ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ, യുഎസ് വിപണിയില്‍ വരാനിരിക്കുന്ന എസ്‌യുവിയുടെ ടീസര്‍ പുറത്തിറക്കി. കിയ ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ടീസര്‍ ചിത്രത്തില്‍ കാണുന്നതനുസരിച്ച് പുതിയ തലമുറ സ്‌പോര്‍ട്ജ് എസ്‌യുവിയാണിതെന്നാണ് സൂചന.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

'പുതിയതും, സ്‌പോര്‍ട്ടി രൂപകല്‍പ്പന ചെയ്തതും ഉയര്‍ന്ന ശേഷിയുള്ളതുമായ എസ്‌യുവി' ഒക്ടോബര്‍ 27 ന് യുഎസ് വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കിയ സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇത് വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

പുതിയ സ്പോര്‍ട്ടേജ് എസ്‌യുവി 'ശക്തവും കാര്യക്ഷമവുമായ എഞ്ചിനുകളുമായി' എത്തുമെന്ന് കിയ വ്യക്തമാക്കി. മുന്‍-വീല്‍, ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ എസ്‌യുവി ലഭ്യമാകുമെന്ന് കാര്‍ നിര്‍മ്മാതാവ് സ്ഥിരീകരിക്കുകയും ചെയ്തു.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

അതിനുപുറമേ, 2022 സ്‌പോര്‍ട്ജ് എസ്‌യുവിക്ക് 'ഒന്നിലധികം നിലവാരമുള്ള ഡ്രൈവര്‍ സഹായ സംവിധാനങ്ങളും ഹൈടെക് ഇന്‍ഫോടെയ്ന്‍മെന്റ് ഓപ്ഷനുകളും' ലഭിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

ആവശ്യക്കാര്‍ക്ക് മതിയായ താല്‍പര്യം ജനിപ്പിക്കുന്ന സ്വഭാവവിശേഷങ്ങള്‍ സ്‌പോര്‍ട്ടേജ് എസ്‌യുവി വഹിക്കുമെന്ന് കിയ വാഗ്ദാനം ചെയ്യുന്നു. വര്‍ധിപ്പിച്ച ഗ്രൗണ്ട് ക്ലിയറന്‍സ്, ഒന്നിലധികം ഡ്രൈവ് മോഡുകള്‍, ഓള്‍-ടെറൈന്‍ ടയറുകള്‍ എന്നിവയുള്ള പുതിയ കിയ സ്പോര്‍ടേജിന് 'ഓഫ്-റോഡ് ശേഷിയുടെ പുതിയ ലെവല്‍' ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

അഞ്ചാം തലമുറ സ്പോര്‍ട്ടേജ് എസ്‌യുവി കിയയുടെ N3 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൊറിയന്‍ സഹോദരങ്ങളായ ഹ്യുണ്ടായി മോഡലുകളായ ട്യൂസോണ്‍, സൊണാറ്റ, സാന്താ ഫെ, സോറന്റോ, K5 തുടങ്ങിയ കിയ മോഡലുകള്‍ക്ക് അടിവരയിടുന്ന അതേ പ്ലാറ്റ്‌ഫോമാണ് ഇത്.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

കാഴ്ചയെ സംബന്ധിച്ചിടത്തോളം, ബ്രാന്‍ഡിന്റെ സിഗ്നേച്ചല്‍ ഗ്രില്ലിനൊപ്പം കിയ സ്പോര്‍ട്ടേജ് സ്‌പോര്‍ട്ടി ലുക്കിലാണ് എത്തുന്നത്. ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി യൂണിറ്റുകളാണ് ഇതിന് ചുറ്റുമുള്ളത്. പുതിയ തലമുറ കിയ സ്‌പോര്‍ടേജിന്റെ ക്യാബിന്‍ EV6- ല്‍ നിന്നുള്ള ഫീച്ചറുകള്‍ കടമെടുക്കുകയും ചെയ്യും.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

ഇന്‍ഫോടെയ്ന്‍മെന്റും ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങളും 12.3 ഇഞ്ച് വളഞ്ഞ ഗ്ലാസ് ഡിസ്‌പ്ലേ യൂണിറ്റിലേക്ക് കമ്പനി കൂട്ടിച്ചേര്‍ക്കും. ഡാഷ്ബോര്‍ഡില്‍ ഹാപ്റ്റിക് ഫീഡ്ബാക്കും ഫിസിക്കല്‍ കണ്‍ട്രോളുകളും ഇതിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

പുതിയ കിയ സ്‌പോര്‍ട്ജ് ആദ്യമായി ഹൈബ്രിഡും പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പുകളും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പോണ്ടേജ് എസ്‌യുവിയ്ക്ക് ഹ്യുണ്ടായി ട്യൂസോണ്‍, സാന്റാ ഫെ അല്ലെങ്കില്‍ കിയ സോറെന്റോ എന്നിവയ്ക്ക് കരുത്തേകുന്ന അതേ 1.6 ലിറ്റര്‍ ടര്‍ബോ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാകും കമ്പനി വാഗ്ദാനം ചെയ്യുക.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

ലിഥിയം അയണ്‍ ബാറ്ററി പാക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഇലക്ട്രിക് മോട്ടോറില്‍ നിന്ന് എഞ്ചിന്‍ ശക്തി പകരും, കൂടാതെ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ബന്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഏകദേശം 227 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് സൂചന. അതേസമയം പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡല്‍ 261 bhp കരുത്ത് ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ട്, കൂടുതല്‍ ശക്തമായ 99 bhp ഇലക്ട്രിക് മോട്ടോറും 13.8-കിലോവാട്ട് ബാറ്ററിയും വാഹനത്തില്‍ പ്രതീക്ഷിക്കാം.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

അടുത്തിടെയാണ് സ്‌പോര്‍ട്ജ് എസ്‌യുവിയുടെ GT Line മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. യൂറോപ്യന്‍ വിപണിക്കായിട്ടാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നൂതന കണക്റ്റിവിറ്റി ഓപ്ഷനുകളും, പ്രീമിയം ഇന്റീരിയറുമായാണ് ഈ പതിപ്പിന്റെ പ്രധാന സവിശേഷതയായി കമ്പനി എടുത്തുകാട്ടുന്നത്.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

അതേസമയം കിയയുടെ മറ്റ് അനുബന്ധ വാര്‍ത്തകളിലേക്ക് വന്നാല്‍, രാജ്യത്ത് പുതിയൊരു എംപിവി മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. മാരുതി സുസുക്കി എര്‍ട്ടിഗ, XL6 മോഡലുകളുടെ വിപണി ലക്ഷ്യമിട്ടാകും മോഡല്‍ വിപണിയില്‍ എത്തുക.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

നേരത്തെ പുറത്തുവന്ന സൂചനകള്‍ അനുസരിച്ചാണെങ്കില്‍ ഈ മോഡല്‍, നിലവില്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന ബ്രാന്‍ഡിന്റെ കോംപാക്ട് എസ്‌യുവിയായ സോനെറ്റിന്റെ സെവന്‍ സീറ്റര്‍ പതിപ്പാകാനാണ് സാധ്യത.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

ഇതിനോടകം തന്നെ വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങള്‍ കമ്പനി നിരത്തുകളില്‍ ആരംഭിച്ചതായും സൂചനകളുണ്ട്. പൊതുവേ ഇന്ത്യന്‍ വിപണിയില്‍ വലിയ വാഹനങ്ങളോട് ആളുകള്‍ക്ക് പ്രിയം കൂടിവരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ എത്തുമോ?; Sportage എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് Kia

മാത്രമല്ല രാജ്യത്ത് ബാന്‍ഡിനായി മികച്ച വില്‍പ്പന നേടിക്കൊടുക്കുന്നൊരു മോഡല്‍ കൂടിയാണ് സോനെറ്റ്. ഇതെല്ലാം മനസ്സില്‍വെച്ചാണ് കിയ പുതിയ കളികള്‍ക്ക് ഒരുങ്ങുന്നത്. സോനെറ്റിന്റെ ഒരു സെവന്‍ സീറ്റര്‍ പതിപ്പിനെ കിയ ഇതിനോടകം തന്നെ ഇന്തോനേഷ്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Kia revealed new teaseser images of sportage suv details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X