അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

അടുത്ത ദിവസം നടക്കാനിരിക്കുന്ന സിയോള്‍ മൊബിലിറ്റി ഷോയില്‍ രണ്ടാം തലമുറ നിരോ അനാച്ഛാദനം ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കളായ കിയ. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ ഡിസൈന്‍ വെളിപ്പെടുത്തുന്ന ഒരു ടീസര്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

2019-ലെ ഹബാനീറോ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി, പരിഷ്‌കരിച്ച എസ്‌യുവിക്ക് ബ്രാന്‍ഡിന്റെ 'ഓപ്പോസിറ്റ്‌സ് യുണൈറ്റഡ്' ഡിസൈന്‍ ഫിലോസഫിക്ക് കീഴില്‍ ബോള്‍ഡ് സ്‌റ്റൈലിംഗ് ഉണ്ടായിരിക്കും. 2022 കിയാ നീറോയുടെ രൂപകല്‍പ്പനയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന നിരവധി പരീക്ഷണ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

ടീസര്‍ ചിത്രങ്ങളില്‍ കാണുന്നതുപോലെ, വാഹനത്തിന് ബോള്‍ഡ് ഫ്രണ്ട് ഫാസിയയും, ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും വീതിയേറിയ ഗ്രില്ലും ലഭിക്കുന്നത് കാണാം. പിന്‍ഭാഗത്ത്, ഒരു ജോടി സി-പില്ലര്‍ ഘടിപ്പിച്ച എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ വ്യക്തമായി കാണാം.

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

ടെയില്‍ലൈറ്റുകള്‍ ഷാര്‍പ്പായി തന്നെ കാണപ്പെടുന്നു. വശങ്ങളിലെ, അലോയ് വീലുകള്‍ മനോഹരമായി കാണപ്പെടുന്നു, കൂടാതെ പുതിയ കിയ ലോഗോ ഫ്രണ്ടിലും ടെയില്‍ഗേറ്റിലും കാണാം. പുതുതലമുറ നിരോയുടെ ഇന്റീരിയറും ഈ ചിത്രങ്ങളില്‍ പ്രിവ്യൂ ചെയ്തിട്ടുണ്ട്.

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

ഇതിന് ഒരു ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം ലഭിക്കുന്നുവെന്ന് ടീസര്‍ ചിത്രം വെളിപ്പെടുത്തുന്നു. അതില്‍ ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഒരു ജോയിന്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടുന്നു. ഡാഷ്ബോര്‍ഡ് ലേഔട്ട് ഡ്രൈവര്‍ കേന്ദ്രീകൃതമാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും പ്രിവ്യൂ ഇമേജുകള്‍ മിക്ക വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

പുതിയ നീറോയ്ക്ക് ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ കുറച്ച് അധിക സവിശേഷതകളും ഉപകരണങ്ങളും ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. ക്യാബിന്‍ ഗുണനിലവാരവും സ്‌റ്റൈലിംഗും ഗണ്യമായി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

തല്‍ഫലമായി, മികച്ച ഫീച്ചറുകളും സുഖസൗകര്യങ്ങളും വാഹനത്തിലെ യാത്രക്കാര്‍ക്ക് ലഭിക്കുമെന്ന് വേണം കരുതാന്‍. വരും ദിവസങ്ങളില്‍ എസ്‌യുവി അരങ്ങേറ്റം കുറിക്കുമ്പോള്‍ മാത്രമാകും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

'സുസ്ഥിര മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൊവൈഡര്‍' ആകാനുള്ള ബ്രാന്‍ഡിന്റെ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ് 2022 കിയ നിരോ. ഔട്ട്ഗോയിംഗ് പതിപ്പ് പോലെ തന്നെ, പുതിയതിന് ഒരു പൂര്‍ണ്ണ-ഇലക്ട്രിക് പതിപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു - ഇ-നീറോ - ഇത് സാധാരണ എസ്‌യുവിയുടെ പ്ലാറ്റ്ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

ഇതുകൂടാതെ, പുതിയ തലമുറ നിരോയ്ക്ക് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത തലമുറ കിയ നീറോ ഇന്ത്യന്‍ വിപണിയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു, മിക്കവാറും അതിന്റെ ഇലക്ട്രിക് അവതാരത്തില്‍ (ഇ-നീറോ).

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

പുതിയ തലമുറ ഇ-നീറോ നമ്മുടെ രാജ്യത്തെ കിയയുടെ ആദ്യത്തെ ഇവി ആയിരിക്കും, ഇത് CKD ഇറക്കുമതി റൂട്ട് വഴി 2023-ല്‍ ഇവിടെ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹ്യുണ്ടായിയും കിയയും ചേര്‍ന്ന് 2024 ഓടെ രാജ്യത്ത് മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു.

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

കിയ ഈയിടെ തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹനമായ EV9 വെളിപ്പെടുത്തി, അത് ലോ-പോളി ബോഡി, പിന്‍ സൂയിസൈഡ് ഡോര്‍ എന്നിവയും അതിലേറെയും ഉള്ള ഒരു ഇടത്തരം മൂന്ന്-വരി എസ്‌യുവിയാണ്.

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

ഇത് ഇ-ജിഎംപി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ബാറ്ററി ഫ്‌ലോറില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് വാഹനം ഉപഭോക്താക്കള്‍ക്ക് 482 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഇലക്ട്രിക് എസ്‌യുവിയില്‍ ഫിഷ്നെറ്റില്‍ നിന്ന് പുനരുപയോഗം ചെയ്ത ഫ്‌ലോറിംഗിനൊപ്പം വെഗന്‍ ലെതര്‍ പ്രതലങ്ങളും ഉള്ളതിനാല്‍ EV9 ന്റെ ഇന്റീരിയറുകള്‍ക്കായി സുസ്ഥിരമായ ഉറവിടങ്ങള്‍ തെരഞ്ഞെടുത്തതായി കിയ അറിയിച്ചു.

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

6.6 ശതമാനം ആഗോള വിപണി വിഹിതം നേടുന്നതിനായി 11 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് 2026 ഓടെ ആഗോളതലത്തില്‍ 500,000 ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാനുള്ള ലക്ഷ്യം കിയ, ഈ വര്‍ഷം ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

യൂറോപ്പില്‍, ബ്രാന്‍ഡ് 2020 ന്റെ ആദ്യ പാദത്തില്‍ ഏകദേശം 7,000 ഫുള്ളി പവര്‍ ചെയ്ത വാഹനങ്ങള്‍ വിറ്റു - കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 75 ശതമാനം വര്‍ധനവാണിതെന്നും കമ്പനി വ്യക്തമാക്കുന്നു. ഇതോടെ വാഹന നിര്‍മാതാക്കളുടെ ഇ-ഷെയര്‍ ഇരട്ടിയായി വര്‍ധിച്ച് ആറ് ശതമാനമായി.

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

കിയയുടെ കണക്കനുസരിച്ച്, ജനുവരി മുതല്‍ മാര്‍ച്ച് വരെ യൂറോപ്പിലുടനീളം ഏകദേശം 113,000 വാഹനങ്ങള്‍ വിറ്റു. പുതിയ, പ്രത്യേകിച്ച് ഇ-മൊബിലിറ്റി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ബിസിനസ്സ് ഇപ്പോള്‍ കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

അരങ്ങേറ്റം ഉടന്‍; 2022 Niro-യുടെ ടീസര്‍ ചിത്രവുമായി Kia

ഇ-നിരോ, ഇ-സോള്‍ മോഡലുകള്‍ക്കൊപ്പം, നിത്യോപയോഗത്തിന് അനുയോജ്യമായതും താങ്ങാനാവുന്നതുമായ രണ്ട് ജനപ്രിയ ഇലക്ട്രിക് കാറുകള്‍ യൂറോപ്പില്‍ കിയ ഇതിനകം തന്നെ വാഗ്ദാനം ചെയ്യുന്നു. ബാറ്ററി വാഗണുകളുടെ ശ്രേണി 2025 ഓടെ ലോകമെമ്പാടുമുള്ള പതിനൊന്ന് മോഡലുകളായി വികസിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ ഇ-മോഡലുകളില്‍ പലതും യൂറോപ്പില്‍ വിപണിയില്‍ വൈകാതെ എത്തുമെന്നും കിയ അഭിപ്രായപ്പെട്ടു.

Most Read Articles

Malayalam
English summary
Kia revealed 2022 niro teaser image ahead of global debut
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X