ഓഫറുകളും ആനുകൂല്യങ്ങളുമായി ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി Isuzu

തങ്ങളുടെ നിരയിലെ മോഡലുകള്‍ക്കായി പുതിയൊരു ക്യാമ്പെയ്ന്‍ ആരംഭിച്ച് നിര്‍മാതാക്കളായ ഇസൂസു. ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള D-മാക്സ് പിക്ക്-അപ്പുകള്‍ക്കും എസ്‌യുവികള്‍ക്കുമായി രാജ്യവ്യാപകമായി 'ഇസൂസു ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ്' സംഘടിപ്പിക്കുമെന്നാണ് ഇസൂസു മോട്ടോര്‍സ് അറിയിച്ചിരിക്കുന്നത്.

ഓഫറുകളും ആനുകൂല്യങ്ങളുമായി ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി Isuzu

പുതിയ സര്‍വീസ് ക്യാമ്പ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആവേശകരമായ ആനുകൂല്യങ്ങളും പ്രിവന്റീവ് മെയിന്റനന്‍സ് ചെക്കപ്പുകളും നല്‍കി വാഹനങ്ങളെ ഏറ്റവും മികച്ച അവസ്ഥയില്‍ നിലനിര്‍ത്തുന്നതിനും വര്‍ഷത്തിലെ ഈ സമയത്ത് തടസ്സരഹിതമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറയുന്നു.

ഓഫറുകളും ആനുകൂല്യങ്ങളുമായി ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി Isuzu

ഇസൂസുവിന്റെ വിന്റര്‍ സര്‍വീസ് ക്യാമ്പ് കമ്പനിയുടെ അംഗീകൃത ഡീലര്‍ സര്‍വീസ് ഔട്ട്ലെറ്റുകളില്‍ ഡിസംബര്‍ 13 മുതല്‍ ഡിസംബര്‍ 24 വരെ നടക്കും. ഈ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഓഫറുകളും ആനുകൂല്യങ്ങളുമായി ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി Isuzu

ഇന്ത്യന്‍ നഗരങ്ങളിലുടനീളമുള്ള കമ്പനിയുടെ എല്ലാ അംഗീകൃത സേവന സൗകര്യങ്ങളിലും ഇസൂസുവിന്റെ പുതിയ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കും. കൂടാതെ, ഉപഭോക്താക്കള്‍ക്ക് സൗജന്യ 37-പോയിന്റ് കോംപ്രിഹെന്‍സീവ് ചെക്ക്-അപ്പ്, സൗജന്യ ടോപ്പ് വാഷ്, ലേബര്‍ 10 ശതമാനം കിഴിവ്, പാര്‍ട്സ്, ലൂബുകള്‍, ദ്രാവകങ്ങള്‍ എന്നിവയ്ക്ക് 7 ശതമാനം കിഴിവ്, ഫ്യൂമിഗേഷനില്‍ 100 ശതമാനം കിഴിവ് എന്നിവയും ലഭിക്കും.

ഓഫറുകളും ആനുകൂല്യങ്ങളുമായി ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി Isuzu

ഇതോടെ, ഉപഭോക്താക്കള്‍ക്ക് സേവനം ബുക്ക് ചെയ്യുന്നതിന് കമ്പനിയുടെ ഏറ്റവും അടുത്തുള്ള ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുകയോ സൗജന്യമായി വിവരങ്ങള്‍ ലഭിക്കുന്നതിന് 1800 4199 188 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം.

ഓഫറുകളും ആനുകൂല്യങ്ങളുമായി ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി Isuzu

നേരത്തെ, കൊറോണ കാരണം കമ്പനി വാഹനങ്ങളുടെ സേവനവും വാറന്റിയും നീട്ടിയിരുന്നു, ഇത് കാരണം നിരവധി ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുകയും ചെയ്തിരുന്നു, ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കാന്‍ പുതിയൊരു സര്‍വീസ് ക്യാമ്പ് നിര്‍മാതാക്കള്‍ കൊണ്ടുവന്നിരിക്കുന്നത്.

ഓഫറുകളും ആനുകൂല്യങ്ങളുമായി ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി Isuzu

വാഹന കമ്പനികള്‍ എല്ലാ സീസണിലും ഇത്തരം സര്‍വീസ് ക്യാമ്പുകള്‍ കൊണ്ടുവരുന്നു, അതുവഴി ഉപഭോക്താവിന് തന്റെ വാഹനം സീസണിന് മുമ്പ് പരിപാലിക്കാന്‍ കഴിയും. ഇപ്പോള്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്ന ശൈത്യകാലത്തിന്റെ തുടക്കത്തിലാണ് കമ്പനിയുടെ പുതിയ നീക്കം.

വളരെക്കാലമായി കമ്പനി പുതിയ വാഹനങ്ങളൊന്നും കൊണ്ടുവരുകയോ അപ്ഡേറ്റ് നല്‍കുകയോ ചെയ്തിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍, ഓഫ്-റോഡ് എസ്‌യുവികള്‍ക്ക് കമ്പനി ജനപ്രിയമാണ്.

ഓഫറുകളും ആനുകൂല്യങ്ങളുമായി ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി Isuzu

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ മുമ്പ്, കമ്പനി തങ്ങളുടെ പിക്കപ്പ് ട്രക്ക് D-മാക്‌സ V-ക്രോസ്, MU-X എസ്‌യുവി എന്നിവയുടെ ബിഎസ് VI പതിപ്പുകളും ഒരു പുതിയ എന്‍ട്രി ലെവല്‍ പിക്കപ്പ് മോഡലായ ഹൈ-ലാന്‍ഡറും ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

ഓഫറുകളും ആനുകൂല്യങ്ങളുമായി ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി Isuzu

D-മാക്സ് V-ക്രോസ്

ഇസൂസു D-മാക്സ് V-ക്രോസും, V-ക്രോസ് ഹൈലാന്‍ഡറും മെയ് മാസത്തില്‍ രാജ്യത്ത് അവതരിപ്പിച്ചു. J, Z പ്രസ്റ്റീജ് എന്നീ രണ്ട് ട്രിം ലെവലുകളിലാണ് വാഹനം കൊണ്ടുവന്നിരിക്കുന്നത്.

ഓഫറുകളും ആനുകൂല്യങ്ങളുമായി ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി Isuzu

ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കില്‍, V-ക്രോസ് ബിഎസ് VI-ന്റെ മുന്‍നിര മോഡലിന് ആറ് എയര്‍ബാഗുകള്‍, 7.0-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണ, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ആറ്-വഴി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക്സ് എന്നിവ ലഭിക്കും.

ഓഫറുകളും ആനുകൂല്യങ്ങളുമായി ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി Isuzu

ഹൈലാന്‍ഡറില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിട്ടില്ല, എന്നാല്‍ മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍ നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം, V-ക്രോസ് ഹൈ-ലാന്‍ഡറില്‍ കമ്പനി ധാരാളം ആക്സസറികള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

ഓഫറുകളും ആനുകൂല്യങ്ങളുമായി ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി Isuzu

V-ക്രോസിനും ഹൈ-ലാന്‍ഡറിനും കരുത്ത് പകരുന്നത് ഒരേ 1.9 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 163 bhp പവറും 360 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. 6 സ്പീഡ് മാനുവല്‍, 2WD എന്നിവയില്‍ മാത്രമാണ് ഹൈ ലാന്‍ഡര്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഓഫറുകളും ആനുകൂല്യങ്ങളുമായി ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി Isuzu

അതേസമയം, ആറ് സ്പീഡ് ഓട്ടോമാറ്റിക്, 4WD സിസ്റ്റത്തിന്റെ ഓപ്ഷനും V-ക്രോസില്‍ നല്‍കിയിട്ടുണ്ട്. 4x2 J മാനുവല്‍, 4x4 J മാനുവല്‍, ഉയര്‍ന്ന മോഡലായ 4x4 ഓട്ടോമാറ്റിക് J പ്രസ്റ്റീജ് എന്നിവയ്ക്കൊപ്പം ഇസുസു V-ക്രോസ് ഹൈ-ലാന്‍ഡറും കൊണ്ടുവന്നിട്ടുണ്ട്. ഈ V-ക്രോസ് 2019 ല്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ച പുതിയ തലമുറ മോഡലല്ല, ഇത് പഴയ മോഡലിന്റെ തന്നെ ബിഎസ് VI പതിപ്പാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഓഫറുകളും ആനുകൂല്യങ്ങളുമായി ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി Isuzu

മോഡലിന്റെ വില വിവരങ്ങള്‍ പരിശോധിച്ചാല്‍ ഇസൂസു V-ക്രോസ് 4x2 J മാനുവല്‍ പതിപ്പിന് 19.98 ലക്ഷം രൂപയിലും 4x4 J മാനുവല്‍ വില 20.98 ലക്ഷം രൂപയിലും ഉപയര്‍ന്ന മോഡല്‍ 4x4 ഓട്ടോമാറ്റിക് J പ്രസ്റ്റീജ് മോഡലിന് 24.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu i care winter service camp details out read to find more
Story first published: Saturday, December 11, 2021, 15:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X