പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

പുതിയ സ്റ്റൈലിംഗ്, കൂടുതൽ സവിശേഷതകൾ, അപ്‌ഡേറ്റ് ചെയ്ത എഞ്ചിൻ ഓപ്ഷനുകൾ എന്നിവയോടെ രണ്ടാം തലമുറ NX എസ്‌യുവി ലെക്സസ് അനാച്ഛാദനം ചെയ്തു.

പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

ഒറ്റനോട്ടത്തിൽ, എസ്‌യുവി ഇപ്പോഴും വളരെ തിരിച്ചറിയാവുന്ന ഒരു NX ആണ്, എന്നിരുന്നാലും ജാപ്പനീസ് കാർ നിർമ്മാതാക്കൾ വാഹനം കൂടുതൽ മെലിഞ്ഞതും കൂടുതൽ ആധുനികവുമായി കാണപ്പെടുന്നതിന് പുനർനിർമ്മിച്ചു.

പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

മുൻവശത്ത്, ലെക്‌സസിന്റെ പുതിയ സ്‌പിൻഡിൽ ഗ്രില്ല് ഇപ്പോഴും സെന്റർ സ്റ്റേജ് സ്ഥാനം പിടിക്കുന്നു. പഴയ മോഡലിലെ സ്പ്ലിറ്റ് യൂണിറ്റുകൾ മാറ്റിസ്ഥാപിക്കുന്ന പുതിയ സിംഗിൾ പീസ് ഹെഡ്‌ലൈറ്റുകളാണ്.

പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

ഇത് എസ്‌യുവികളുടെ ലുക്ക്സ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇന്റഗ്രേറ്റഡ് ഫോഗ് ലൈറ്റുകളുള്ള C ആകൃതിയിലുള്ള എയർ ഇന്റേക്കുകളും ഫ്രണ്ട് എന്റിന് കൂടുതൽ അഗ്രസ്സീവ് രൂപം നൽകുന്നു.

പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

വശങ്ങളിൽ നിന്ന് നോക്കുമ്പോൾ, നീളമുള്ള ഹുഡ്, പുതിയ ക്യാരക്ടർ ലൈനുകൾ, ഷാർപ്പ് ക്രീസുകൾ എന്നിവയാണ് പുതിയ NX -നെ അതിന്റെ മുൻ‌ഗാമികളിൽ നിന്ന് വേറിട്ടു നിർത്തുന്നത്.

പിൻഭാഗത്ത്, എസ്‌യുവിയുടെ വീതി കണക്റ്റുചെയ്യുന്ന ലൈറ്റ് ബാറിനൊപ്പം വ്യാപിച്ചുകിടക്കുന്ന പുതിയ സ്കൾപ്റ്റഡ് എൽഇഡി ടെയിൽ-ലൈറ്റുകൾ NX -നെ നവീകരിക്കുന്നു.

പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

പിന്നിലെ മറ്റൊരു മാറ്റം ടെയിൽ‌ഗേറ്റിലെ ലെക്സസ് ലെറ്ററിംഗാണ് (ലൈറ്റ് ബാറിന് തൊട്ടുതാഴെ), അത് കാർ‌ നിർമ്മാതാക്കളുടെ പഴയ ‘L' ബാഡ്‌ജിനെ പകരം വയ്ക്കുന്നു.

പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

എക്സ്റ്റീരിയർ പോലെ തന്നെ, പുതിയ NX -ന്റെ ഇന്റീരിയറും LF-Z കൺസെപ്റ്റിന് സമാനമായ കൂടുതൽ ഡ്രൈവർ ഓറിയന്റഡായ ഒരു പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ ഉപയോഗിച്ച് നവീകരിച്ചിരിക്കുന്നു.

പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

ലെക്‌സിന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അവതരിപ്പിക്കുന്ന പുതിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (14 ഇഞ്ച് യൂണിറ്റിലേക്ക് അപ്‌ഗ്രേഡുചെയ്യാനാകുന്നത്) ആണ് ഡാഷിന്റെ ആധിപത്യം.

പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

360 ഡിഗ്രി ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, വയർലെസ് മൊബൈൽ ചാർജിംഗ്, ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും NX -നൊപ്പം വാഗ്ദാനം ചെയ്യുന്നു.

പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

ABS+EBD, ട്രാക്ഷൻ ആൻഡ് സ്റ്റെബിലിറ്റി കൺ‌ട്രോൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ പോലുള്ള നിരവധി സുരക്ഷാ സവിശേഷതകളും പുതിയ NX -നൊപ്പം ലഭ്യമാണ്.

പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

പുതിയ ലെക്സസ് ഇ-ലാച്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റവും ഇതിന് ലഭിക്കുന്നു, ഇത് അരികിലൂടെ കടന്നു പോകുന്ന വാഹനങ്ങളോ സൈക്ലിസ്റ്റുകളോ ഉണ്ടെങ്കിൽ ഡോർ തുറക്കുന്നത് തടയുന്നു.

പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

279 bhp കരുത്തും 430 Nm torque ഉം വികസിപ്പിക്കുന്ന 2.4 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ്, 2.5 ലിറ്റർ 430 എൻഎം, 205 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്ന 2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ്, അതോടൊപ്പം NX 350h -ലെ അതേ 242 bhp എഞ്ചിൻ, പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) പതിപ്പും നിർമ്മാതാക്കൾ നൽകുന്നു.

പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

NX 450h+ -ൽ PHEV പവർ‌ട്രെയിനിന്റെ കൂടുതൽ ശക്തമായ പതിപ്പുമുണ്ട്, അത് 306 bhp കരുത്ത് പുറപ്പെടുവിക്കുന്നു. PHEV -കൾക്ക് 58 കിലോമീറ്റർ ഇലക്ട്രിക് ഒള്ളി റേഞ്ചുണ്ടെന്ന് ലെക്‌സസ് അവകാശപ്പെടുന്നു. തെരഞ്ഞെടുന്ന വേരിയന്റുകൾ പുതിയ, ഇലക്ട്രോണിക് കൺട്രോൾഡ് ഓൾ-വീൽ ഡ്രൈവ് സംവിധാനത്തോടൊപ്പം ലഭ്യമാകും.

പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

ജാപ്പനീസ് ആഢംബര കാർ നിർമ്മാതാക്കൾ 2017 മുതൽ ഇന്ത്യയിൽ അതിന്റെ എസ്‌യുവി ശ്രേണി NX വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ എസ്‌യുവിയും ഭാവിയിൽ രാജ്യത്തേക്ക് എത്തും.

പരിഷ്കരണങ്ങളോടെ രണ്ടാം തലമുറ NX എസ്‌യുവി പുറത്തിറക്കി ലെക്സസ്

എന്നിരുന്നാലും, ഇതുവരെ വ്യക്തമായ ടൈംലൈൻ ബ്രാൻഡ് പ്രഖ്യാപിച്ചിട്ടില്ല. ലെക്സസ് ഇന്ത്യയിൽ പുതിയ NX അവതരിപ്പിക്കുമ്പോൾ, എസ്‌യുവിയുടെ എക്സ്-ഷോറൂം വില നിലവിലെ മോഡലിന്റെ 54.90 - 60.60 ലക്ഷം രൂപയേക്കാൾ അല്പം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Lexus Revealed Second Gen NX SUV With Updates. Read in Malayalam.
Story first published: Saturday, June 12, 2021, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X