20 -ഓളം ഫസ്റ്റ് & ബെസ്റ്റ് സെഗ്മെന്റ് ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര XUV700

മഹീന്ദ്ര & മഹീന്ദ്ര അടുത്തിടെ രാജ്യത്ത് ഏറ്റവും പുതിയ XUV700 എസ്‌യുവി അവതരിപ്പിച്ചു. അഞ്ച്/ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാകും.

20 -ഓളം ഫസ്റ്റ് & ബെസ്റ്റ് സെഗ്മെന്റ് ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര XUV700

മാനുവൽ ഗിയർ‌ബോക്‌സിനൊപ്പം നാല് വേരിയന്റുകളിൽ (മൂന്ന് പെട്രോൾ, ഒരു ഡീസൽ) വാഗ്ദാനം ചെയ്യുന്ന അഞ്ച് സീറ്റർ പതിപ്പിന്റെ വില മാത്രമാണ് വാഹന നിർമ്മാതാക്കൾ നിലവിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

20 -ഓളം ഫസ്റ്റ് & ബെസ്റ്റ് സെഗ്മെന്റ് ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര XUV700

MX പെട്രോളിന്റെയും MX ഡീസലിന്റെയും വില യഥാക്രമം 11.99 ലക്ഷവും 12.49 ലക്ഷവുമാണ്. AX3 പെട്രോളിന് 13.99 ലക്ഷം രൂപ വിലയുള്ളപ്പോൾ, ടോപ്പ് എൻഡ് AX5 പെട്രോൾ മാനുവൽ വേരിയന്റ് 14.99 ലക്ഷം രൂപയ്ക്ക് ലഭിക്കും. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂമാണ്.

20 -ഓളം ഫസ്റ്റ് & ബെസ്റ്റ് സെഗ്മെന്റ് ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര XUV700

മഹീന്ദ്ര XUV700 ഏഴ് സീറ്റർ പതിപ്പിന്റെ വിലകൾ 2021 ഒക്ടോബറിൽ കമ്പനി പ്രഖ്യാപിക്കും. പുതിയ മഹീന്ദ്ര എസ്‌യുവിയുടെ എഞ്ചിൻ സജ്ജീകരണത്തിൽ 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ, 2.2 ലിറ്റർ നാല് സിലിണ്ടർ എംഹോക്ക് ഡീസൽ എന്നിവ ഉൾപ്പെടുന്നു.

20 -ഓളം ഫസ്റ്റ് & ബെസ്റ്റ് സെഗ്മെന്റ് ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര XUV700

ഗ്യാസോലിൻ യൂണിറ്റ് 200 bhp കരുത്തും 380 Nm torque ഉം നൽകുമ്പോൾ, ഓയിൽ ബർണർ രണ്ട് വ്യത്യസ്ത ഔട്ട്പുട്ടുകൾ സൃഷ്ടിക്കാൻ ട്യൂൺ ചെയ്തിട്ടുണ്ട്. ഡീസൽ യൂണിറ്റിന്റെ ആദ്യ ട്യൂണിംഗ് 155 bhp കരുത്തും 360 Nm (എൻട്രി-ലെവൽ വേരിയന്റുകൾക്ക്) torque ഉം വികസിപ്പിക്കുമ്പോൾ, രണ്ടാം ട്യൂണിംഗ് 185 bhp കരുത്തും 420 Nm (MT)/450 Nm (AT) ( ഉയർന്ന വകഭേദങ്ങൾക്ക്).

20 -ഓളം ഫസ്റ്റ് & ബെസ്റ്റ് സെഗ്മെന്റ് ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര XUV700

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. താഴ്ന്ന ഡീസൽ വേരിയന്റുകളിൽ മാനുവൽ ഗിയർബോക്സ് മാത്രമേ വരൂ. AWD (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റം ഒരു ഓപ്ഷനായി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

20 -ഓളം ഫസ്റ്റ് & ബെസ്റ്റ് സെഗ്മെന്റ് ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര XUV700

മഹിന്ദ്ര XUV700 മികച്ച സവിശേഷതകൾ:

വാഹന നിർമ്മാതാക്കൾ പുതിയ മഹീന്ദ്ര XUV700 ഫസ്റ്റ്-ഇൻ-സെഗ്‌മെന്റും ബെസ്റ്റ്-ഇൻ-ക്ലാസ് സെഗ്‌മെന്റ് സവിശേഷതകളും ഉൾക്കൊള്ളുന്നു. വാഹനത്തിന്റെ പ്രധാന സവിശേഷതകളുടെ ഒരു പൂർണ്ണ പട്ടിക ഇതാ:

20 -ഓളം ഫസ്റ്റ് & ബെസ്റ്റ് സെഗ്മെന്റ് ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര XUV700

- ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ

- ഫ്ലഷ് ഡോർ ഹാൻഡിലുകൾ

-10.25 ഇഞ്ച് ഡ്യുവൽ സ്ക്രീനുകളും സ്മാർട്ട്കോറും

- 60+ കണക്റ്റഡ് ആപ്പുകളുള്ള ആഡ്റെനോX സാങ്കേതികവിദ്യ

-ഇൻബിൾറ്റ് അലക്സാ ഫംഗ്ഷനാലിറ്റി

- സോണി 3D സൗണ്ട് സിസ്റ്റം

- വയർലെസ് ചാർജർ

- ആൻഡ്രോയിഡ്, QNX എന്നിവയുള്ള മൾട്ടി ഡൊമെയിൻ കൺട്രോളർ

- സ്മാർട്ട് പൈലറ്റ് അസിസ്റ്റ്

- ഹൈ ടോർഷ്യൽ വാല്യൂ (വെയിറ്റ് മുതൽ സ്റ്റിഫ്നെസ് വരെ)

20 -ഓളം ഫസ്റ്റ് & ബെസ്റ്റ് സെഗ്മെന്റ് ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര XUV700

- പനോരമിക് സ്കൈറൂഫ് (വിഭാഗത്തിലെ ഏറ്റവും വലിയത്)

- ഇൻബിൾറ്റ് നാവിഗേഷൻ

- വയർഡ്/വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ

- ഏഴ് എയർബാഗുകൾ

- മൂന്നാം നിര വരെ മൂടുന്ന കർട്ടൻ എയർബാഗുകൾ

- ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്

- വ്യക്തിഗത സേഫ്റ്റി അലേർട്ട്

- വിപുലമായ ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങൾ

- മികച്ച ഇൻ-ക്ലാസ് കരുത്തും torque ഉം

- ഏറ്റവും കുറഞ്ഞ എഞ്ചിൻ ഫ്രിക്ഷൻ

20 -ഓളം ഫസ്റ്റ് & ബെസ്റ്റ് സെഗ്മെന്റ് ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര XUV700

മേൽപ്പറഞ്ഞ സവിശേഷതകൾ കൂടാതെ, പുതിയ മഹീന്ദ്ര XUV700 എൽഇഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, R17 ഡയമണ്ട് കട്ട് അലോയി വീലുകൾ, എൽഇഡി ടെയിൽലാമ്പുകൾ, പവർ അഡ്ജസ്റ്റ് ORVM, ടേൺ ഇൻഡിക്കേറ്ററുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഡേ-നൈറ്റ് IRVM, ലെതററ്റ് സീറ്റ്, ലെതർ സ്റ്റിയറിംഗ്, ഗിയർ ലിവർ, മെമ്മറി ഫംഗഷനോടെ ആറ് തരത്തിൽ പവർ അഡ്ജസ്റ്റിബിൾ സീറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

20 -ഓളം ഫസ്റ്റ് & ബെസ്റ്റ് സെഗ്മെന്റ് ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര XUV700

മുകളിൽ സൂചിപ്പിച്ച സവിഷേശതകൾക്കൊപ്പം നിരവധി സുരക്ഷ ക്രമീകരണങ്ങളും മഹീന്ദ്ര പുത്തൻ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നു. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റഡ് സിസ്റ്റം (ADAS) മുതലായ സംവിധാനങ്ങളും XUV700 -ൽ ഉൾക്കൊള്ളുന്നു.

20 -ഓളം ഫസ്റ്റ് & ബെസ്റ്റ് സെഗ്മെന്റ് ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര XUV700

മോഡലിന്റെ ഏഴ് സീറ്റർ പതപ്പിന്റെ വിലകൾ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യൻ വിപണിയിൽ എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, ഹ്യുണ്ടായി അൽകാസർ, ഉടനടി പുറത്തിറങ്ങാനൊരുങ്ങുന്ന ഏഴ് സീറ്റർ ജീപ്പ് മെറിഡിയൻ എന്നിവയാവും XUV700 -ന്റെ പ്രധാന എതിരാളികൾ.

20 -ഓളം ഫസ്റ്റ് & ബെസ്റ്റ് സെഗ്മെന്റ് ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര XUV700

മറ്റ് അനുബന്ധ വാർത്തകളിൽ മഹീന്ദ്ര ഇലക്ട്രിക് മോബില്റ്റിയിലേക്കും സാനിധ്യം വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പ് കൺസെപ്റ്റായി അവതരിപ്പിച്ച eKUV100 ഉടനടി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക വാഹന നിർമ്മാതാക്കൾ.

Most Read Articles

Malayalam
English summary
List of major fisrt and best in segment features of all new mahindra xuv700
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X