ICICI ബാങ്ക്, യെസ് ബാങ്ക് പങ്കാളിത്തത്തില്‍ പുതിയ ഫിനാന്‍സ് പദ്ധതികളുമായി കിയ

കിയ ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഫിനാന്‍സ്, ഫ്‌ലെക്‌സിബിള്‍ തിരിച്ചടവ് ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടെ ഒരു പുതിയ സെറ്റ് ഓഫറുകള്‍ പുറത്തിറക്കി. ICICI ബാങ്ക്, യെസ് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ഈ ഓഫറുകള്‍ അവതരിപ്പിക്കുന്നത്.

ICICI ബാങ്ക്, യെസ് ബാങ്ക് പങ്കാളിത്തത്തില്‍ പുതിയ ഫിനാന്‍സ് പദ്ധതികളുമായി കിയ

രണ്ട് പ്രത്യേക സേവനങ്ങളും കമ്പനി അവതരിപ്പിക്കുന്നു - 'പീസ് ഓഫ് മൈന്‍ഡ്' (Peace of Mind), 'സീറോ വറീസ് കാര്‍ണിവല്‍ ഓണര്‍ഷിപ്പ് പ്രോഗ്രാം'(Zero worries Carnival Ownership Programme).

ICICI ബാങ്ക്, യെസ് ബാങ്ക് പങ്കാളിത്തത്തില്‍ പുതിയ ഫിനാന്‍സ് പദ്ധതികളുമായി കിയ

ആദ്യം, സെല്‍റ്റോസും, സോണറ്റും വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ICICI ബാങ്കില്‍ നിന്ന് മികച്ച ഇഎംഐ സ്‌കീം തെരഞ്ഞെടുക്കാം. തുടക്കത്തില്‍ ആറു മാസത്തേക്ക് ഒരു ലക്ഷത്തിന് 767 രൂപയെന്ന താങ്ങാനാവുന്ന ഇഎംഐ ഗഡുക്കളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ICICI ബാങ്ക്, യെസ് ബാങ്ക് പങ്കാളിത്തത്തില്‍ പുതിയ ഫിനാന്‍സ് പദ്ധതികളുമായി കിയ

കൂടാതെ, കിയ ഉടമകള്‍ക്ക് ആദ്യ ആറു മാസത്തേക്ക് 13,999 രൂപയുടെ ഇഎംഐയുടെ ആനുകൂല്യവും ബാക്കി തവണകള്‍ സാധാരണ നിശ്ചിത ഇഎംഐകളിലും നല്‍കും. രണ്ട് പ്ലാനുകളും അഞ്ച് വര്‍ഷം വരെ കാലാവധിയും എക്‌സ്‌ഷോറൂം വിലയുടെ 100 ശതമാനം വരെ വായ്പാ സൗകര്യവും ലഭിക്കും.

ICICI ബാങ്ക്, യെസ് ബാങ്ക് പങ്കാളിത്തത്തില്‍ പുതിയ ഫിനാന്‍സ് പദ്ധതികളുമായി കിയ

പേര് സൂചിപ്പിക്കുന്നത് പോലെ, കുറഞ്ഞ പണമടയ്ക്കല്‍, ഉടമസ്ഥാവകാശ ചെലവ്, വായ്പ പ്രീ-പേയ്‌മെന്റ് ചാര്‍ജുകള്‍ എന്നിവ നല്‍കാതെ കാര്‍ണിവല്‍ എംപിവി വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് കാര്‍ണിവല്‍ ഉടമസ്ഥാവകാശ പദ്ധതി 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സ് പിന്തുണയ്ക്കുന്നു.

ICICI ബാങ്ക്, യെസ് ബാങ്ക് പങ്കാളിത്തത്തില്‍ പുതിയ ഫിനാന്‍സ് പദ്ധതികളുമായി കിയ

വ്യക്തിഗത മൊബിലിറ്റി സുരക്ഷിതമായിരിക്കേണ്ട നിലവിലെ സാഹചര്യത്തില്‍, കിയയുടെ എക്സ്‌ക്ലൂസീവ് ഫിനാന്‍സ് ഓപ്ഷനുകള്‍ ഉപഭോക്താക്കളെ അവരുടെ ആവശ്യമുള്ള കിയ വാഹനം തെരഞ്ഞെടുക്കുന്നതിന് പ്രാപ്തരാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്ന് കിയ ഇന്ത്യ വൈസ് പ്രസിഡന്റും നാഷണല്‍ ഹെഡ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഹര്‍ദീപ് സിംഗ് പറഞ്ഞു.

ICICI ബാങ്ക്, യെസ് ബാങ്ക് പങ്കാളിത്തത്തില്‍ പുതിയ ഫിനാന്‍സ് പദ്ധതികളുമായി കിയ

കിയയില്‍, ഓരോ ഘട്ടത്തിലും തങ്ങള്‍ സ്വീകരിക്കുന്ന ഡ്രൈവിംഗ് മൂല്യത്തില്‍ കമ്പനി വിശ്വസിക്കുന്നു, ഒപ്പം തങ്ങളുടെ ബ്രാന്‍ഡ് പുതിയ പരിവര്‍ത്തനത്തിന് അനുസൃതമായി ഉപഭോക്താക്കള്‍ക്ക് അതിശയകരമായ അനുഭവം നല്‍കാനുള്ള പ്രതിജ്ഞാബദ്ധത ഈ സംരംഭം ഊട്ടിയുറപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ICICI ബാങ്ക്, യെസ് ബാങ്ക് പങ്കാളിത്തത്തില്‍ പുതിയ ഫിനാന്‍സ് പദ്ധതികളുമായി കിയ

അതേസമയം കാര്‍ണിവല്ലിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ജൂലൈ മാസത്തില്‍ 3.75 ലക്ഷം രൂപയുടെ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനം വിപണിയില്‍ എത്തിയ നാള്‍ മുതല്‍ ഓരോ മാസവും മികച്ച ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത്.

ICICI ബാങ്ക്, യെസ് ബാങ്ക് പങ്കാളിത്തത്തില്‍ പുതിയ ഫിനാന്‍സ് പദ്ധതികളുമായി കിയ

ഈ മഹാമാരിക്കിടയിലും, വാഹന വില്‍പ്പന വീണ്ടും വര്‍ധിപ്പിക്കുന്നതിനായി കിയ ഇന്ത്യ ഡിജി-കണക്റ്റ് എന്ന നൂതന സംവിധാനം അടുത്തിടെ അവതരിപ്പിച്ചിരുന്നു. തങ്ങളുടെ പുതിയ ആപ്ലിക്കേഷന്‍ സാധ്യതയുള്ള ഉപഭോക്താക്കളെ ഏറ്റവും അടുത്തുള്ള ഡീലര്‍ഷിപ്പുകളുടെ സ്റ്റാഫുകളുമായി തത്സമയം വീഡിയോ കോളുകള്‍ നടത്താന്‍ അനുവദിക്കുമെന്ന് കാര്‍ നിര്‍മ്മാതാവ് അവകാശപ്പെടുന്നു.

ICICI ബാങ്ക്, യെസ് ബാങ്ക് പങ്കാളിത്തത്തില്‍ പുതിയ ഫിനാന്‍സ് പദ്ധതികളുമായി കിയ

കൂടാതെ, തത്സമയ വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തുന്നതിന് ഉപഭോക്താക്കള്‍ക്ക് രാജ്യമെമ്പാടുമുള്ള കുടുംബാംഗങ്ങളെ ചേര്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 360 ഡിഗ്രി വെര്‍ച്വല്‍ അനുഭവും ഇത് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Kia India Introduced New Finance Schemes, Find Here All Details. Read in Malayalam.
Story first published: Thursday, July 29, 2021, 18:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X