Kushaq ടോപ്പ് ഗിയറില്‍ തന്നെ; 2021 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയിലും മുന്നോട്ട് കുതിച്ച് Skoda

സെപ്റ്റംബര്‍ 2021 ലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ചെക്ക് റിപബ്ലിക്കന്‍ നിര്‍മാതാക്കളായ സ്‌കോഡ. വളരെ ശ്രദ്ധേയമായ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് വേണം പറയാന്‍.

Kushaq ടോപ്പ് ഗിയറില്‍ തന്നെ; 2021 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയിലും മുന്നോട്ട് കുതിച്ച് Skoda

2020 സെപ്റ്റംബറില്‍, 1,312 കാറുകളാണ് കമ്പനി വിറ്റതെങ്കില്‍, കഴിഞ്ഞ മാസം അത് 3,027 യൂണിറ്റുകളായി ഉയര്‍ത്താനും കമ്പനിക്ക് സാധിച്ചു. വാര്‍ഷിക വില്‍പ്പനയുടെ (YoY) അടിസ്ഥാനത്തില്‍ വില്‍പ്പന ഏകദേശം 131 ശതമാനം വര്‍ധിച്ചുവെന്നും കമ്പനി അഭിപ്രായപ്പെട്ടു.

Kushaq ടോപ്പ് ഗിയറില്‍ തന്നെ; 2021 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയിലും മുന്നോട്ട് കുതിച്ച് Skoda

ബ്രാന്‍ഡിന്റെ ശക്തമായ വില്‍പ്പന വളര്‍ച്ചയുടെ പ്രധാന കാരണം ഈ വര്‍ഷം ജൂണില്‍ സമാരംഭിച്ച കുഷാഖാണെന്ന് വേണം പറയാന്‍. മോഡലിന്റെ വരവ് എന്തായാലും ബ്രാന്‍ഡിന് ഒരു പുതുജീവന്‍ തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്.

Kushaq ടോപ്പ് ഗിയറില്‍ തന്നെ; 2021 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയിലും മുന്നോട്ട് കുതിച്ച് Skoda

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് എസ്‌യുവി ലഭ്യമാകുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് 115 bhp കരുത്തും 178 Nm torque ഉം സൃഷ്ടിക്കുന്നു. അതോസമയം ഉയര്‍ന്ന 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് 150 bhp കരുത്തും 250 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. 2021 ഓഗസ്റ്റില്‍, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കുഷാഖിന്റെ ശ്രേണിയില്‍ പുതിയ വേരിയന്റുകളും കമ്പനി ചേര്‍ത്തിരുന്നു.

Kushaq ടോപ്പ് ഗിയറില്‍ തന്നെ; 2021 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയിലും മുന്നോട്ട് കുതിച്ച് Skoda

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 സ്‌കീമിനു കീഴില്‍ പുറത്തിറക്കിയ ആദ്യത്തെ വാഹനമാണ് കുശാഖ്. ഇന്ത്യ-നിര്‍ദ്ദിഷ്ട 'MQB A0 IN' പ്ലാറ്റ്‌ഫോം ഇതിന് അടിവരയിടുന്നു. കഴിഞ്ഞ മാസം ഇന്ത്യയില്‍ അവതരിപ്പിച്ച ടൈഗൂണിനായി ഫോക്‌സ്‌വാഗണ്‍ ഇതേ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു.

Kushaq ടോപ്പ് ഗിയറില്‍ തന്നെ; 2021 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയിലും മുന്നോട്ട് കുതിച്ച് Skoda

കുഷാഖിന്റെ അതേ എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയാണ് ടൈഗൂണിനും ലഭിക്കുന്നത്. പക്ഷേ തികച്ചും വ്യത്യസ്തമായ ബാഹ്യവും ഇന്റീരിയര്‍ സ്‌റ്റൈലിംഗും ടൈഗൂണിനുണ്ട്. കഴിഞ്ഞ മാസം, കുഷാഖിന് 10,000 -ലധികം ബുക്കിംഗുകള്‍ ലഭിച്ചതായി കാര്‍ നിര്‍മ്മാതാവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു, ഇത് ശ്രദ്ധേയമായ നേട്ടമാണെന്ന് സ്‌കോഡ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് പറഞ്ഞു.

Kushaq ടോപ്പ് ഗിയറില്‍ തന്നെ; 2021 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയിലും മുന്നോട്ട് കുതിച്ച് Skoda

'ഉത്സവ സീസണ്‍ അടുക്കുന്നതോടെ തങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടാകുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ ഇന്ത്യ ഞങ്ങള്‍ക്ക് ഒരു പ്രധാന വിപണിയായി തുടരുന്നു, ഇവിടെ ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു.

Kushaq ടോപ്പ് ഗിയറില്‍ തന്നെ; 2021 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയിലും മുന്നോട്ട് കുതിച്ച് Skoda

രാജ്യത്ത് പുതിയ നിരവധി മോഡലുകളെ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി സ്‌കോഡ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ സെഡാന്റെ അണിയറയിലാണ്. ഇത് റാപ്പിഡിന് പകരമായി വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.

Kushaq ടോപ്പ് ഗിയറില്‍ തന്നെ; 2021 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയിലും മുന്നോട്ട് കുതിച്ച് Skoda

വരാനിരിക്കുന്ന ഈ വാഹനം നിലവിലെ റാപ്പിഡിനെക്കാള്‍ അല്പം വലുപ്പമുള്ളതായിരിക്കും, കൂടാതെ ധാരാളം പുതിയ സവിശേഷതകളും ഉപകരണങ്ങളും വാഹനത്തില്‍ കമ്പനി അവതരിപ്പിക്കും. ഈ വരാനിരിക്കുന്ന മോഡല്‍ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ഈ വര്‍ഷം അവസാനത്തോടെ ഇത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kushaq ടോപ്പ് ഗിയറില്‍ തന്നെ; 2021 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയിലും മുന്നോട്ട് കുതിച്ച് Skoda

ഇതിനിടയിലാണ് കാഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ ഒരു വലിയ ചര്‍ച്ച നടന്നത് വാര്‍ത്തയാകുന്നത്. ഫോര്‍ഡിന് ശേഷം സ്‌കോഡ ഇന്ത്യ വിടുമോ എന്നൊരു ചോദ്യമായിരുന്നു ഇതിനെല്ലാം വഴിവെച്ചതും. എന്നാല്‍ ഇതിനെല്ലാം മറുപടി നല്‍കി കമ്പനി വക്താവ് തന്നെ രംഗത്തെത്തിയതും പിന്നീട് വാര്‍ത്തയാകുകയും ചെയ്തിരുന്നു.

Kushaq ടോപ്പ് ഗിയറില്‍ തന്നെ; 2021 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയിലും മുന്നോട്ട് കുതിച്ച് Skoda

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ സെയില്‍സ്, സര്‍വീസ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സാക് ഹോളിസ് എപ്പോഴും ട്വിറ്ററില്‍ സജീവമാണെന്ന് നമ്മള്‍ക്ക് അറിയാം. ആളുകള്‍ എന്ത് ചോദ്യം ഉന്നയിച്ചാലും അദ്ദേഹം പലപ്പോഴും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യാറുണ്ട്.

Kushaq ടോപ്പ് ഗിയറില്‍ തന്നെ; 2021 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയിലും മുന്നോട്ട് കുതിച്ച് Skoda

ഇതിന് ഇടിയിലാണ് ഒരു ഉപയോക്താവ് ഹോളിസിനോട് ഫോര്‍ഡ് ചെയ്തതുപോലെ തന്റെ ബ്രാന്‍ഡ് ഇന്ത്യ വിടുമോ എന്ന് ചോദ്യവുമായി രംഗത്തെത്തുന്നത്. മാര്‍ക്കറ്റിലെ സ്‌കോഡയുടെ ഏറ്റവും പുതിയ നീക്കങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഉറച്ച ഉത്തരമായിരുന്നു സാക് മറുപടിയായി നല്‍കിയതെന്ന് വേണം പറയാന്‍.

Kushaq ടോപ്പ് ഗിയറില്‍ തന്നെ; 2021 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയിലും മുന്നോട്ട് കുതിച്ച് Skoda

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ആവിഷ്‌കരിച്ച ഇന്ത്യ 2.0 പദ്ധതിയുടെ ചുമതല ചെക്ക് വാഹന നിര്‍മാതാക്കള്‍ക്കാണ്, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ ഓപ്പറേഷനില്‍ ഒരു ബില്യണിലധികം യൂറോ നിക്ഷേപിച്ചിട്ടുണ്ട്.

Kushaq ടോപ്പ് ഗിയറില്‍ തന്നെ; 2021 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയിലും മുന്നോട്ട് കുതിച്ച് Skoda

'ഞങ്ങള്‍ വിപണി വിടാന്‍ ആലോചിക്കുകയാണെങ്കില്‍ എന്തുകൊണ്ടാണ് കഴിഞ്ഞ 3 വര്‍ഷമായി 8,000 CR ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്? എന്ന ചോദ്യത്തോടെയായിരുന്നു സാക് ഹോളിസിന്റെ മറുപടി. കൂടുതല്‍ പുതിയ ഉല്‍പന്നങ്ങള്‍ വരുന്നതോടൊപ്പം ഇന്ത്യയില്‍ ദീര്‍ഘകാല ഭാവിയുണ്ടാക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Kushaq getting high demand in market skoda india released september 2021 sales report
Story first published: Friday, October 1, 2021, 15:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X