Creta -യെ പിന്തള്ളി ഒന്നാം സ്ഥാനം നേടി Venue; 2021 ഒക്ടോബർ എസ്‌യുവി വിൽപ്പന കണക്കുകൾ ഇങ്ങനെ

ഇന്ത്യൻ വാഹന വിപണി ഇപ്പോഴും പല പ്രതിസന്ധികളേയും തരണം ചെയ്ത് വളർച്ചയുടെ പാതയിലാണ്. നിലവിൽ സെഡാനുകൾ പോലെയുള്ള പല സെഗ്മെന്റുകളും കടുത്ത് ഇടിവ് നേരിടുമ്പോൾ രാജ്യത്ത് എസ്‌യുവികൾക്ക് പ്രിയം ഏറി വരികയാണ്.

Creta -യെ പിന്തള്ളി ഒന്നാം സ്ഥാനം നേടി Venue; 2021 ഒക്ടോബർ എസ്‌യുവി വിൽപ്പന കണക്കുകൾ ഇങ്ങനെ

അത്ന് ഏറ്റവും മികച്ച തെളിവാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയിൽ, ടാറ്റ മോട്ടോർസ് പുതുതായി പുറത്തിറക്കിയ പഞ്ച് മൈക്രോ എസ്‌യുവി പത്താം സ്ഥാനം കരസ്ഥമാക്കിയത്, ടാറ്റയുടെ നെക്‌സോൺ കോംപാക്ട് എസ്‌യുവി ഈ പട്ടികയിൽ എട്ടാം സ്ഥാനവും നേടി.

Creta -യെ പിന്തള്ളി ഒന്നാം സ്ഥാനം നേടി Venue; 2021 ഒക്ടോബർ എസ്‌യുവി വിൽപ്പന കണക്കുകൾ ഇങ്ങനെ

2021 ഒക്ടോബറിലെ വിൽപ്പന സംഖ്യകൾവാഹന നിർമ്മാതാക്കൾ പുറത്തുവിട്ടതോടെ വിപണിയിലെ വിൽപ്പന വിഹിതത്തിന്റെ ഭൂരിഭാഗവും കരസ്ഥമായി എസ്‌യുവികൾ ചെറുകാറുകളെയും ഹാച്ച്ബാക്കുകളെയും അതിവേഗം മറികടക്കുന്നു എന്നത് വ്യക്തമായിരിക്കുകയാണ്.

Creta -യെ പിന്തള്ളി ഒന്നാം സ്ഥാനം നേടി Venue; 2021 ഒക്ടോബർ എസ്‌യുവി വിൽപ്പന കണക്കുകൾ ഇങ്ങനെ

ഹ്യുണ്ടായിയുടെ വെന്യു സബ്-ഫോർ മീറ്റർ എസ്‌യുവി 2021 ഒക്ടോബറിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയായി മാറി, അതേസമയം പുതുതായി പുറത്തിറക്കിയ പഞ്ച് മൈക്രോ എസ്‌യുവിക്ക് ആഭ്യന്തര വാഹന നിർമ്മാതാക്കൾക്ക് മികച്ച വിൽപ്പന ഉറപ്പാക്കാൻ കഴിഞ്ഞു.

Creta -യെ പിന്തള്ളി ഒന്നാം സ്ഥാനം നേടി Venue; 2021 ഒക്ടോബർ എസ്‌യുവി വിൽപ്പന കണക്കുകൾ ഇങ്ങനെ

2021 ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന 10 കാറുകളുടെ ഒരു ലിസ്റ്റ് ഇതാ:

2021 ഒക്ടോബറിൽ ഹ്യുണ്ടായി 10,554 യൂണിറ്റ് വെന്യു വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ മാസത്തെ 8,828 യൂണിറ്റുകളെ അപേക്ഷിച്ച്. 19.5 ശതമാനം വളർച്ചയാണ് ചെറിയ എസ്‌യുവി രേഖപ്പെടുത്തിയത്.

Creta -യെ പിന്തള്ളി ഒന്നാം സ്ഥാനം നേടി Venue; 2021 ഒക്ടോബർ എസ്‌യുവി വിൽപ്പന കണക്കുകൾ ഇങ്ങനെ

2021 ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 എസ്‌യുവികളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടിയത് കിയ സെൽറ്റോസാണ്, വാഹനത്തിന് ഇപ്പോഴും വിപണിയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 2020 ഒക്ടോബറിൽ 8,900 യൂണിറ്റ് സെൽറ്റോസ് വിറ്റപ്പോൾ 2021 ബ്രാൻഡ് 10,448 യൂണിറ്റ് സെൽറ്റോസ് വിറ്റഴിച്ചു. അങ്ങനെ പ്രതിവർഷ വിൽപ്പനയിൽ മോഡൽ 17.8 ശതമാനം വളർച്ച രേഖപ്പെടുത്തി.

Creta -യെ പിന്തള്ളി ഒന്നാം സ്ഥാനം നേടി Venue; 2021 ഒക്ടോബർ എസ്‌യുവി വിൽപ്പന കണക്കുകൾ ഇങ്ങനെ

ടാറ്റ നെക്‌സോൺ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമായി തുടരുന്നു, ഇത് പ്രതിവർഷ കണക്കിഷ 46.5 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ 6,888 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 2021 ഒക്ടോബറിൽ കമ്പനി 10,096 യൂണിറ്റ് നെക്‌സോൺ വിറ്റു.

Creta -യെ പിന്തള്ളി ഒന്നാം സ്ഥാനം നേടി Venue; 2021 ഒക്ടോബർ എസ്‌യുവി വിൽപ്പന കണക്കുകൾ ഇങ്ങനെ

ടാറ്റ മോട്ടോർസ് പുതുതായി പുറത്തിറക്കിയ പഞ്ച് മൈക്രോ എസ്‌യുവി ഈ ലിസ്റ്റിൽ നാലാം സ്ഥാനം നേടി. ഒരു മാസത്തിനുള്ളിൽ ടാറ്റ മോട്ടോർസ് 8,453 യൂണിറ്റ് പഞ്ച് വിറ്റഴിച്ചു എന്നത് ശ്രദ്ധേയമാണ്.

Creta -യെ പിന്തള്ളി ഒന്നാം സ്ഥാനം നേടി Venue; 2021 ഒക്ടോബർ എസ്‌യുവി വിൽപ്പന കണക്കുകൾ ഇങ്ങനെ

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ കോംപാക്ട് എസ്‌യുവിയുടെ 8,032 യൂണിറ്റുകൾ 2021 ഒക്ടോബറിൽ നിർമ്മാതാക്കൾ വിതരണം ചെയ്തു, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 12,087 യൂണിറ്റായിരുന്നു. ഇത് പ്രതിവർഷം (YOY) 33.5 ശതമാനം വിൽപ്പന ഇടിവ് രേഖപ്പെടുത്തി.

Creta -യെ പിന്തള്ളി ഒന്നാം സ്ഥാനം നേടി Venue; 2021 ഒക്ടോബർ എസ്‌യുവി വിൽപ്പന കണക്കുകൾ ഇങ്ങനെ

മറ്റ് നിരവധി നിർമ്മാതാക്കളെ പോലെ ഹ്യുണ്ടായി സെമി-കണ്ടക്ടർ ചിപ്പ് ക്ഷാമം നേരിടുന്നു, ഇത് ക്രെറ്റ എസ്‌യുവിയുടെ ഉൽപാദനത്തെ ബാധിച്ചു. 2021 ഒക്ടോബറിൽ എസ്‌യുവി 6,455 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ മാസത്തെ 14,023 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് YOY വിൽപ്പനയിൽ 53.9 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Creta -യെ പിന്തള്ളി ഒന്നാം സ്ഥാനം നേടി Venue; 2021 ഒക്ടോബർ എസ്‌യുവി വിൽപ്പന കണക്കുകൾ ഇങ്ങനെ

ക്രെറ്റ വിൽപ്പനയിൽ 53.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനാൽ, ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന 10 എസ്‌യുവികളുടെ പട്ടികയിൽ കിയ സോനെറ്റ് ഏഴാം സ്ഥാനം കൈവരിച്ചു. കിയ 2021 ഒക്ടോബറിൽ 5,443 കാറുകൾ വിതരണം ചെയ്തു, കഴിഞ്ഞ വർഷം ഇതേ മാസം വിറ്റഴിച്ച 11,721 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.

Creta -യെ പിന്തള്ളി ഒന്നാം സ്ഥാനം നേടി Venue; 2021 ഒക്ടോബർ എസ്‌യുവി വിൽപ്പന കണക്കുകൾ ഇങ്ങനെ

XUV300 -ന്റെ വിൽപ്പനയിൽ 13.9 ശതമാനം ഇടിവ് മഹീന്ദ്ര രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ മാസത്തെ 4,882 യൂണിറ്റുകളിൽ നിന്ന് 2021 ഒക്ടോബറിൽ 4,203 യൂണിറ്റുകളാണ് നിർമ്മാതാക്കൾ വിറ്റഴിച്ചത്. 2021 ഒക്ടോബറിൽ മഹീന്ദ്ര 3,407 യൂണിറ്റുകൾ വിതരണം ചെയ്തതിനാൽ, പുതുതായി പുറത്തിറക്കിയ XUV700 ടോപ്പ് സെല്ലിംഗ് 10 എസ്‌യുവികളുടെ പട്ടികയിൽ പ്രവേശിച്ചു.

Creta -യെ പിന്തള്ളി ഒന്നാം സ്ഥാനം നേടി Venue; 2021 ഒക്ടോബർ എസ്‌യുവി വിൽപ്പന കണക്കുകൾ ഇങ്ങനെ

2021 ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 എസ്‌യുവികളുടെ പട്ടികയിൽ റെനോ കൈഗറിനെ പിന്തള്ളി നിസാൻ മാഗ്‌നൈറ്റ് പത്താം സ്ഥാനം നേടി. കഴിഞ്ഞ മാസം കമ്പനി മാഗ്നൈറ്റിന്റെ 3,389 യൂണിറ്റുകൾ വിറ്റു.

More from DriveSpark

Article Published On: Saturday, November 6, 2021, 18:10 [IST]
English summary
List of best selling suvs in indian market in 2021 october
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X