ഉറൂസ് എസ്‌യുവിയുടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ലംബോര്‍ഗിനി

ഉറൂസ് എസ്‌യുവിയുടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് നിര്‍മാതാക്കളായ ലംബോര്‍ഗിനി. മൂന്ന് വര്‍ഷം മുമ്പ് അവതരിപ്പിച്ച സ്പോര്‍ട്സ് കാറിന്റെ 15,000 യൂണിറ്റ് പുറത്തിറക്കിയാണ് പുതിയ പ്രൊഡക്ഷന്‍ നാഴികക്കല്ല് കമ്പനി പിന്നിട്ടത്.

ഉറൂസ് എസ്‌യുവിയുടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ലംബോര്‍ഗിനി

ആഡംബര കാര്‍ നിര്‍മാതാക്കളുടെ ആദ്യത്തെ എസ്‌യുവിയായ ഉറൂസ് പുറത്തിറങ്ങിയതിനുശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പാദന മോഡലായി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉറൂസ് എസ്‌യുവിയുടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ലംബോര്‍ഗിനി

ഈ നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും പുതിയ വാഹനം ബ്രിട്ടീഷ് വിപണിയില്‍ നിര്‍മ്മിച്ചതാണ്, ഇത് ലംബോര്‍ഗിനിയുടെ ഗ്രാഫൈറ്റ് കാപ്‌സ്യൂള്‍ സെറ്റ് നിറങ്ങളിലും ഫിനിഷുകളിലും പൂര്‍ത്തിയായി.

ഉറൂസ് എസ്‌യുവിയുടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ലംബോര്‍ഗിനി

വാഹനത്തിന്റെ പുറംഭാഗത്ത് ഗ്രിജിയോ കെറസ് മാറ്റിന്റെ പുതിയ ഷേഡും വെര്‍ഡെ വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്നു. ഇതിന്റെ രണ്ട്-ടോണ്‍ ഇന്റീരിയറില്‍ നീറോ അഡെ, വെര്‍ഡെ സ്‌കാന്‍ഡല്‍ നിറങ്ങളും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

ഉറൂസ് എസ്‌യുവിയുടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ലംബോര്‍ഗിനി

ഹുറാക്കന്‍, അവന്റഡോര്‍ എന്നിവരെ പിന്നിലാക്കി ഉറൂസ് ലംബോര്‍ഗിനിക്ക് വളരെ വിജയകരമായ ഒരു മോഡലാണെന്ന് തെളിയിച്ചു. ഈ വര്‍ഷം ആദ്യ പകുതിയില്‍ ലോകമെമ്പാടുമുള്ള വിപണികളിലായി മോഡലിന്റെ 2,796 യൂണിറ്റുകള്‍ വിറ്റുവെന്നും കമ്പനി അറിയിച്ചു.

ഉറൂസ് എസ്‌യുവിയുടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ലംബോര്‍ഗിനി

ഈ കാലയളവില്‍ ലംബോര്‍ഗിനിയുടെ വന്‍ വില്‍പ്പന വര്‍ധനവിന് ഇത് കാരണമായി. 2020 ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 37 ശതമാനം വില്‍പ്പനയാണ് കാര്‍ നിര്‍മാതാവ് സ്വന്തമാക്കിയത്.

ഉറൂസ് എസ്‌യുവിയുടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ലംബോര്‍ഗിനി

അസാധാരണമായ പ്രകടനത്തിന്റെയും വൈവിധ്യമാര്‍ന്ന കഴിവുകളുടെയും സമന്വയമാണ് ലംബോര്‍ഗിനി ഉറൂസ് എസ്‌യുവി. ഒരു സൂപ്പര്‍ സ്പോര്‍ട്സ് കാറിനെ എസ്‌യുവിയുമായി പരിധികളില്ലാതെ ലയിപ്പിക്കുന്നു.

ഉറൂസ് എസ്‌യുവിയുടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ലംബോര്‍ഗിനി

ഇതിന്റെ കായികക്ഷമത, വിശ്വാസ്യത, ഓഫ്-റോഡ് കഴിവുകള്‍ എന്നിവ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ലംബോര്‍ഗിനി മോഡലായി മാറി. 4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനില്‍ നിന്നാണ് എസ്‌യുവി കരുത്ത് ഉത്പാദിപ്പിക്കുന്നത്.

ഉറൂസ് എസ്‌യുവിയുടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ലംബോര്‍ഗിനി

ഈ യൂണിറ്റ് 6,000 rpm-ല്‍ 650 bhp കുതിരശക്തിയും 2,250 rpm-ല്‍ 850 Nm torque ഉം ആണ് നല്‍കുന്നത്. 3.6 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും, 12.8 സെക്കന്‍ഡില്‍ 0-200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും ഉറൂസ് എസ്‌യുവി കഴിയും.

ഉറൂസ് എസ്‌യുവിയുടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ലംബോര്‍ഗിനി

മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. മാര്‍ച്ചില്‍ റഷ്യയിലെ ബൈക്കല്‍ തടാകത്തിലെ മഞ്ഞുമലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 298 കിലോമീറ്റര്‍ വേഗതയില്‍ എത്തിയ എസ്‌യുവി ഐസ് വേഗതയേറിയ കാറിന്റെ സ്പീഡ് റെക്കോര്‍ഡും തകര്‍ത്തിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini Achieved New Production Milestone In Urus SUV. Read in Malayalam.
Story first published: Wednesday, July 21, 2021, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X