E-പേസ് എസ്‌യുവിക്ക് പുത്തൻ R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ജാഗ്വർ

ജാഗ്വറിന്റെ ഏറ്റവും ചെറിയ എസ്‌യുവി E-പേസിന് R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ എന്നൊരു പുതിയ പതിപ്പ് ലഭിച്ചിരിക്കുകയാണ്. ജാഗ്വർ E-പേസിന്റെ പുതിയ പതിപ്പ് കുറച്ച് ഡിസൈൻ ട്വീക്കുകളും അപ്ഡേറ്റ് ചെയ്ത സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു.

E-പേസ് എസ്‌യുവിക്ക് പുത്തൻ R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ജാഗ്വർ

ജാഗ്വറിന് ഇതിനകം തന്നെ E-പേസ് നിരയിൽ R-ഡൈനാമിക് HSE ശ്രേണി ഉണ്ടായിരുന്നു. R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ ഉപയോഗിച്ച് ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ ഇപ്പോൾ ശ്രേണി വിപുലീകരിച്ചു.

E-പേസ് എസ്‌യുവിക്ക് പുത്തൻ R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ജാഗ്വർ

വാഹനത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ പ്രധാനമായും ബ്ലാക്ക് ഡിസൈൻ ആക്സന്റുകളാൽ സ്വയം വേർതിരിക്കുന്നു.

E-പേസ് എസ്‌യുവിക്ക് പുത്തൻ R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ജാഗ്വർ

R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ R-ഡൈനാമിക് S പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് ഇപ്പോൾ ബ്ലാക്ക് പായ്ക്ക് സ്റ്റാൻഡേർഡായി ലഭിക്കുന്നു, ക്രോം നിറമുള്ള വിൻഡോ ഫ്രെയിം ഒരു ബ്ലാക്ക് യൂണിറ്റ് പകരം വെക്കുന്നു, ബ്ലാക്ക് മിറർ ക്യാപ്സ്, ഫ്രണ്ട് സ്ക്രീനുകളിൽ ബ്ലാക്ക് ഇൻസേർട്ടുകൾ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.

E-പേസ് എസ്‌യുവിക്ക് പുത്തൻ R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ജാഗ്വർ

കൂടാതെ, ജാഗ്വർ R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ 19 ഇഞ്ച് അലോയി വീലുകളുമായി വരുന്നു. ഇത് R-ഡൈനാമിക് S -നേക്കാൾ വലുതാണ്. റെഡ് ബ്രേക്ക് ക്യലിപ്പറുകൾ സാറ്റിൻ ഗ്രേ വീലുകളുടെ പിന്നിൽ മറഞ്ഞിരിക്കുന്നു. പ്രൈവസി ഗ്ലാസ്, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയും R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ പാർട്ടിയുടെ ഭാഗമാണ്.

E-പേസ് എസ്‌യുവിക്ക് പുത്തൻ R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ജാഗ്വർ

E-പേസ് ലഭ്യമായ എല്ലാ എഞ്ചിനുകളുമായും സംയോജിച്ച് E-പേസ് R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ ലഭ്യമാണ്. 165 bhp D165 - മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടൊപ്പവും അല്ലാതെയും - എല്ലായ്പ്പോഴും മൈൽഡ് ഹൈബ്രിഡ് രൂപത്തിൽ ലഭ്യമായ D200, P160, P200, P250, പ്ലഗ്-ഇൻ ഹൈബ്രിഡ് P300 E എന്നിവ R-ഡൈനാമിക് ബ്ലാക്ക് എഡിഷനായി ലഭ്യമാണ്.

E-പേസ് എസ്‌യുവിക്ക് പുത്തൻ R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ജാഗ്വർ

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം, പുതിയ E-പേസ് R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ ലെതർ അപ്ഹോൾസ്റ്ററിയുമായി വരുന്നു, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ് സൗകര്യവും ജാഗ്വർ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ PV പ്രോ ഇൻഫോടെയ്ൻമെന്റ് സജ്ജീകരണവുമുണ്ട്.

E-പേസ് എസ്‌യുവിക്ക് പുത്തൻ R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ജാഗ്വർ

ഏറ്റവും പുതിയ E-പേസ് വേരിയന്റിന് 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും 11.4 ഇഞ്ച് കർവ്ഡ് ടച്ച്‌സ്‌ക്രീനും ലഭിക്കും.

E-പേസ് എസ്‌യുവിക്ക് പുത്തൻ R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ജാഗ്വർ

ഈ അപ്‌ഡേറ്റുകൾ‌ക്ക് പുറമേ, പുതിയ E-പേസ് R-ഡൈനാമിക് ബ്ലാക്ക് എഡിഷന്റെ എല്ലാ വകഭേദങ്ങളിലും ജാഗ്വർ‌ ഒരു പുതിയ ക്യാബിൻ‌ എയർ‌ പ്യൂരിഫിക്കേഷൻ‌ സിസ്റ്റവും ചേർ‌ത്തിരിക്കുന്നു. 2.5 മൈക്രോൺ വലുപ്പമുള്ള കാറിനുള്ളിലെ മലിനീകരണത്തെ അകറ്റാൻ എയർ പ്യൂരിഫയർ സിസ്റ്റം അൾട്രാ-ഫൈൻ ഫിൽട്ടറുകൾ ഉപയോഗിക്കുന്നു.

E-പേസ് എസ്‌യുവിക്ക് പുത്തൻ R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ജാഗ്വർ

ഈ വർഷാവസാനം, എല്ലാ E-പേസുകൾക്കും സ്മാർട്ട്‌ഫോണുകളും ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും തമ്മിൽ വയർലെസ് കണക്ഷൻ പ്രാപ്തമാക്കുന്ന ഒരു ഓവർ ദി എയർ (OTA) സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ലഭിക്കും.

E-പേസ് എസ്‌യുവിക്ക് പുത്തൻ R-ഡൈനാമിക് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ജാഗ്വർ

ഹൈ ബീം അസിസ്റ്റന്റും ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾക്കും ഡോർ മിററുകൾക്കുമുള്ള മെമ്മറി ഫംഗ്ഷൻ ഇപ്പോൾ S മോഡലുകളിൽ സ്റ്റാൻഡേർഡാണ്. കൂടാതെ, മെറിഡിയനിൽ നിന്ന് ഒരു പുതിയ സമഗ്ര ഓഡിയോ സിസ്റ്റം SE മോഡലുകൾക്ക് ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar E-Pace Small SUV Receives An All New R-Dynamic Black Edition To Its Lineup. Read in Malayalam.
Story first published: Thursday, May 20, 2021, 12:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X