ഫോർഡിനെ പിന്തള്ളി രാജ്യത്തെ യൂട്ടിലിറ്റി വാഹന കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടി കിയ

ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ കിയ ഇന്ത്യൻ വിപണിയിൽ 2021 മാർച്ചിൽ മൊത്തം വിൽപ്പനയുടെ കാര്യത്തിൽ നാലാം സ്ഥാനത്തെത്തി.

ഫോർഡിനെ പിന്തള്ളി രാജ്യത്തെ യൂട്ടിലിറ്റി വാഹന കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടി കിയ

എന്നാൽ ഇതിനോടൊപ്പം കിയ മോട്ടോർസ് 2020-21 സാമ്പത്തിക വർഷത്തിൽ ഫോർഡിനെ മറികടന്ന് ഇന്ത്യയിലെ യൂട്ടിലിറ്റി വാഹനങ്ങൾ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ നിർമ്മാതാക്കളായി മാറി.

ഫോർഡിനെ പിന്തള്ളി രാജ്യത്തെ യൂട്ടിലിറ്റി വാഹന കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടി കിയ

കിയ കഴിഞ്ഞ വർഷം 40,440 യൂണിറ്റുകൾ കയറ്റുമതി ചെയ്തു, ഇതിനു മുമ്പത്തെ സാമ്പത്തിക വർഷത്തിലെ 21,461 യൂണിറ്റുകളെ അപേക്ഷിച്ച് 88.43 ശതമാനം വളർച്ചയാണ് ബ്രാൻഡ് രേഖപ്പെടുത്തിയത്.

MOST READ: ഹെക്ടറിൽ ക്ലൈമറ്റ് കൺട്രോൾ ഇനി ആപ്പിൾ വാച്ചിലൂടെ നിയന്ത്രിക്കാം; പുത്തൻ അപ്പ്ഡേറ്റുമായി എംജി

ഫോർഡിനെ പിന്തള്ളി രാജ്യത്തെ യൂട്ടിലിറ്റി വാഹന കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടി കിയ

39,897 യൂണിറ്റ് കയറ്റുമതിയുമായി ഫോർഡ് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇതേ കാലയളവിൽ ഹ്യുണ്ടായി 29,711 യൂണിറ്റാണ് കയറ്റുമതി ചെയ്തത്. ഫോർഡ്, ഹ്യുണ്ടായി എന്നിവ യഥാക്രമം 54.88 ശതമാനവും 37.58 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ഫോർഡിനെ പിന്തള്ളി രാജ്യത്തെ യൂട്ടിലിറ്റി വാഹന കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടി കിയ

ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട് മൂന്ന് പാസഞ്ചർ വാഹനങ്ങളിൽ ഒന്നാണ് കിയ സെൽറ്റോസ്. ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്ക, ദക്ഷിണേഷ്യൻ വിപണികളിലെ 40 രാജ്യങ്ങളിലേക്കാണ് വാഹനം കയറ്റുമതി ചെയ്യുന്നത്.

MOST READ: 520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

ഫോർഡിനെ പിന്തള്ളി രാജ്യത്തെ യൂട്ടിലിറ്റി വാഹന കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടി കിയ

അതോടൊപ്പം കമ്പനിയുടെ ശക്തമായ വിൽപ്പന ഉൽ‌പ്പന്നമാണ് സോനെറ്റ്, 70 -ലധികം രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യുന്നു. ഇന്ത്യയിൽ ഉൽ‌പാദിപ്പിക്കുന്ന സോനെറ്റ് ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, ഏഷ്യ തുടങ്ങിയ വിപണികളിലേക്ക് അയയ്ക്കുന്നു.

ഫോർഡിനെ പിന്തള്ളി രാജ്യത്തെ യൂട്ടിലിറ്റി വാഹന കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടി കിയ

ആഭ്യന്തര വിപണിയിൽ, കിയ 2021 മാർച്ചിൽ 19,100 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8,583 യൂണിറ്റായിരുന്നു. ഇതുവഴി 122.5 ശതമാനം വളർച്ചയാണ് നിർമ്മാതാക്കൾക്ക് ഉണ്ടായിരിക്കുന്നത്.

MOST READ: ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

ഫോർഡിനെ പിന്തള്ളി രാജ്യത്തെ യൂട്ടിലിറ്റി വാഹന കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടി കിയ

സെൽറ്റോസ്, സോനെറ്റ്, കാർണിവൽ എന്നിങ്ങനെ മൂന്ന് ഉൽപ്പന്നങ്ങളുള്ള കമ്പനി ഇന്ത്യൻ വിപണിയിൽ ശക്തമായി മത്സരിക്കുന്നു. സെൽറ്റോസും സോണറ്റും യഥാക്രമം 10,557, 8,498 യൂണിറ്റ് വിൽപ്പന നടത്തി.

Most Read Articles

Malayalam
English summary
KIA Clocks Fist Position In UV Exports In India. Read in Malayalam.
Story first published: Friday, April 16, 2021, 16:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X