ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ആറ്റം എന്ന പേരില്‍ പുതിയ ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ മഹീന്ദ്ര. വരാനിരിക്കുന്ന ക്വാഡ്രിസൈക്കിള്‍ 2020 ഓട്ടോ എക്സ്പോയില്‍ കമ്പനി ആദ്യം പ്രദര്‍ശിപ്പിക്കുകയും അവിടെ എല്ലാവരുടെയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

നേരത്തെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ വാഹനത്തിന്റെ അരങ്ങേറ്റം വൈകിപ്പിച്ചുവെന്ന് വേണം പറയാന്‍. അരങ്ങേറ്റം വൈകിയെങ്കിലും വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇപ്പോഴിതാ പരീക്ഷണയോട്ടം നടത്തുന്ന ഒരു മോഡലിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഭാഗികമായി മൂടിക്കെട്ടലുകളുമായി പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുതിയ ചിത്രങ്ങള്‍ വാഹനത്തിന്റെ ഡിസൈന്‍ സവിശേഷതകള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇതിനോടകം ഓട്ടോ എക്സ്പോയില്‍ കണ്ട വാഹനത്തിനോട് സാമ്യത പുലര്‍ത്തുന്നതാണ് ഈ പരീക്ഷണയോട്ടം നടത്തുന്ന മോഡലും. 2022-23 കാലഘട്ടത്തില്‍ ആകെ മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ മഹീന്ദ്ര ഒരുങ്ങുകയാണ്.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ആദ്യത്തേത് 2022-ല്‍ പുറത്തിറക്കും, eKUV100-ആകും ആദ്യം ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുക. പിന്നാലെ ആറ്റം ഇലക്ട്രിക് ക്വാഡ്രിസൈക്കിളും, 2023 മധ്യത്തോടെ eXUV300-യും ബ്രാന്‍ഡില്‍ നിന്നും പുറത്തുവരും.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുതിയ നിയമങ്ങള്‍ക്കനുസൃതമായിട്ടാണ് മഹീന്ദ്ര നിലവില്‍ തങ്ങളുടെ ഭാവി ഇലക്ട്രിക് കാര്‍ മോഡലുകള്‍ വികസിപ്പിക്കുന്നത്. യാത്രക്കാര്‍ക്ക് പരമാവധി സുരക്ഷ നല്‍കുന്നതിനായി ബ്രാന്‍ഡില്‍ നിന്നും മുന്‍കാലങ്ങളില്‍ വിപണിയില്‍ എത്തിയിരുന്നു E2O പ്ലസ് കാറിന്റെ ഉത്പാദനം നിര്‍ത്തി.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പകരം ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി പ്രത്യേക ഫീച്ചറുകളും മികച്ച ബാറ്ററി ഓപ്ഷനുകളുമുള്ള പുതിയ ഇലക്ട്രിക് പാസഞ്ചര്‍ കാറുകളുടെയും ഇലക്ട്രിക് കൊമേഴ്സ്യല്‍ വാഹനങ്ങളുടെയും അവതരണത്തിനായി കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തുകയും ചെയ്തു.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അനാച്ഛാദനം ചെയ്ത ആറ്റം ക്വാഡ്രിസൈക്കിള്‍ ഇലക്ട്രിക് വെഹിക്കിള്‍ 15 കിലോവാട്ട് ശേഷിയുള്ള ലിഥിയം അലോയ് ബാറ്ററി പായ്ക്ക് അവതരിപ്പിക്കും. പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ മുതല്‍ 150 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ പുതിയ ഇലക്ട്രിക് വാഹനത്തിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

വാഹനത്തിന്റെ പുറംഭാഗത്തും അകത്തളത്തിലും ആകര്‍ഷകമായ ഇരിപ്പിടങ്ങളുള്ള വലിയ ക്യാബിന്‍ ഉള്‍പ്പെടെ നിരവധി പ്രീമിയം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പുറത്തുവന്ന ചിത്രങ്ങളെ അടിസ്ഥാനമാക്കി പറഞ്ഞാല്‍, രാജ്യത്ത് വരാനിരിക്കുന്ന ആറ്റം ക്വാഡ്രിസൈക്കിളിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് മോഡലാണിതെന്ന് വ്യക്തം.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ക്യാബിനിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു സ്‌പെയര്‍ വീല്‍ ഫീച്ചര്‍ ചെയ്യുന്നു. എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മോഡലിലെ അലോയ് വീലുകളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റീല്‍ വീലുകളും ഇതിന്റെ സവിശേഷതയാണ്.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പ്രൊഡക്ഷന്‍-റെഡി മോഡലിന്റെ ഇന്റീരിയറുകളും സ്‌പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. അടിസ്ഥാന ഇന്റീരിയര്‍ ലേഔട്ടാണ് വാഹനത്തില്‍ കാണാന്‍ കഴിയുന്നത്. അത് അടിസ്ഥാന-സ്‌പെക്ക് വേരിയന്റായിരിക്കാം എന്ന സൂചനയും നല്‍കുന്നു. എയര്‍-കോണ്‍ വെന്റുകള്‍, ഫ്‌ലാറ്റ്-ബോട്ടം ടൈപ്പ് സ്റ്റിയറിംഗ് വീല്‍, 12-വോള്‍ട്ട് സോക്കറ്റ് സഹിതം ഡാഷ്ബോര്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു റൊട്ടേറ്ററി ഗിയര്‍ ഡയല്‍, വൃത്താകൃതിയിലുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

എന്നിരുന്നാലും, ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച പ്രോട്ടോടൈപ്പ് മോഡലില്‍ ഘടിപ്പിച്ച വലിയ ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ പരീക്ഷണ പതിപ്പില്‍ നഷ്ടമായതായി തോന്നുന്നു. പിന്നിലെ യാത്രക്കാര്‍ക്കുള്ള വിനോദമാണ് സ്‌ക്രീന്‍ ലക്ഷ്യമിടുന്നത്. ലോഞ്ച് ചെയ്യുന്ന സമയത്ത് ഇലക്ട്രിക് ക്വാഡ്രിസൈക്കിളിന്റെ ആഡ്-ഓണ്‍ ആക്‌സസറിയായി ഇത് ഘടിപ്പിക്കാമെന്നും സൂചനയുണ്ട്.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനാണ് മഹീന്ദ്ര ആറ്റം ശ്രമിക്കുന്നത്. നിലവിലുള്ള ത്രീ വീലറുകള്‍ക്ക് ബദലായി ഇത് പ്രവര്‍ത്തിക്കും, മെച്ചപ്പെട്ട സുരക്ഷയും കാലാവസ്ഥാ സംരക്ഷണവും സമാന പ്രവര്‍ത്തനച്ചെലവില്‍ വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ബ്രാന്‍ഡിന്റെ നിരയിലുള്ള എല്ലാ ലോ വോള്‍ട്ടേജ് മോഡലുകളും നിര്‍മ്മിക്കുന്ന ബെംഗളൂരുവിലെ കമ്പനിയുടെ പ്ലാന്റിലാണ് മഹീന്ദ്ര ആറ്റം അസംബിള്‍ ചെയ്യുന്നത്. അനാച്ഛാദന സമയത്ത് ആറ്റത്തിന്റെ കൃത്യമായ സ്‌പെസിഫിക്കേഷനുകള്‍ കമ്പനി വെളിപ്പെടുത്തിയില്ലെങ്കിലും, 70kmph എന്ന ഇലക്ട്രോണിക് പരിമിതമായ ടോപ്പ് സ്പീഡില്‍ 15kW-ല്‍ താഴെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലേക്ക് Mahindra Atom എത്തുന്നു; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍, ഇന്ത്യന്‍ വിപണിയില്‍ വരാനിരിക്കുന്ന ബജാജിന്റെ ക്യൂട്ട് ഇലക്ട്രിക് ക്വാഡ്രിസൈക്കിളിനെതിരെയാകും ആറ്റം ഇലക്ട്രിക് മത്സരിക്കുക. ഈ വര്‍ഷം മൂന്നാം പാദത്തില്‍ ആറ്റം വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, രാജ്യത്ത് നിലവിലുള്ള കൊവിഡ് -19, ചിപ്പ് പ്രതിസന്ധി എന്നിവ കാരണം അരങ്ങേറ്റം വൈകുകയായിരുന്നു.

Image Courtesy: 𝕾𝖎𝖉𝖍𝖆𝖗𝖙𝖍 𝕽𝖊𝖉𝖉𝖞

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra atom spied testing ahead of india launch details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X