ആദ്യ പൂർണ്ണ ഇവി മോഡൽ 2021 മാർച്ചിൽ അവതരിപ്പിക്കാനൊരുങ്ങി കിയ

വരും ആഴ്ചകളിൽ കിയ തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹനത്തിന്റെ ആഗോള അനാച്ഛാദനത്തിനായുള്ള ഒരുക്കങ്ങളിലാണ്. 2027 -ഓടെ വിപണിയിലെത്താനിരിക്കുന്ന കിയയിൽ നിന്നുള്ള ഏഴ് സമർപ്പിത ഇവികളിൽ ആദ്യത്തേതാണ് ഈ മോഡൽ.

ആദ്യ പൂർണ്ണ ഇവി മോഡൽ 2021 മാർച്ചിൽ അവതരിപ്പിക്കാനൊരുങ്ങി കിയ

CV എന്ന കോഡ്നാമത്തിൽ വരുന്ന തങ്ങളുടെ ആദ്യത്തെ സമർപ്പിത ഇവി, ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ വെളിപ്പെടുത്തും എന്ന് അടുത്തിടെ നടന്ന ഒരു മാധ്യമ സമ്മേളനത്തിൽ കമ്പനിയുടെ പദ്ധതികൾ സ്ഥിരീകരിച്ച് കിയ കോർപ്പറേഷന്റെ പ്രസിഡന്റും സിഇഒയുമായ ഹോ സുങ് സോംഗ് പറഞ്ഞു.

ആദ്യ പൂർണ്ണ ഇവി മോഡൽ 2021 മാർച്ചിൽ അവതരിപ്പിക്കാനൊരുങ്ങി കിയ

ബ്രാൻഡ് തന്ത്രത്തിന്റെ നവീകരണത്തോടെ ഒരു പുതിയ ലോഗോയും കിയ അടുത്തിടെ വെളിപ്പെടുത്തി. CV കിയയുടെ പുതിയ ലോഗോയുള്ള ആദ്യത്തെ ആഗോള മോഡലായിരിക്കുമെന്നും, കമ്പനി വാഹനനിരയിലുടനീളം അടുത്ത വർഷം ആദ്യ പാദത്തോടെ പുതിയ ലോഗോ ഉപയോഗിക്കും എന്നും സോംഗ് സ്ഥിരീകരിച്ചു.

ആദ്യ പൂർണ്ണ ഇവി മോഡൽ 2021 മാർച്ചിൽ അവതരിപ്പിക്കാനൊരുങ്ങി കിയ

മാത്രമല്ല, നിർമാതാക്കൾ ഒരു പുതിയ ഡിസൈൻ ശൈലി ആരംഭിക്കും, ഇത് സമീപഭാവിയിൽ വെളിപ്പെടുത്തുമെന്ന് സീനിയർ വൈസ് പ്രസിഡന്റും കിയ ഡിസൈൻ സെന്റർ മേധാവിയുമായ കരീം ഹബീബ് പറഞ്ഞു. പുതിയ ഇവി കിയയുടെ ഈ ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

ആദ്യ പൂർണ്ണ ഇവി മോഡൽ 2021 മാർച്ചിൽ അവതരിപ്പിക്കാനൊരുങ്ങി കിയ

കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുമ്പോൾ തന്നെ ബ്രാൻഡിന്റെ സിഗ്നേച്ചർ ‘ടൈഗർ നോസ്' ഗ്രില്ല് വാഹനത്തിൽ തുടരുമെന്ന് ഡിസൈൻ ബോസ് സ്ഥിരീകരിച്ചു.

ആദ്യ പൂർണ്ണ ഇവി മോഡൽ 2021 മാർച്ചിൽ അവതരിപ്പിക്കാനൊരുങ്ങി കിയ

കിയയുടെ പൈതൃകത്തിന്റെ ഭാഗമായ ഒരു മികച്ച ഘടകമാണ് ‘ടൈഗർ നോസ്' ഗ്രില്ല്, മാത്രമല്ല രൂപകൽപ്പനയിൽ തങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്ന സ്ഥിരതയുടെ ഭാഗമാണിത്. അതിനാൽ, ‘ടൈഗർ നോസ്' തീർച്ചയായും ഭാവിയിൽ നിലനിൽക്കും, പക്ഷേ ഇത് വളരെ വ്യത്യസ്തമായ ഭാവത്തിൽ വരും എന്ന് അദ്ദേഹം പറഞ്ഞു.

ആദ്യ പൂർണ്ണ ഇവി മോഡൽ 2021 മാർച്ചിൽ അവതരിപ്പിക്കാനൊരുങ്ങി കിയ

CV -യുടെ ഹൈലൈറ്റുകളിൽ ഒന്നായിരിക്കും ഇന്റീരിയർ സ്പേസ് എന്ന് ഹബീബ് സൂചിപ്പിച്ചു. ഇവി ആർക്കിടെക്ചറിനെക്കുറിച്ചുള്ള ഒരു മികച്ച കാര്യം ഇന്റീരിയറിൽ കൂടുതൽ വഴക്കവും സ്ഥലവും അനുവദിക്കുന്നു എന്നതാണ്.

ആദ്യ പൂർണ്ണ ഇവി മോഡൽ 2021 മാർച്ചിൽ അവതരിപ്പിക്കാനൊരുങ്ങി കിയ

അതിനാൽ, ഇന്റീരിയർ ഡിസൈനിന്റെ കാര്യത്തിൽ, തങ്ങളുടെ ഉപയോക്താക്കൾക്ക് വളരെ പുതിയ അനുഭവം സൃഷ്ടിക്കാൻ കഴിയുമെന്ന് താൻ കരുതുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ പൂർണ്ണ ഇവി മോഡൽ 2021 മാർച്ചിൽ അവതരിപ്പിക്കാനൊരുങ്ങി കിയ

പാസഞ്ചറും സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളും തമ്മിലുള്ള അതിരുകൾ മങ്ങിക്കുന്ന ഒരു ക്രോസ്ഓവർ ഡിസൈനാവും വരാനിരിക്കുന്ന ഇവിയിൽ ഉണ്ടായിരിക്കുന്നതെന്ന് കിയ സൂചന നൽകിയിരുന്നു.

ആദ്യ പൂർണ്ണ ഇവി മോഡൽ 2021 മാർച്ചിൽ അവതരിപ്പിക്കാനൊരുങ്ങി കിയ

അതിനായി, 2019 ജനീവ മോട്ടോർ ഷോയിൽ വെളിപ്പെടുത്തിയ ‘ഇമാജിൻ ബൈ കിയ' കൺസെപ്റ്റ് വാഹനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
KIA To Globally Unveil Its First Dedicated EV By 2021 March. Read in Malayalam.
Story first published: Tuesday, February 9, 2021, 21:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X