ഡിഫെന്‍ഡര്‍ 90 രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് ലാന്‍ഡ് റോവര്‍; വില 76.57 ലക്ഷം രൂപ

2020-ലാണ് പുതുതലമുറ ഡിഫെന്‍ഡര്‍ 110-നെ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇപ്പോഴിതാ ഡിഫെന്‍ഡര്‍ 90 മോഡലിനെയും രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി.

ഡിഫെന്‍ഡര്‍ 90 രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് ലാന്‍ഡ് റോവര്‍; വില 76.57 ലക്ഷം രൂപ

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 90 ഇന്ത്യക്കായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചെങ്കിലും വില്‍പ്പന ഇപ്പോള്‍ മാത്രമാണ് ആരംഭിക്കുന്നത്. എസ്‌യുവിയുടെ ത്രീ-ഡോര്‍ പതിപ്പിനായുള്ള വിലകള്‍ 76.57 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ആരംഭിക്കുന്നു.

ഡിഫെന്‍ഡര്‍ 90 രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് ലാന്‍ഡ് റോവര്‍; വില 76.57 ലക്ഷം രൂപ

കാഴ്ചയില്‍, മോഡല്‍ 110-ന് സമാനമായി തോന്നുന്നുവെങ്കിലും രണ്ടാമത്തെ വരി നഷ്ടപ്പെടുമ്പോള്‍ ഹ്രസ്വമായ വീല്‍ബേസാണ് ലഭിക്കുന്നത്. പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 90, X-ഡൈനാമിക്, ഡിഫെന്‍ഡര്‍ X എന്നിങ്ങനെ നിരവധി വേരിയന്റുകളില്‍ ലഭ്യമാണ്. ഇവയെ S, SE, HSE സ്‌പെസിഫിക്കേഷന്‍ പായ്ക്കുകളായി തിരിച്ചിരിക്കുന്നു.

ഡിഫെന്‍ഡര്‍ 90 രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് ലാന്‍ഡ് റോവര്‍; വില 76.57 ലക്ഷം രൂപ

2020 ഒക്ടോബറില്‍ വിപണിയില്‍ എത്തിയ ഡിഫെന്‍ഡര്‍ 110 മോഡലിന് 73.98 ലക്ഷം രൂപയോളമാണ് എക്‌സ്‌ഷോറൂം വില. വാഹനത്തിന് ശക്തമായ പ്രതികരണമാണ് ലഭിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഡിഫെന്‍ഡര്‍ 90 രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് ലാന്‍ഡ് റോവര്‍; വില 76.57 ലക്ഷം രൂപ

''ഡിഫെന്‍ഡര്‍ 110-ന്റെ ആവശ്യം ശക്തമായി തുടരുകയാണെന്നും ഡിഫെന്‍ഡര്‍ 90 അവതരിപ്പിക്കുന്നത് ഡിഫെന്‍ഡറിന്റെയും ലാന്‍ഡ് റോവര്‍ ബ്രാന്‍ഡിന്റെയും ആകര്‍ഷണം വര്‍ദ്ധിപ്പിക്കുമെന്നും ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.

ഡിഫെന്‍ഡര്‍ 90 രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് ലാന്‍ഡ് റോവര്‍; വില 76.57 ലക്ഷം രൂപ

ഡിഫെന്‍ഡര്‍ 90, ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും കഠിനവും കഴിവുമുള്ളതുമായ ലാന്‍ഡ് റോവര്‍ ആണ്, കൂടാതെ നിര്‍ത്താനാകാത്ത ഓഫ് റോഡ് പ്രകടനത്തോടൊപ്പം നവയുഗ കണക്റ്റിവിറ്റി സംവിധാനങ്ങളും നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡിഫെന്‍ഡര്‍ 90 രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് ലാന്‍ഡ് റോവര്‍; വില 76.57 ലക്ഷം രൂപ

മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഡിഫെന്‍ഡര്‍ 90 ലഭ്യമാണ്. 2.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 296 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നു. 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 394 bhp പരമാവധി കരുത്തും 550 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

ഡിഫെന്‍ഡര്‍ 90 രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് ലാന്‍ഡ് റോവര്‍; വില 76.57 ലക്ഷം രൂപ

296 bhp കരുത്തും 650 Nm torque ഉം സൃഷ്ടിക്കുന്ന 3.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റും വാഹനത്തിന് ലഭിക്കുന്നുണ്ട്.

ഡിഫെന്‍ഡര്‍ 90 രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് ലാന്‍ഡ് റോവര്‍; വില 76.57 ലക്ഷം രൂപ

സെന്റര്‍ കണ്‍സോളിന് പകരം മുന്‍ നിരയില്‍ സെന്‍ട്രല്‍ ജമ്പ് സീറ്റുള്ള ആറ് സീറ്റുകളാണ് പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 90 വരുന്നത്. ഡിഫെന്‍ഡര്‍ 110 പോലെ, OTA അപ്ഡേറ്റുകളുള്ള Pivi പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിന് ലഭിക്കുന്നു.

ഡിഫെന്‍ഡര്‍ 90 രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് ലാന്‍ഡ് റോവര്‍; വില 76.57 ലക്ഷം രൂപ

എസ്‌യുവിക്ക് കോണ്‍ഫിഗര്‍ ചെയ്യാവുന്ന ടെറൈന്‍ റെസ്പോണ്‍സും വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ പുതിയ വേഡ് പ്രോഗ്രാമിനൊപ്പം ടെറൈന്‍ റെസ്പോണ്‍സ് 2 ഉം ലഭിക്കുന്നു. എക്‌സ്‌പ്ലോറര്‍, അഡ്വഞ്ചര്‍, കണ്‍ട്രി, അര്‍ബന്‍ പായ്ക്കുകള്‍ എന്നിങ്ങനെ നാല് ആക്‌സസറി പായ്ക്കുകള്‍ ഉള്‍പ്പെടെ നിരവധി വ്യക്തിഗതമാക്കല്‍ ഓപ്ഷനുകളും ലാന്‍ഡ് റോവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Introduce Two-Door Defender 90 Goes On Sale India, Prices, Features, Engine Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X