F-ടൈപ്പ് എസ്‌യുവിയുടെ R-ഡൈനാമിക് ബ്ലാക്ക് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍

F-ടൈപ്പ് എസ്‌യുവി ശ്രേണിയിലുള്ള R-ഡൈനാമിക് ബ്ലാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍. ഇതിന്റെ ഭാഗമായി മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗ് കമ്പനി ആരംഭിച്ചു.

F-ടൈപ്പ് എസ്‌യുവിയുടെ R-ഡൈനാമിക് ബ്ലാക്ക് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍

ജാഗ്വര്‍ F-ടൈപ്പ് എസ്‌യുവിയുടെ R-ഡൈനാമിക് ബ്ലാക്ക് ശ്രേണിയില്‍ ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള 20-ഇഞ്ച് അഞ്ച് സ്പ്ലിറ്റ്-സ്പോക്ക് വീലുകളുള്ള ഒരു ഓള്‍-ബ്ലാക്ക് തീം ലഭിക്കുന്നു. സാന്റോറിനി ബ്ലാക്ക്, ഐഗര്‍ ഗ്രേ അല്ലെങ്കില്‍ ഫിറന്‍സ് റെഡ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വാഹനം വാഗ്ദാനം ചെയ്യും.

F-ടൈപ്പ് എസ്‌യുവിയുടെ R-ഡൈനാമിക് ബ്ലാക്ക് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍

F-ടൈപ്പ് R-ഡൈനാമിക് ബ്ലാക്ക് ശ്രേണി ഈ വര്‍ഷം ആദ്യം ആഗോള വിപണികള്‍ക്കായി കമ്പനി അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന മോഡലിന് 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് V8 എഞ്ചിനാണ് കരുത്ത് പകരുന്നത്.

F-ടൈപ്പ് എസ്‌യുവിയുടെ R-ഡൈനാമിക് ബ്ലാക്ക് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍

ഈ യൂണിറ്റ് 444 bhp കരുത്തും 580 Nm torque ഉം പുറപ്പെടുവിക്കാന്‍ കഴിയും. റിയര്‍-വീല്‍ ഡ്രൈവ് (RWD), ഓള്‍-വീല്‍ ഡ്രൈവ് (AWD) ഓപ്ഷനുകള്‍ എന്നിവയ്ക്കൊപ്പം വരുന്നു, എട്ട് സ്പീഡ് 'ക്വിക്ക് ഷിഫ്റ്റ്' സവിശേഷതയും വാഹനത്തിന് ലഭിക്കും.

F-ടൈപ്പ് എസ്‌യുവിയുടെ R-ഡൈനാമിക് ബ്ലാക്ക് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍

എസ്‌യുവിക്ക് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.4 സെക്കന്‍ഡുകള്‍ മാത്രം മതിയെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ 285 കിലോമീറ്റര്‍ വാഹനത്തിന്റെ പരമാവധി വേഗത.

F-ടൈപ്പ് എസ്‌യുവിയുടെ R-ഡൈനാമിക് ബ്ലാക്ക് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍

'F-ടൈപ്പ് R-ഡൈനാമിക് ബ്ലാക്ക് അവതരിപ്പിച്ചതോടെ, തികച്ചും ആനുപാതികവും അസാധാരണവുമായ മനോഹരമായ F-ടൈപ്പ് ഇപ്പോള്‍ എന്നത്തേക്കാളും വ്യത്യസ്തമാണെന്നും യഥാര്‍ത്ഥ സ്‌പോര്‍ട്‌സ് കാര്‍ പ്രേമികള്‍ക്ക് കൂടുതല്‍ സന്തോഷിക്കാനുഉള്ള കാരണങ്ങള്‍ നല്‍കുന്നുവെന്ന് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.

F-ടൈപ്പ് എസ്‌യുവിയുടെ R-ഡൈനാമിക് ബ്ലാക്ക് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍

അകത്ത്, ജാഗ്വര്‍ F-ടൈപ്പ് R-ഡൈനാമിക് ബ്ലാക്ക് ശ്രേണിയില്‍ ഡ്രൈവര്‍ കേന്ദ്രീകരിച്ച '1+1' ക്യാബിന്‍ ലഭിക്കും. സ്ലിം ലൈന്‍ പെര്‍ഫോമന്‍സ് സീറ്റുകള്‍ക്ക് 12-വേ അഡ്ജസ്റ്റ്‌മെന്റ് നിയന്ത്രണങ്ങളും വാഹനത്തില്‍ ഉണ്ടായിരിക്കും.

F-ടൈപ്പ് എസ്‌യുവിയുടെ R-ഡൈനാമിക് ബ്ലാക്ക് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍

ലൈറ്റ് ഓസ്റ്റര്‍ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് ഉള്ള എബോണി തെരഞ്ഞെടുക്കുന്ന വിന്‍ഡ്‌സര്‍ ലെതര്‍ ഉപയോഗിച്ച് സീറ്റുകള്‍ വാഗ്ദാനം ചെയ്യും. കൂടുതല്‍ സ്‌പെര്‍ട്ടിനെസിനായി ഫ്‌ലേം റെഡ് സ്റ്റിച്ചിംഗും സീറ്റുകള്‍ക്ക് ലഭിക്കും. സീറ്റുകളില്‍ പൈതൃക-പ്രചോദിത മോണോഗ്രാം സ്റ്റിച്ച് പാറ്റേണ്‍ എന്നിവ F-ടൈപ്പ് R-ഡൈനാമിക് ബ്ലാക്കിലെ സൂക്ഷ്മമായ മാറ്റങ്ങളില്‍ ചിലതാണ്.

F-ടൈപ്പ് എസ്‌യുവിയുടെ R-ഡൈനാമിക് ബ്ലാക്ക് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍

അതേസമയം F-പേസ് എസ്‌യുവിയുടെ പുതിയ SVR പെര്‍ഫോമന്‍സ് പതിപ്പിനെ കൂടി വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായി ഈ മോഡലിനായുള്ള ബുക്കിംഗും കമ്പനി നേരത്തെ തുടങ്ങിയിരുന്നു.

F-ടൈപ്പ് എസ്‌യുവിയുടെ R-ഡൈനാമിക് ബ്ലാക്ക് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍

പുതിയ എഞ്ചിനിലും ക്യാബിനിലും കാര്യമായ പരിഷ്‌ക്കാരങ്ങളോടെയാണ് ഈ മോഡല്‍ ആഭ്യന്തര വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. വെറും നാല് സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 286 കിലോമീറ്ററാണ്.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar Start Accepting Bookings For The F-Type R-Dynamic Black Variant, Find Here All Details. Read in Malayalam.
Story first published: Monday, August 2, 2021, 14:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X