പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra

മഹീന്ദ്ര തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ചു. കഴിഞ്ഞയാഴ്ച, എസ്‌യുവിക്കായി 65,000 -ലധികം ബുക്കിംഗുകൾ ലഭിച്ചതായും, പെട്രോൾ XUV700 -ന്റെ ഡെലിവറികൾ 2021 ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു.

പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra

എന്നാൽ മഹീന്ദ്ര ഇപ്പോൾ തന്നെ കാർ എത്തിക്കാൻ തുടങ്ങിയെന്ന് തോന്നുന്നു. പുതുതായി ഡെലിവറി ചെയ്ത മഹീന്ദ്ര XUV700 -ന്റെ ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra

ചിത്രത്തിൽ കാണുന്ന ഉപഭോക്താവ് മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ്. ഈ ഉപഭോക്താവിന് ഡെലിവറി ലഭിച്ച പതിപ്പ് ടോപ്പ് എൻഡ് AX ഏഴ് സീറ്റർ വേരിയന്റാണ്. ടീം-ബിഎച്ച്പി റിപ്പോർട്ട് അനുസരിച്ച് മഹീന്ദ്ര ഇന്ത്യയിലുടനീളം പുതിയ XUV700 ഡെലിവറി ആരംഭിച്ചിരിക്കുകയാണ്.

പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra

വളരെക്കാലമായി XUV700 ഉപയോഗിച്ച് മഹീന്ദ്ര നമ്മെ മോഹിപ്പിക്കുകയായിരുന്നു, ഒടുവിൽ 2021 ഓഗസ്റ്റ് 15 -ന് ചെന്നൈയിൽ ഒരു മീഡിയ ഇവന്റിൽ എസ്‌യുവി അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. മഹീന്ദ്ര XUV700-ന്റെ എക്സ്-ഷോറൂം വില ഇപ്പോൾ 12.49 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, ഇത് ടോപ്പ്-എൻഡ് ലക്ഷ്വറി AWD പതിപ്പിന് 22.99 ലക്ഷം രൂപ വരെ ഉയരുന്നു.

പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra

മഹീന്ദ്ര XUV700, പുറംമോടിയിൽ ബോൾഡും പ്രീമിയം രൂപകൽപനയുമായാണ് വരുന്നത്. പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇരട്ട എൽഇഡി ഡിആർഎൽ, എൽഇഡി ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവയും കാറിന് ലഭിക്കുന്നു.

പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra

18 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകൾ, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ടെയിൽ ലാമ്പുകളിലേക്കുള്ള ആരോ ഹെഡ് ഡിസൈൻ, റിവേർസ് പാർക്കിംഗ് ക്യാമറ, സെൻസറുകൾ എന്നിവയും എസ്‌യുവിക്ക് ലഭിക്കുന്നു.

പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra

പുറത്തെ പോലെ, മഹീന്ദ്ര XUV700-ന് പ്രീമിയം ലുക്ക് കാബിനും ലഭിക്കുന്നു. ഇരട്ട 10.25 ഇഞ്ച് സ്‌ക്രീൻ സെറ്റപ്പാണ് ഇതിലെ പ്രധാന ആകർഷണം. അവയിലൊന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും മറ്റൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി പ്രവർത്തിക്കുന്നു. ഡ്യൂവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ADAS സവിശേഷതകൾ തുടങ്ങി നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിന് കീഴിൽ, XUV700 -ന് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ് തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നു.

പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra

മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വലിയ പനോരമിക് സൺറൂഫ്, ലെതർ റാപ്പ്ഡ് സീറ്റുകളും സ്റ്റിയറിംഗ് വീലും, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും എസ്‌യുവിയിൽ ഉണ്ട്. അഞ്ച്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഈ കാർ ലഭ്യമാണ്.

പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra

എതിരാളികളിൽ നിന്ന് വ്യത്യസ്തമായി, മഹീന്ദ്ര ഈ എസ്‌യുവിയിൽ രണ്ടാം നിര യാത്രക്കാർക്ക് ക്യാപ്റ്റൻ സീറ്റുകളും വാഹനത്തിൽ വെന്റിലേറ്റഡ് സീറ്റുകളും വാഗ്ദാനം ചെയ്യുന്നില്ല. ഈ സവിശേഷതകൾ പിന്നീടുള്ള ഘട്ടത്തിൽ എസ്‌യുവിയിൽ ഉൾപ്പെടുത്തിയേക്കാം.

പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra

മഹീന്ദ്ര XUV700 പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ആദ്യം പെട്രോൾ വേരിയന്റുകളുടെ ഡെലിവറി ആരംഭിക്കും, തുടർന്ന് അടുത്ത മാസം ഡീസലിന്റെയും തുടങ്ങും. 200 bhp കരുത്തും 380 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ എൻജിനാണ് എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് കരുത്തേകുന്നത്.

പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra

ഡീസൽ പതിപ്പിൽ 2.2 ലിറ്റർ എംഹോക്ക് ടർബോഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നു, ഇത് താഴ്ന്ന MX ട്രിമ്മുകളിൽ 155 bhp കരുത്തും 360 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ഇതേ എഞ്ചിൻ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളിൽ യഥാക്രമം 185 bhp കരുത്തും 420 Nm ഉം 450 Nm torque ഉം സൃഷ്ടിക്കുന്നു. പെട്രോൾ, ഡീസൽ എഞ്ചിനുകൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു.

പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra

XUV700 -ന്റെ മറ്റ് സവിശേഷതകൾ:

* ആമസോൺ അലക്സ കംപ്റ്റിബിലിറ്റി

* ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ

* ഇ-സിം അധിഷ്ഠിത കണക്റ്റഡ് സാങ്കേതികവിദ്യ

* 60 -ലധികം കണക്റ്റഡ് ഫീച്ചറുകൾ

* വോയ്സ് അസിസ്റ്റന്റ്

* ആംബിയന്റ് ലൈറ്റിംഗ്

* രണ്ടും മൂന്നും നിര എസി വെന്റുകൾ

* ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ

* എയർ ഫിൽറ്റർ

പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra

XUV700 സെഫ്റ്റി ഫീച്ചറുകൾ:

ആക്ടീവ് സെഫ്റ്റി

* ഓട്ടോ ഹെഡ്‌ലാമ്പ് ബൂസ്റ്റർ

* അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ

* ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്

* വ്യക്തിഗത സുരക്ഷാ അലേർട്ടുകൾ

* ഡ്രൈവർ ഡ്രൗസിനെസ് അലേർട്ട്

* ലെയിൻ-കീപ്പ് അസിസ്റ്റ്

പാസ്സീവ് സേഫ്റ്റി

* ABS+EBD

* ഏഴ്-എയർബാഗുകൾ

* ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യൽ

* ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ

* ട്രാക്ഷൻ കൺട്രോൾ

Most Read Articles

Malayalam
English summary
Mahindra commences deliveries of flagship xuv700 suv in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X