രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി 2022 -ൽ പുറത്തിറക്കാനൊരുങ്ങി Mahindra

മഹീന്ദ്ര & മഹീന്ദ്ര വരും വർഷങ്ങളിൽ തങ്ങളുടെ ഇലക്ട്രിക് പ്രൊഡക്ട് ശ്രേണി വിപുലീകരിക്കാൻ ലക്ഷ്യമിടുന്നു. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രാദേശിക വാഹന നിർമ്മാതാക്കൾ eKUV100, XUV300 എന്നിവ അവയുടെ പ്രൊഡക്ഷൻ അവതാറുകളിൽ ഇതിനകം പ്രദർശിപ്പിച്ചിരുന്നു.

രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി 2022 -ൽ പുറത്തിറക്കാനൊരുങ്ങി Mahindra

eKUV100 അടുത്ത വർഷം ആദ്യം എത്താൻ സാധ്യതയുണ്ടെങ്കിലും, eXUV300 2022 അവസാനമോ 2023 ആദ്യമോ പുറത്തിറങ്ങും. മഹീന്ദ്ര eKUV100 നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്, നിരവധി തവണ വാഹനം ഇതിനോടകം ക്യാമറയിൽ കുടുങ്ങിയിരുന്നു.

രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി 2022 -ൽ പുറത്തിറക്കാനൊരുങ്ങി Mahindra

രാജ്യത്തെ ആഭ്യന്തര വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായിരിക്കും ഇത്. വാസ്തവത്തിൽ, ഇത് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇവി ആയിരിക്കാം. ഇലക്ട്രിക് മൈക്രോ എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില 9.0 ലക്ഷം രൂപയിൽ താഴെയായിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി 2022 -ൽ പുറത്തിറക്കാനൊരുങ്ങി Mahindra

eKUV100 -ന്റെ അവസാന പ്രൊഡക്ഷൻ പതിപ്പിൽ 40kW ഇലക്ട്രിക് മോട്ടോറും 15.9kWh ലിഥിയം-അയൺ ബാറ്ററിയും ഉണ്ടായിരിക്കും. ഇലക്ട്രിക് മോട്ടോർ 53 bhp പവറും 120 Nm പീക്ക് torque ഉം പുറപ്പെടുവിക്കും. ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നതിന്, സിംഗിൾ സ്പീഡ് ഗിയർബോക്‌സ് ഉണ്ടായിരിക്കും.

രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി 2022 -ൽ പുറത്തിറക്കാനൊരുങ്ങി Mahindra

മഹീന്ദ്ര eKUV100 ഒറ്റ ചാർജിൽ ഏകദേശം 150 കിലോമീറ്ററോളം സഞ്ചരിക്കും. സാധാരണ പവർ സോക്കറ്റ് ചാർജിംഗും ഫാസ്റ്റ് ചാർജിംഗും മൈക്രോ ഇവി പിന്തുണയ്ക്കും. വാഹനത്തിന്റെ ബാറ്ററി പാക്ക് ഫാസ്റ്റ് ചാർജർ വഴി വെറും 55 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ആക്കും.

രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി 2022 -ൽ പുറത്തിറക്കാനൊരുങ്ങി Mahindra

കാഴ്ചയിൽ, മഹീന്ദ്ര eKUV100 ഇലക്ട്രിക് എസ്‌യുവി സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് അല്പം വ്യത്യസ്തമായിരിക്കും. കൺസെപ്റ്റിന് സമാനമായി, ലാസ്റ്റ് പ്രൊഡക്ഷൻ പതിപ്പിൽ പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും ഉണ്ടായിരിക്കാം.

രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി 2022 -ൽ പുറത്തിറക്കാനൊരുങ്ങി Mahindra

ടെയിൽഗേറ്റിൽ പ്ലസ് (+) മൈനസ് (-) ലെറ്ററിംഗുകൾക്കൊപ്പം ഒരു ക്ലോസ്-ഓഫ് ഫ്രണ്ട് ഗ്രില്ലും വാഹനത്തിന് ഉണ്ടായിരിക്കും. ഫ്രണ്ട് ഫെൻഡറിൽ ചാർജിംഗ് പോർട്ടുകൾ സ്ഥാപിക്കും. താഴ്ന്ന വേരിയന്റുകളിൽ ഫെൻഡർ മൗണ്ടഡ് ടേൺ ഇൻഡിക്കേറ്ററുകൾ, ബ്ലാക്ക് ഡോർ ഹാൻഡിലുകൾ, സ്റ്റീൽ റിം എന്നിവ നിർമ്മാതാക്കൾ ഉൾപ്പെടുത്താം.

രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി 2022 -ൽ പുറത്തിറക്കാനൊരുങ്ങി Mahindra

വരാനിരിക്കുന്ന മഹീന്ദ്ര ഉൽപന്നങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, രാജ്യത്തെ ആഭ്യന്തര വാഹന നിർമ്മാതാക്കളിൽ നിന്നുള്ള അടുത്ത വലിയ ലോഞ്ച് ആയിരിക്കും പുതിയ തലമുറ സ്കോർപിയോ.

രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി 2022 -ൽ പുറത്തിറക്കാനൊരുങ്ങി Mahindra

2022 -ന്റെ തുടക്കത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന എസ്‌യുവി മെച്ചപ്പെട്ട ഡിസൈൻ, അപ്‌മാർക്കറ്റ് ഇന്റീരിയർ, കൂടുതൽ ശക്തമായ എഞ്ചിൻ സജ്ജീകരണം എന്നിവയുമായി വരും. മഹീന്ദ്രയുടെ ജനപ്രിയ ബൊലേറോയും XUV500 എസ്‌യുവിയും വരും നാളുകളിൽ ജെനറേഷൻ മാറ്റത്തിന് സാക്ഷ്യം വഹിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra all set to launch more affordable e suv in indian market by 2022
Story first published: Tuesday, November 9, 2021, 19:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X