സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

ഏറെ പ്രതീക്ഷയോടെ വാഹന വിപണി കാത്തിരിക്കുന്ന ഒരു മോഡലാണ് മഹീന്ദ്രയില്‍ നിന്നുള്ള XUV700. വാഹനത്തിന്റെ അരങ്ങേറ്റം വൈകാതെ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്യോഗിക തീയതി കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

ഓഗസ്റ്റ് 15 വാഹനം വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അതില്‍ ഔദ്യോഗിക സ്ഥിരീകരണവുമായി ആഭ്യന്തര നിര്‍മാതാക്കള്‍ രംഗത്തെത്തി കഴിഞ്ഞിരിക്കുകയാണ്.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

പുതിയൊരു ടീസര്‍ വീഡിയോയിലൂടെയാണ് വാഹനത്തിന്റെ അരങ്ങേറ്റ തീയതി കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 14-ന് വൈകുന്നേരം 4 മണിക്ക് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് ടീസര്‍ വീഡിയോയിലൂടെ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

ഇതിനോടകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു മോഡലാണ് XUV700. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന XUV500-യെ മാറ്റി സ്ഥാപിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. XUV500-യില്‍ നിന്നും ഡിസൈനിലും, ഫീച്ചറിലും കാര്യമായ മാറ്റങ്ങളോടെയാണ് വാഹനം വിപണിയില്‍ എത്തുക.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

വാഹനത്തിന്റെ ഫീച്ചറുകളും, സവിശേഷതകളും വെളിപ്പെടുത്തുന്ന നിരവധി ടീസര്‍ വീഡിയോകള്‍ ഇതിനോടകം തന്നെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്, അവയില്‍ ചിലത് സെഗ്മെന്റിലെ തന്നെ ആദ്യ സവിശേഷകളാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഏറ്റവും വലിയ സണ്‍റൂഫ്, ഓട്ടോ ബൂസ്റ്റര്‍ ഹെഡ്‌ലാമ്പുകള്‍, പുതിയ കമ്പനി ലോഗോ എന്നിവ എടുത്ത് പറയേണ്ട മാറ്റങ്ങളാണ്. സ്മാര്‍ട്ട് ഫില്‍ട്ടര്‍ ടെക്‌നോളജി എന്ന് വിളിക്കുന്ന ഒരു സവിശേഷതയും ഈ വാഹനത്തിന് ലഭിക്കുമെന്ന് കമ്പനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

ഈ ഫില്‍ട്ടര്‍ XUV700--ല്‍ 99 ശതമാനം ബാക്ടീരിയകളും 95 ശതമാനം വൈറസുകളും ക്യാബിന്‍ എയര്‍യില്‍ നിന്ന് നീക്കം ചെയ്യുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ക്യാബിനിലെ വായു യാത്രക്കാര്‍ക്ക് സുരക്ഷിതമാക്കാന്‍ കാറുകളില്‍ ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന സവിശേഷതയാണിത്.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

ഏറ്റവും ശക്തവും സവിശേഷതകള്‍ നിറഞ്ഞതുമായ എസ്‌യുവി അതിന്റെ സെഗ്മെന്റില്‍ സജ്ജീകരിച്ചിരിക്കുന്നു. സെഗ്മെന്റ് സവിശേഷതകളില്‍ ഓട്ടോ ബൂസ്റ്റര്‍ ഹെഡ്‌ലാമ്പുകള്‍, സ്മാര്‍ട്ട് പോപ്പ്-അപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

റേഞ്ച് റോവര്‍ ഇവോക്കില്‍ നിന്നുള്ള പ്രചോദനവും ഏറ്റവും വലിയ പനോരമിക് സണ്‍റൂഫും വാഹനത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഇതിനെ മഹീന്ദ്ര 'സ്‌കൈ റൂഫ്' എന്നാണ് വിളിക്കുന്നത്. ഈ പനോരമിക് സണ്‍റൂഫിന് 1360 mm നീളവും 870 mm വീതിയും ലഭിക്കുന്നു.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

വ്യക്തിഗത സുരക്ഷ അലേര്‍ട്ടുകളുള്ള ലെവല്‍ -2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (ADAS) XUV700-ന് ലഭിക്കും. ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമില്‍ ചെയ്യുന്ന ക്യാബിന് ലെതര്‍ പൊതിഞ്ഞ, മള്‍ട്ടി-ഫംഗ്ഷന്‍, ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ചാര്‍ജിംഗ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റീഡിംഗ് ലാമ്പുകള്‍ എന്നിവയും ലഭിക്കും.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

മുന്‍ പാസഞ്ചര്‍ സീറ്റില്‍ നന്നായി സംയോജിപ്പിച്ച ലിവറും ലഭിക്കുന്നു. ബോസ് മോഡ് എന്ന് വിളിക്കപ്പെടുന്ന ഈ സവിശേഷത ടാറ്റ സഫാരിയില്‍ കാണുന്നതുപോലെ മുന്നിലേക്കും ചാരിയിരിക്കുന്നതിനും അനുവദിക്കുന്നു.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

സുരക്ഷയില്‍ ക്രൂയിസ് കണ്‍ട്രോള്‍, ഒന്നിലധികം എയര്‍ബാഗുകള്‍, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, എബിഎസ്, ഇബിഡി എന്നിവയും ഉള്‍പ്പെടും.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

XUV700-ലെ ഇരട്ട സ്‌ക്രീനുകള്‍ കോക്ക്പിറ്റ് ഡൊമെയ്ന്‍ കണ്‍ട്രോളര്‍ സാങ്കേതികവിദ്യ 3 -ാം തലമുറ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ഓട്ടോമോട്ടീവ് കോക്ക്പിറ്റ് പ്ലാറ്റ്ഫോമുകളുമായിട്ടാകും വിപണിയില്‍ എത്തുക.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

വിപുലമായ ഹാര്‍ഡ്‌വെയര്‍ ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് ലോകോത്തര അനുഭവം നല്‍കുന്നതിനായി വിവിധ പുതിയ സവിശേഷതകള്‍ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓഫ്‌ലൈന്‍ വാഹന നിയന്ത്രണത്തിനൊപ്പം വിവരങ്ങളിലേക്കും വിനോദങ്ങളിലേക്കും പൂര്‍ണ്ണ ഹാന്‍ഡ്സ് ഫ്രീ ആക്സസ്സിനായി ഇത് അലക്‌സയുമായി ബന്ധിപ്പിക്കുന്നു.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

ഉപഭോക്താക്കള്‍ക്ക് പ്രൈം മ്യൂസിക്കില്‍ നിന്ന് ഒരു പ്ലേ ലിസ്റ്റിലേക്ക് ഇതുവഴി ആക്സസ് ലഭിക്കും, അലക്സയ്ക്ക് ദിശാസൂചനകള്‍ നല്‍കുന്നതിലൂടെ കാലാവസ്ഥാ നിയന്ത്രണങ്ങളും ആംബിയന്റ് ലൈറ്റിംഗും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

മഹീന്ദ്ര XUV700 എഞ്ചിന്‍ ഓപ്ഷനുകള്‍ പുതിയ ഥാറുമായി പങ്കിടുമെന്നാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന സൂചനകള്‍. ഇതില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉള്‍ക്കൊള്ളുന്ന പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഉള്‍പ്പെടും.

സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര

2.0 ലിറ്റര്‍ mHawk ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 185 bhp കരുത്തും 2.0 ലിറ്റര്‍ mStallion ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 200 bhp പവറും നല്‍കും. XUV500 ശ്രേണിയെക്കാള്‍ വില കൂടുതലായിരിക്കും ഈ മോഡലിന്. കാരണം ഇത് കൂടുതല്‍ പ്രീമിയം, കൂടുതല്‍ കരുത്ത് എന്നിവ വാഗ്ദാനം ചെയ്യുന്നു.

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 17-23 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. വിപണിയില്‍ എത്തുന്നതോടെ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കസാര്‍ എന്നിവരാകും XUV700-യുടെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Mahindra announced xuv700 debut date rival tata safari mg hector plus hyundai alcazar
Story first published: Wednesday, August 11, 2021, 10:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X