പുതുതലമുറ സ്‌പോർടേജിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ പങ്കുവെച്ച് കിയ

വരാനിരിക്കുന്ന അഞ്ചാം തലമുറ സ്‌പോർടേജ് എസ്‌യുവിയുടെ ആദ്യ ഔദ്യോഗിക ടീസർ ചിത്രങ്ങൾ കിയ പുറത്തിറക്കി. 2021 ജൂലൈയിൽ ദക്ഷിണ കൊറിയൻ നിർമ്മാതാക്കളുടെ ഹോം മാർക്കറ്റിൽ വാഹനം ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും.

പുതുതലമുറ സ്‌പോർടേജിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ പങ്കുവെച്ച് കിയ

പുതിയ മോഡലിൽ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഡിസൈനിൽ ധാരാളം മാറ്റങ്ങൾ കമ്പനി ഉൾപ്പെടുത്തും. കിയയുടെ പുതിയ ഡിസൈൻ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതുതലമുറ സ്‌പോർടേജ്.

പുതുതലമുറ സ്‌പോർടേജിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ പങ്കുവെച്ച് കിയ

ഈ ടീസർ ചിത്രങ്ങളിൽ കാണാനാകുന്നതുപോലെ പുതിയ ഡിസൈൻ സയറക്ഷൻ ലാളിത്യവും അഗ്രസ്സീവ് ഭാവവും ചേർത്ത് വാഹനത്തിന് ഒരു പ്രത്യേക ക്യാരക്ടറും നൽകുന്നു.

പുതുതലമുറ സ്‌പോർടേജിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ പങ്കുവെച്ച് കിയ

സുസ്ഥിര മൊബിലിറ്റി ദാതാവായി സ്വയം സ്ഥാപിക്കുന്നതിന് കാർ നിർമ്മാതാക്കളുടെ സമീപകാല റീബ്രാൻഡിംഗിനെ പുതിയ സ്‌പോർടേജും പിന്തുടരുന്നു.

പുതുതലമുറ സ്‌പോർടേജിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ പങ്കുവെച്ച് കിയ

വിശദമായ ക്രീസുകളും ലൈനുകളും ഉപരിതലത്തിലുടനീളം ഒഴുകുന്ന എസ്‌യുവിയ്ക്ക് വളരെ മസ്കുലാർ നിലപാടാണുള്ളത്. മുൻവശത്ത്, വിശാലമായ ഫ്രണ്ട് ഗ്രില്ലും മധ്യഭാഗത്ത് പുതിയ കിയ ലോഗോയും ഒപ്പം ഷാർപ്പും മെലിഞ്ഞതുമായ ഒരു സവിശേഷ ഹെഡ്‌ലാമ്പ് ഡിസൈൻ എന്നിവ നമുക്ക് കാണാനാവും.

പുതുതലമുറ സ്‌പോർടേജിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ പങ്കുവെച്ച് കിയ

ശക്തവും നന്നായി നിർവചിക്കപ്പെട്ടതുമായ സിലൗറ്റ് ഉപയോഗിച്ച് സൈഡ് പ്രൊഫൈലും ശ്രദ്ധേയമാണ്. പുതുതലമുറ സ്‌പോർടേജിന്റെ പിൻഭാഗവും വളരെ മസ്കുലാറായി കാണപ്പെടുന്നു, ഒരു ജോഡി അദ്വിതീയമായി കാണപ്പെടുന്ന എൽഇഡി ടെയിൽ‌ലൈറ്റുകളും ചരിഞ്ഞ റിയർ വിൻഡ്‌സ്ക്രീനും ഇതിലുണ്ട്.

പുതുതലമുറ സ്‌പോർടേജിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ പങ്കുവെച്ച് കിയ

ഇന്റീരിയർ രൂപകൽപ്പനയും വളരെ ആകർഷകമാണ്, പുതിയ ഡ്യുവൽ സ്‌ക്രീൻ ഡാഷ്‌ബോർഡാണ് ഹൈലൈറ്റ്; വിശാലമായ കർവ്ഡ് സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഒരൊറ്റ ഹൗസിംഗിൽ ഇരിക്കുന്നു.

പുതുതലമുറ സ്‌പോർടേജിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ പങ്കുവെച്ച് കിയ

ഡാഷ്‌ബോർഡിന്റെ പാസഞ്ചർ ഭാഗത്ത് സവിശേഷമായ സ്റ്റൈലിംഗുമുണ്ട്, മധ്യഭാഗത്ത് ഫിൻ ആകൃതിയിലുള്ള എസി വെന്റും ഉൾപ്പെടുത്തിയിരിക്കുന്നു.

പുതുതലമുറ സ്‌പോർടേജിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ പങ്കുവെച്ച് കിയ

പ്രകൃതി സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നിടത്ത് തങ്ങൾ സൃഷ്ടിച്ച ഒരു ധാർമ്മികതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പുതിയ സ്‌പോർടേജ് സാഹസികവും സമകാലികവുമായ എക്സ്റ്റീരിയറും ശ്രദ്ധാപൂർവ്വം ആവിഷ്‌കരിച്ചതും മനോഹരമായി ഡീറ്റെയിൽ ചെയ്തതുമായ ഇന്റീരിയർ ഉപയോഗിച്ച് മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നു എന്ന് കിയ സീനിയർ വൈസ് പ്രസിഡന്റും ഗ്ലോബൽ ഡിസൈൻ സെന്റർ മേധാവിയുമായ കരീം ഹബീബ് പറഞ്ഞു.

പുതുതലമുറ സ്‌പോർടേജിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ പങ്കുവെച്ച് കിയ

പുതുതലമുറ സ്‌പോർടേജ് ഇന്ത്യൻ വിപണിയിലേക്കും സമീപഭാവിയിൽ കടക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ എസ്‌യുവികളിലും എംപിവികളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കിയ ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.

പുതുതലമുറ സ്‌പോർടേജിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ പങ്കുവെച്ച് കിയ

സ്‌പോർടേജ് പോലുള്ളവയെ കൊണ്ട് വിപണിയിൽ കൂടുതൽ പ്രീമിയം ഓഫറുകളുമായി നിർമ്മാതാക്കൾക്ക് എസ്‌യുവി ലൈനപ്പ് വിപുലീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
KIA Teased New Gen Sportage SUV Before Launch. Read in Malayalam.
Story first published: Monday, May 31, 2021, 12:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X