2021 Cpmpass Model S വേരിയന്റിന് പുതിയ അപ്പ്ഡേറ്റുകൾ അവതരിപ്പിച്ച് Jeep

ഈ വർഷം ആദ്യം, അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പ് പുതുക്കിയ സ്റ്റൈലിംഗ്, പുതിയ ഇന്റീരിയർ, കൂടുതൽ സവിശേഷതകൾ എന്നിവയുമായി തങ്ങളുടെ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചു.

2021 Cpmpass Model S വേരിയന്റിന് പുതിയ അപ്പ്ഡേറ്റുകൾ അവതരിപ്പിച്ച് Jeep

എസ്‌യുവി മോഡൽ ലൈനപ്പ് സ്പോർട്ട്, ലോഞ്ചിറ്റ്യൂഡ് (O), ലിമിറ്റഡ് (O), മോഡൽ S എന്നിങ്ങനെ നാല് ട്രിമുകളിലായി വ്യാപിച്ചിരിക്കുന്നു. 17.19 ലക്ഷം രൂപ മുതൽ 28.49 ലക്ഷം രൂപ വരെയാണ് കോമ്പസിന്റെ എക്സ്-ഷോറൂം വില.

2021 Cpmpass Model S വേരിയന്റിന് പുതിയ അപ്പ്ഡേറ്റുകൾ അവതരിപ്പിച്ച് Jeep

കാർ നിർമ്മാതാക്കൾ ഒരു പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഓട്ടോമാറ്റിക് വെന്റിലേറ്റഡ് ഡ്രൈവർ സീറ്റും ഉപയോഗിച്ച് 2021 ജീപ്പ് കോമ്പസ് മോഡൽ S വേരിയന്റ് പുതുക്കിയിട്ടുണ്ട് എന്ന് ഒരു പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

2021 Cpmpass Model S വേരിയന്റിന് പുതിയ അപ്പ്ഡേറ്റുകൾ അവതരിപ്പിച്ച് Jeep

മോഡൽ S (O2) വേരിയന്റിന് അഞ്ചാം തലമുറ R1 ഹൈ 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു, ഇത് ഇപ്പോൾ നാവിഗേഷൻ സിസ്റ്റത്തിനൊപ്പം ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്ക്കും അനുയോജ്യമാണ്.

2021 Cpmpass Model S വേരിയന്റിന് പുതിയ അപ്പ്ഡേറ്റുകൾ അവതരിപ്പിച്ച് Jeep

ഫോൺ, മീഡിയ, റേഡിയോ, ക്ലൈമറ്റ് കൺട്രോൾ, നാവിഗേഷൻ എന്നിവയുടെ ഹാൻഡ്‌സ്-ഫ്രീ പ്രവർത്തനത്തിനുള്ള വോയ്‌സ് കമാൻഡുകളും യൂണിറ്റ് പിന്തുണയ്ക്കുന്നു.

2021 Cpmpass Model S വേരിയന്റിന് പുതിയ അപ്പ്ഡേറ്റുകൾ അവതരിപ്പിച്ച് Jeep

പുതിയ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് 6GB റാമും പഴയ യൂണിറ്റിനേക്കാൾ വേഗതയുള്ളതാണെന്ന് പറയപ്പെടുന്ന 40 K MIPS ചിപ്‌സെറ്റുമായി വരുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ, 2021 ജീപ്പ് കോമ്പസ് മോഡൽ S (O2) -ന് ഒരു ഓട്ടോമാറ്റിക് ഡ്രൈവർ സീറ്റ് ലഭിക്കുന്നു, ഇത് ക്യാബിൻ ടെമ്പറേച്ചർ 26.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ പോകുമ്പോൾ ഓണാകും.

2021 Cpmpass Model S വേരിയന്റിന് പുതിയ അപ്പ്ഡേറ്റുകൾ അവതരിപ്പിച്ച് Jeep

കോമ്പസിന്റെ മോഡൽ S ട്രിം 2.0 ലിറ്റർ, നാല് സിലിണ്ടർ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ എന്നിവയുമായി വരുന്നു. ഇവ യഥാക്രമം 156 bhp കരുത്തും 350 Nm torque ഉം, 168 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു.

2021 Cpmpass Model S വേരിയന്റിന് പുതിയ അപ്പ്ഡേറ്റുകൾ അവതരിപ്പിച്ച് Jeep

പെട്രോൾ പതിപ്പിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സും, ഡീസൽ മോഡലിന് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 2WD, 4WD ഡ്രൈവ്‌ട്രെയിൻ സംവിധാനങ്ങളുമുണ്ട്.

2021 Cpmpass Model S വേരിയന്റിന് പുതിയ അപ്പ്ഡേറ്റുകൾ അവതരിപ്പിച്ച് Jeep

സവിശേഷതകളുടെ കാര്യത്തിൽ, 2021 ജീപ്പ് കോമ്പസ് മോഡൽ S ട്രിം ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽലാമ്പുകൾ, 18 ഇഞ്ച് അലോയി വീലുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ, പനോരമിക് സൺറൂഫ്, ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒമ്പത് സ്പീക്കറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

2021 Cpmpass Model S വേരിയന്റിന് പുതിയ അപ്പ്ഡേറ്റുകൾ അവതരിപ്പിച്ച് Jeep

ഓഡിയോ സിസ്റ്റം, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജർ, മെമ്മറി ഫംഗ്ഷനോടുകൂടിയ എട്ട് തരത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, റിയർ വ്യൂ മിറർ, ലെതർ അപ്ഹോൾസ്റ്ററി, ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ജീപ്പ് സെലക് ടെറൈൻ 4X4 സിസ്റ്റം (ഡീസൽ ഓട്ടോമാറ്റിക് മാത്രം) തുടങ്ങിയ ഫീച്ചറുകളും ഉൾക്കൊള്ളുന്നു.

2021 Cpmpass Model S വേരിയന്റിന് പുതിയ അപ്പ്ഡേറ്റുകൾ അവതരിപ്പിച്ച് Jeep

2.0 ലിറ്റർ ഡീസൽ മാനുവൽ, 2.0 ലിറ്റർ ഡീസൽ മാനുവൽ 4X4, 1.4 ലിറ്റർ DDCT പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ-ഗിയർബോക്സ് കോമ്പിനേഷനുകളിൽ മോഡൽ S (O2) വേരിയന്റ് നിലവിൽ ലഭ്യമാണ്. ഡീസൽ 2X4, 4X4 എന്നിവയ്ക്ക് 24.84 ലക്ഷം രൂപയും 28.64 ലക്ഷം രൂപയും വിലയുള്ളപ്പോൾ, പെട്രോൾ മോഡലിന് 25.64 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

2021 Cpmpass Model S വേരിയന്റിന് പുതിയ അപ്പ്ഡേറ്റുകൾ അവതരിപ്പിച്ച് Jeep

ഇത് കൂടാതെ രാജ്യത്ത് തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കൻ നിർമ്മാതാക്കൾ. കോമ്പസ് അഞ്ച് സീറ്റർ എസ്‌യുവിക്കൊപ്പം പുതിയ ഏഴ് സീറ്റർ മോഡലും ഇന്ത്യൻ വിപണിയിൽ ബ്രാൻഡ് താമസിയാതെ അവതരിപ്പിക്കും.

2021 Cpmpass Model S വേരിയന്റിന് പുതിയ അപ്പ്ഡേറ്റുകൾ അവതരിപ്പിച്ച് Jeep

കമാൻഡർ എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡൽ അടുത്തിടെ ആഗോള തലത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ത്യയ്ക്കായി ഒരുങ്ങുന്ന ജീപ്പ് മെറിഡിയൻ എന്ന ഏഴ് സീറ്റർ അടുത്ത വർഷത്തിന്റെ ആദ്യ പകുതിയിൽ നിർമ്മാതാക്കൾ എത്തിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ശക്തമായ മൈൽഡ് ഹൈബ്രിഡ് സംവിധാനവും വാഗ്ദാനം ചെയ്തേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep unveiled updated 2021 compass model s
Story first published: Monday, August 30, 2021, 18:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X