Just In
- 30 min ago
ഇന്ത്യയെ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി പ്രഖ്യാപിച്ച് ഹോണ്ട
- 45 min ago
ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി
- 1 hr ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 2 hrs ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
Don't Miss
- News
കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകൾ 13,000 കടന്നു; 12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ,27 മരണം
- Movies
അനു സിത്താര ഷൂട്ടില്‍ സെറ്റില്‍ വഴക്കിടുന്നത് ഇക്കാര്യത്തില്‍; വെളിപ്പെടുത്തി നടി
- Lifestyle
ശരീരം കൃത്യമായ ആരോഗ്യത്തിലാണോ, അറിയാന്‍ ഈ ടെസ്റ്റുകള്‍
- Sports
IPL 2021: പൈസ വസൂലാവും! ആദ്യ സൂചനകള്‍ ഇങ്ങനെ, ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ കാത്തവര്
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 മാറ്റത്തിന്റെ തുടക്കം; പുതിയ കോർപ്പറേറ്റ് ലോഗോ അവതിരിപ്പിച്ച് കിയ
കിയ മോട്ടോർസ് കോർപ്പറേഷൻ ആഗോള തലത്തിൽ ഒരു പുതിയ കോർപ്പറേറ്റ് ലോഗോയും മൂവ്മെന്റ് ദാറ്റ് ഇൻസ്പൈയർസ് എന്ന ബ്രാൻഡിന്റെ പുതിയ ആപ്ത്തവാക്യവും വെളിപ്പെടുത്തി.

ഡ്രോണുകൾ ഉപയോഗിച്ച് (UAVs) ആകാശത്ത് വർണ വിസ്മയം തീർത്തതിനുള്ള ഗിന്നസ് റെക്കോർഡിനും പുതിയ ലോഗോയുടെ അവതരണ ചടങ്ങ് സാക്ഷ്യംവഹിച്ചു.

കിയയുടെ പുതിയ ലോഗോ മാറ്റത്തിനും നവീകരണത്തിനുമുള്ള ഒരു ഐക്കണാകാനുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയെ പ്രതിനിധീകരിക്കുന്നു എന്ന് പുതിയ ലോഗോയെക്കുറിച്ച്, കിയയുടെ പ്രസിഡന്റും സിഇഒയുമായ ഹോ സുംഗ് സോംഗ് പറഞ്ഞു.

വാഹന വ്യവസായം ദ്രുതഗതിയിലുള്ള പരിവർത്തനത്തിന്റെ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, കിയ ഈ മാറ്റങ്ങളെ മുൻകൂട്ടി രൂപപ്പെടുത്തുകയും പൊരുത്തപ്പെടുത്തുകയും ചെയ്യുന്നു.

ഉപഭോക്താക്കളുടെ വികസിക്കേണ്ട മൊബിലിറ്റി ആവശ്യകതകൾ, മാത്രമല്ല അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വ്യവസായത്തിൽ നേരിടുന്ന വെല്ലുവിളികളിലേക്ക് തങ്ങളുടെ ജീവനക്കാർ ഉയരുകയും ചെയ്യുന്നതിനനുസരിച്ച് അവരെ പ്രചോദിപ്പിക്കാനുള്ള കമ്പനിയുടെ ആഗ്രഹത്തെ പുതിയ ലോഗോ പ്രതിനിധീകരിക്കുന്നു.

പുതിയ ലോഗോ കൈപ്പടയിലുള്ള ഒപ്പിനോട് സാമ്യമുള്ളതാണ്, ഇത് പ്രചോദനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിമിഷങ്ങൾ കൊണ്ടുവരുന്നതിനുള്ള കിയയുടെ പ്രതിബദ്ധത അറിയിക്കുന്നതിനാണ്.

ലോഗോയിലെ വർധിച്ചുവരുന്ന ജെസ്റ്ററുകൾ ബ്രാൻഡിനായുള്ള കിയയുടെ വർധിച്ചുവരുന്ന അഭിലാഷങ്ങളെയും കമ്പനി ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളേയും ഉൾക്കൊള്ളുന്നു.

ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ പുതിയ ലോഗോ ആഘോഷിക്കുന്ന പരിപാടിയിൽ, 303 പൈറോഡ്രോണുകൾ സമന്വയിപ്പിച്ച ഡിസ്‌പ്ലേയിൽ ആകാശത്ത് വർണ്ണ വിസ്മയം തീർത്തതിനുള്ള ഗിന്നസ് റെക്കോർഡും കമ്പനി നേടി.

ഒരു പുതിയ ബ്രാൻഡ് തന്ത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ 2021 ജനുവരി 15 -ന് വെളിപ്പെടുത്തുമെന്നും കമ്പനി പ്രഖ്യാപിച്ചു. ബ്രാൻഡിന്റെ ഉദ്ദേശവും തത്ത്വചിന്തയും മുതൽ ഭാവിയിലെ കിയ മോഡലുകളിലെ അപ്ലിക്കേഷനുകൾ വരെ ഇതിൽ വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കാം.