ്മാണത്തിനായുള്ള ഈ PLI പദ്ധതി രാജ്യത്തെ വാഹന മേഖലയെ കാര്യമായി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് ആഗോള വാഹന വ്യവസായത്തെപ്പോലെ, കൊവിഡ് -19 മഹാമാരി മൂലം ഉയര്‍ന്നുവന്ന ചിപ്പ് ക്ഷാമം കാരണം ഇന്ത്യന്‍ വാഹന മേഖലയും വലിയ പ്രതിസന്ധി ഘട്ടത്തെയാണ് അഭിമുഖികരിക്കുന്നത്.

വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

മൊബിലിറ്റി നിയന്ത്രണങ്ങളും ലോകത്തിന്റെ ഭൂരിഭാഗവും കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിന് കീഴിലായതോടെ, കണ്‍സ്യൂമര്‍ ടെക് ഉല്‍പ്പന്ന നിര്‍മ്മാതാക്കളില്‍ നിന്നുള്ള ചിപ്പുകളുടെ ആവശ്യകത ഗണ്യമായി വര്‍ധിച്ചു. ചിപ്പ് നിര്‍മ്മാതാക്കളും അവരുടെ ഉല്‍പ്പാദന ശേഷി അതിനനുസരിച്ച് മാറ്റി.

വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

പിന്നീട് വാഹന വ്യവസായം പ്രവര്‍ത്തനം പുനരാരംഭിക്കുകയും മൈക്രോചിപ്പുകളുടെ ആവശ്യം ഗണ്യമായി വര്‍ധിക്കുകയും ചെയ്തപ്പോള്‍, ചിപ്പ് നിര്‍മ്മാതാക്കള്‍ക്ക് ഡിമാന്‍ഡ് നിറവേറ്റാന്‍ കഴിയാതെ വന്നതിനാല്‍ വലിയ തടസ്സം സംഭവിക്കുകയാണ് ചെയ്തത്.

വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

വാഹന വ്യവസായത്തെയും മറ്റ് പ്രസക്തമായ മേഖലകളെയും പിന്തുണയ്ക്കാന്‍ കഴിയുന്ന ഒരു പ്രാദേശിക ചിപ്പ് നിര്‍മ്മാണ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനെ കുറിച്ച് അന്നുമുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. മൈക്രോചിപ്പ് നിര്‍മാണ മേഖലയ്ക്ക് പുതുതായി അംഗീകാരം ലഭിച്ച PLI പദ്ധതിയോടെ ആശങ്കയ്ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്.

വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

സെമികണ്ടക്ടര്‍ PLI സ്‌കീമിന്റെ സമയം വളരെ നിര്‍ണായകമാണ്. ലോകമെമ്പാടുമുള്ള കമ്പനികള്‍ ഇപ്പോള്‍ മാസങ്ങളായി തുടരുന്ന ചിപ്പ് ക്ഷാമം അനുഭവിക്കുന്ന സമയത്താണ് കേന്ദ്രത്തിന്റെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ഈ പദ്ധതിയിലൂടെ 35,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.

വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍, അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 1.7 ലക്ഷം കോടി രൂപയും അതിന്റെ ഫലമായി 1.35 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. വോളിയം മെച്ചപ്പെടുത്തുന്നതിന് കുറഞ്ഞത് 15 യൂണിറ്റ് സംയുക്ത സെമികണ്ടക്ടര്‍ പാക്കേജിംഗും സഹിതം ഇന്ത്യയില്‍ കുറഞ്ഞത് രണ്ട് ഡിസ്‌പ്ലേ ഫാബുകളും രണ്ട് ഗ്രീന്‍ഫീല്‍ഡ് സെമികണ്ടക്ടര്‍ ഫാബുകളും പ്രതീക്ഷിക്കുന്നു.

വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (DLI) സ്‌കീമിന് കീഴില്‍ സെമികണ്ടക്ടര്‍ രൂപകല്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 100 ആഭ്യന്തര കമ്പനികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും കൂടാതെ യോഗ്യമായ ചെലവുകള്‍ക്ക് ഇത് 50 ശതമാനം വരെ ഇന്‍സെന്റീവും നല്‍കും. കൂടാതെ, ആഭ്യന്തരമായി സുസ്ഥിരമായ അര്‍ദ്ധചാലകവും ഡിസ്‌പ്ലേ ഇക്കോസിസ്റ്റവും വികസിപ്പിക്കുന്നതിനായി ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ (ISM) സ്ഥാപിക്കും.

വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ ചിപ്പ് ക്ഷാമം മൂലം ഇന്ത്യന്‍ വാഹന വ്യവസായം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. ഇത് നീണ്ട കാത്തിരിപ്പ് കാലയളവിലേക്ക് നയിച്ചു, കൂടാതെ വാഹന നിര്‍മ്മാതാക്കള്‍ക്ക് അവരുടെ നിര്‍മ്മാണ ശേഷി പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കഴിയാതെ വരുകയും ചെയ്തു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏഴ് ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഇന്ത്യയില്‍ ഡെലിവറി എടുക്കാന്‍ കാത്തിരിക്കുന്നുണ്ടെന്നാണ് പറയുന്നത്.

വാഹന വിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം; ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് 2.5 ലക്ഷം യൂണിറ്റുകളും ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര എന്നിവര്‍ക്ക് ഒരു ലക്ഷം വീതവും കിയ ഇന്ത്യ 75,000, എംജി 46,000, മെര്‍സിഡീസ്- ടൊയോട്ട, നിസാന്‍, റെനോ, ഓഡി, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ എന്നിവ ചേരുമ്പോള്‍ 2,800 യൂണിറ്റുകളും ഉള്‍പ്പെടുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്‍പുട്ട് ചെലവ് ഏകദേശം 6 ശതമാനം വര്‍ധിച്ചതായി കണക്കാക്കപ്പെടുന്നു, കൂടാതെ പല കാര്‍ നിര്‍മാതാക്കളും 2022 ജനുവരി മുതല്‍ വില വര്‍ധനവും പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Indian government approved 76 000 crore for auto sector for chip making
Story first published: Thursday, December 16, 2021, 13:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X