Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

വാഹന വിപണിയിലെ പുതിയ ട്രെന്‍ഡ് പരിശോധിച്ചാല്‍ വലിയ വാഹനങ്ങളോട് ആളുകള്‍ക്ക് പ്രിയം കൂടിവരുന്നതായിട്ടാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇത് മനസ്സിലാക്കി വാഹന നിര്‍മാതാക്കളും മാറ്റത്തിന്റെ പാതയിലാണെന്ന് വേണമെങ്കില്‍ പറയാം.

Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

എല്ലാ ബ്രാന്‍ഡുകളും തങ്ങളുടെ നിരയിലേക്ക് ഒരു മൂന്ന് വരി മോഡലിനെ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. കൊറിയന്‍ ബ്രാന്‍ഡായ ഹ്യുണ്ടായി അല്‍കസാര്‍ എന്നൊരു മൂന്ന് വരി എസ്‌യുവി പുറത്തിറക്കിയതിനുശേഷം, സഹോദര ബ്രാന്‍ഡായ കിയയും, ഇന്ത്യന്‍ വിപണിയില്‍ ഏഴ് സീറ്റുകളുള്ള ഒരു പുതിയ എസ്‌യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

അടുത്ത വര്‍ഷം ആദ്യം ഇന്ത്യയില്‍ മൂന്ന് നിര എംപിവി പുറത്തിറക്കുമെന്ന് കാര്‍ നിര്‍മ്മാതാവ് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എംപിവി, ഒരുപക്ഷേ അതിന്റെ ജനപ്രിയ സബ്-കോംപാക്ട് എസ്‌യുവി സോനെറ്റിനെ അടിസ്ഥാനമാക്കിയുള്ളതാകാം, ഇതിനകം തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

സോനെറ്റ് എസ്‌യുവിയുടെ ഏഴ് സീറ്റര്‍ പതിപ്പ് കിയ നേരത്തെ ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് മൂന്ന് നിരകളുള്ള എസ്‌യുവി പുറത്തിറക്കിയത്, ഇതിന്റെ വില IDR 199,500,000 ആണ്. ഏകദേശം 10.21 ലക്ഷം രൂപയോളം വരും.

Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

മാരുതി എര്‍ട്ടിഗ, XL6 എന്നിവയ്ക്ക് എതിരാളിയായ പുതിയ കിയ എംപിവി, സോനെറ്റ് എസ്‌യുവിയുടെ ഒരു വിപുലമായ പതിപ്പായിരിക്കും ഇത്. ഒരു വരി സീറ്റും അല്പം വീതിയുള്ള വീല്‍ബേസും നാല് മീറ്ററില്‍ കൂടുതല്‍ നീളവും വാഹനത്തിന് ലഭിക്കും.

Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

സ്‌പൈ ഇമേജുകളെ സംബന്ധിച്ചിടത്തോളം, KY എന്ന കോഡ് നാമമുള്ള പുതിയ എംപിവി, എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ഡിആര്‍എല്ലുകളും, ക്രോം ആക്സന്റുകളും 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ്കളും ഉള്‍ക്കൊള്ളാന്‍ സാധ്യതയുണ്ട്.

Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

സോനെറ്റ് അധിഷ്ഠിത മൂന്ന് വരി എംപിവിയില്‍ കമ്പനി സണ്‍റൂഫ് വാഗ്ദാനം ചെയ്‌തേക്കില്ല. മൂന്നാം നിരയിലെ യാത്രക്കാര്‍ക്ക് മേല്‍ക്കൂരയില്‍ എസി വെന്റ് സ്ഥാപിച്ചിട്ടുണ്ട്. രണ്ടാം നിരയിലെ യാത്രക്കാര്‍ക്ക്, എസി വെന്റുകള്‍ സെന്‍ട്രല്‍ ആംറെസ്റ്റിന് കീഴില്‍ മുന്‍ നിര സീറ്റുകള്‍ക്കിടയില്‍ സ്ഥാപിച്ചിരിക്കുന്നു.

Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

പ്രീമിയര്‍ 7 എന്ന് വിളിക്കപ്പെടുന്ന ടോപ്പ്-സ്‌പെക്ക് ഏഴ് സീറ്റര്‍ കിയ സോനെറ്റില്‍ 10.25 ഇഞ്ച് ഉയരമുള്ള എല്‍സിഡി ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്നു. ഒന്നിലധികം ബ്ലൂടൂത്ത് കണക്ഷന്‍, വോയ്സ് റെക്കഗ്‌നിഷന്‍, യുഎസ്ബി, ഓക്‌സ് കണക്ഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ യൂണിറ്റിനുണ്ട്.

Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

സോനെറ്റ് ഏഴ് സീറ്റര്‍ മോഡലിനെ, നിലവിലെ എസ്‌യുവിക്കായി ഉപയോഗിക്കുന്ന അതേ 1.5 ലിറ്റര്‍ ഗാമ II സ്മാര്‍ട്ട്സ്ട്രീം ഡ്യുവല്‍ സിവിവിടി എഞ്ചിന്‍ തന്നെ കരുത്ത് പകരാനാണ് സാധ്യത.

Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

ഈ യൂണിറ്റ് 6,300 rpm-ല്‍ 115 bhp വരെ പരമാവധി കരുത്തും 4,500 rpm-ല്‍ 144 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ഇതിന് കഴിയും. എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ ഇന്റലിജന്റ് വിടി ട്രാന്‍സ്മിഷന്‍ എന്നിവയുമായി ബന്ധിപ്പിക്കാനാണ് സാധ്യത.

Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

സുരക്ഷയെ സംബന്ധിച്ചിടത്തോളം, കാര്‍ നിര്‍മ്മാതാവില്‍ നിന്ന് ഏറ്റവും പുതിയ സവിശേഷതകള്‍ എംപിവിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

ഇതിന് 6 എയര്‍ബാഗുകള്‍, ABS ബ്രേക്കിംഗ് സിസ്റ്റം, EBD, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ഡൈനാമിക് പാര്‍ക്കിംഗ് ഗൈഡ് ഉള്ള ഒരു പിന്‍ ക്യാമറ, റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട്, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, കൂടാതെ ടയര്‍ പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം എന്നിവയും വാഹനത്തില്‍ പ്രതീക്ഷിക്കാം.

Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

സോനെറ്റിനെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍, രാജ്യത്ത് ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മോഡലാണ് സോനെറ്റ്. പ്രതിമാസ വില്‍പ്പനയില്‍ ബ്രന്‍ഡിനായി മികച്ച വില്‍പ്പനയും മോഡല്‍ ശ്രേണിയില്‍ സമ്മാനിക്കുന്നുണ്ട്.

Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

അടുത്തിടെ വാഹനം വിപണിയില്‍ എത്തിയതിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെയും കമ്പനി അവതരിപ്പിച്ചിരുന്നു. വിപണിയില്‍ എത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒരു ലക്ഷം യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ഈ കണക്കുകള്‍ തന്നെ മതിയാകും മോഡല്‍ ശ്രേണിയില്‍ എന്തുമാത്രം ജനപ്രീയമെന്ന് തെളിയിക്കാന്‍.

Maruti Ertiga, XL6 മോഡലുകള്‍ക്ക് വെല്ലുവിളിയുമായി Kia; എംപിവിയുടെ അവതരണം ഉടന്‍

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മോഡലിനെ കമ്പനി നവീകരിക്കുകയും ചെയ്തിരുന്നു. പുതിയ ലോഗോ ഡിസൈനൊപ്പം ഒരുപിടി മാറ്റങ്ങളുമായിട്ടാണ് 2021 സോനെറ്റ് വിപണിയില്‍ എത്തുന്നത്. നവീകരിച്ച് എത്തുന്ന വാഹനത്തിന് 6.89 ലക്ഷം മുതല്‍ 13.55 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. വിപണിയില്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ഹോണ്ട WR-V, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയവരാണ് പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
English summary
Kia mpv will launch soon in india will rival maruti suzuki ertiga and xl6
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X