Defender V8 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Land Rover; 300 യൂണിറ്റുകള്‍ മാത്രം, സവിശേഷതകള്‍ ഇതാ

ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയില്‍ 25-ാമത് സിനിമയുടെ റിലീസിന് മുമ്പ് (No Time To Die) ഡിഫെന്‍ഡര്‍ V8-ന്റെ പരിമിത പതിപ്പ് അവതരിപ്പിച്ചു നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍. 'ബോണ്ട് എഡിഷന്‍' എന്ന് പേരിലാകും ഈ സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ അറിയപ്പെടുകയെന്നും കമ്പനി വ്യക്തമാക്കി.

ഡിഫെന്‍ഡര്‍ V8 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; 300 യൂണിറ്റുകള്‍ മാത്രം, സവിശേഷതകള്‍ ഇതാ

സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ ആയതുകൊണ്ട് തന്നെ ഇതിന്റെ 300 യൂണിറ്റുകള്‍ മാത്രമേ നിര്‍മ്മിക്കുകയുള്ളവെന്നും ലാന്‍ഡ് റോവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഡിഫന്‍ഡര്‍ 90, 110 പതിപ്പുകളില്‍ ഇത് വാഗ്ദാനം ചെയ്യും.

ഡിഫെന്‍ഡര്‍ V8 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; 300 യൂണിറ്റുകള്‍ മാത്രം, സവിശേഷതകള്‍ ഇതാ

22 ഇഞ്ച് ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകളാല്‍ സമ്പൂര്‍ണ്ണമായ ബ്ലാക്ക് നിറമുള്ള എക്സ്റ്റീരിയര്‍ 'ബോണ്ട് എഡിഷന്‍' ഡിഫെന്‍ഡര്‍ V8-ന്റെ സവിശേഷതയാണ്. സ്‌റ്റൈലിംഗിന് സ്‌പോര്‍ട്ടി ടച്ച് നല്‍കുന്നതിന് എസ്‌യുവിക്ക് സെനോണ്‍ ബ്ലൂ ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകളും ലഭിക്കുന്നു.

ഡിഫെന്‍ഡര്‍ V8 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; 300 യൂണിറ്റുകള്‍ മാത്രം, സവിശേഷതകള്‍ ഇതാ

ഇത് ഒരു പ്രത്യേക പതിപ്പ് മോഡലായി അടയാളപ്പെടുത്തുന്നതിന്, ടെയില്‍ ഗേറ്റില്‍ ഒരു 'ഡിഫെന്‍ഡര്‍ 007' ബാഡ്ജും, ഗ്രൗണ്ടില്‍ '007' തിളങ്ങുന്ന ഫുട്‌ലാമ്പുകളും ലഭിക്കും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് സവിശേഷമായ '007' തീം സ്റ്റാര്‍ട്ടപ്പ് ആനിമേഷനും ലഭിക്കുന്നു, ഇത് എസ്‌യുവിയുടെ മികച്ച ഘടകത്തെ ഉയര്‍ത്തുന്നു.

ഡിഫെന്‍ഡര്‍ V8 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; 300 യൂണിറ്റുകള്‍ മാത്രം, സവിശേഷതകള്‍ ഇതാ

ഇല്യൂമിനേറ്റഡ് ട്രെഡ് പ്ലേറ്റുകളും വാഗ്ദാനം ചെയ്യുമെന്നും കൂടാതെ ഇത് ഒരു പരിമിത മോഡല്‍ വാഹനമാണെന്ന് യാത്രക്കാരെ ഓര്‍മ്മിപ്പിക്കുന്നതിനായി ക്യാബിനില്‍ ഒരു '300-ല്‍ ഒന്ന്' ബാഡ്ജ് ലേസര്‍ പതിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഡിഫെന്‍ഡര്‍ V8 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; 300 യൂണിറ്റുകള്‍ മാത്രം, സവിശേഷതകള്‍ ഇതാ

ഈ മോഡലുകള്‍ ഓരോന്നും യുകെയിലെ SV ബെസ്പോക്കിലാകും നിര്‍മ്മിക്കുക. ''നോ ടൈം ടു ഡൈയില്‍ വാഹനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ പ്രൊഡക്ഷന്‍ ഡിഫന്‍ഡറിന്റെ ഒരു പ്രത്യേകതയാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ V8 ബോണ്ട് എഡിഷന്‍ നല്‍കുന്നതെന്ന് ലാന്‍ഡ് റോവര്‍ ബ്രാന്‍ഡ് ഡയറക്ടര്‍ ഫിന്‍ബാര്‍ മക്ഫാള്‍ പറഞ്ഞു.

ഡിഫെന്‍ഡര്‍ V8 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; 300 യൂണിറ്റുകള്‍ മാത്രം, സവിശേഷതകള്‍ ഇതാ

ഇത് രണ്ട് മികച്ച ബ്രിട്ടീഷ് ബ്രാന്‍ഡുകളുടെ ഒരു കൂടിക്കാഴ്ചയെ പ്രതിനിധീകരിക്കുന്നു, കൂടാതെ ലാന്‍ഡ് റോവറിന്റെ ജെയിംസ് ബോണ്ടുമായുള്ള 38 വര്‍ഷത്തെ ബന്ധത്തിന്റെ സവിശേഷമായ ആഘോഷമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡിഫെന്‍ഡര്‍ V8 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; 300 യൂണിറ്റുകള്‍ മാത്രം, സവിശേഷതകള്‍ ഇതാ

ബോണ്ട് എഡിഷന്‍ ഡിഫെന്‍ഡറിന് സ്റ്റാന്‍ഡേര്‍ഡ് ഡിഫെന്‍ഡര്‍ V8- ന് ലഭിക്കുന്ന അതേ 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് V8 പെട്രോള്‍ യൂണിറ്റ് തന്നെയാകും ലഭിക്കുക. ഈ എഞ്ചിന്‍ 525 bhp പരമാവധി കരുത്തും 625 Nm പരമാവധി ടോര്‍ക്കും വികസിപ്പിക്കുന്നു.

ഡിഫെന്‍ഡര്‍ V8 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; 300 യൂണിറ്റുകള്‍ മാത്രം, സവിശേഷതകള്‍ ഇതാ

ഇത് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനൊപ്പം, AWD സംവിധാനവും ഉപയോഗപ്പെടുത്തുന്നുവെന്ന് കമ്പനി അറിയിച്ചു. 5.2 സെക്കന്‍ഡിനുള്ളില്‍ വാഹനം പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. 240 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

ഡിഫെന്‍ഡര്‍ V8 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; 300 യൂണിറ്റുകള്‍ മാത്രം, സവിശേഷതകള്‍ ഇതാ

റേഞ്ച് റോവര്‍ സ്പോര്‍ട്ട് SVR, റേഞ്ച് റോവര്‍ ക്ലാസിക്, ലാന്‍ഡ് റോവര്‍ സീരീസ് III എന്നിവയാണ് ചിത്രത്തില്‍ ഉള്‍പ്പെടുന്ന മറ്റ് ലാന്‍ഡ് റോവര്‍ എസ്‌യുവികള്‍. നോ ടൈം ടു ഡൈ 2021 സെപ്റ്റംബര്‍ 30 ന് (ഇന്ത്യ ഉള്‍പ്പെടെ) അന്താരാഷ്ട്ര തലത്തില്‍ റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ മോഡലുമായി നിര്‍മാതാക്കള്‍ രംഗത്തെത്തുന്നത്. ഡാനിയല്‍ ക്രെയ്ഗ് എന്ന കഥാപാത്രത്തെയാണ് ജെയിംസ് ബോണ്ട് അവസാനമായി വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്.

ഡിഫെന്‍ഡര്‍ V8 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; 300 യൂണിറ്റുകള്‍ മാത്രം, സവിശേഷതകള്‍ ഇതാ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഡിഫെന്‍ഡര്‍ V8-ന്റെ എക്കാലത്തെയും കരുത്ത് ഒരു പതിപ്പിനെ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു.

ഡിഫെന്‍ഡര്‍ V8 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; 300 യൂണിറ്റുകള്‍ മാത്രം, സവിശേഷതകള്‍ ഇതാ

ഏകദേശം 1.82 കോടി രൂപയ്ക്കാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചത്. 3 ഡോര്‍, 5 ഡോര്‍ പതിപ്പികളില്‍ ഈ മോഡല്‍ ലഭ്യമാകും. മറ്റ് മോഡലുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതിനായി ഈ പതിപ്പില്‍ കാര്‍പാത്തിയന്‍ ഗ്രേ എന്ന സ്‌പെഷ്യല്‍ ബോഡി കളറാണ് നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഡിഫെന്‍ഡര്‍ V8 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; 300 യൂണിറ്റുകള്‍ മാത്രം, സവിശേഷതകള്‍ ഇതാ

ബ്രാന്‍ഡിന്റെ ഏറ്റവും ശക്തിയേറിയ 5.0 ലിറ്റര്‍ V8 എഞ്ചിനാണ് മോഡലിന് കരുത്ത് നല്‍കുന്നത്. ഓള്‍-വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം എത്തുന്ന ഈ മോഡല്‍ ഡിഫെന്‍ഡര്‍ ശ്രേണിയിലെ ഏറ്റവും വേഗതയേറിയ മോഡല്‍ കൂടിയാണെന്നതാണ് മറ്റൊരു സവിശേഷത.മെര്‍സിഡീസ് ബെന്‍സ് AMG G63S പെര്‍ഫോമന്‍സ് മോഡലാണ് ഡിഫെര്‍ഡര്‍ V8 പതിപ്പിന്റെ വിപണിയിലെ മുഖ്യ എതിരാളി.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land rover unveiled defender v8 bond edition 300 units only get for sale
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X