പ്രതാപ് ബോസ് ഇനി മഹീന്ദ്രയില്‍; നിയമനം ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ തലവനായി

ഏകദേശം ഒരു മാസം മുന്നെയാണ് ടാറ്റ മോട്ടോര്‍സിന്റെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പ്രതാപ് ബോസ് പടിയിറങ്ങുന്നത്. പിന്നാലെ മഹീന്ദ്രയുടെ പുതിയ ഡിസൈന്‍ മേധാവിയാകാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

പ്രതാപ് ബോസ് ഇനി മഹീന്ദ്രയില്‍; നിയമനം ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ തലവനായി

എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണം, മഹീന്ദ്രയോ, പ്രതാപ് ബോസോ നല്‍കിയിരുന്നല്ല. എന്നാല്‍ അക്കാര്യത്തില്‍ ഇപ്പോള്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയെന്ന് വേണം പറയാന്‍.

പ്രതാപ് ബോസ് ഇനി മഹീന്ദ്രയില്‍; നിയമനം ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ തലവനായി

മഹീന്ദ്ര പുതുതായി രൂപീകരിച്ച ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷനെ നയിക്കാന്‍ പ്രതാപ് ബോസിനെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും ചീഫ് ഡിസൈന്‍ ഓഫീസറായും നിയമിച്ചതായി പ്രഖ്യാപിച്ചു.

പ്രതാപ് ബോസ് ഇനി മഹീന്ദ്രയില്‍; നിയമനം ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ തലവനായി

വെസ്റ്റ് മിഡ്ലാന്റിലെ കോവെന്‍ട്രിയില്‍ സ്ഥാപിക്കുന്ന കമ്പനിയുടെ പുതിയ ആഗോള ഡിസൈന്‍ സെന്ററായ മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ യൂറോപ്പില്‍ (MADE) ബോസ് പ്രവര്‍ത്തിക്കും, ഒപ്പം യുകെ ഡിസൈന്‍ സെന്ററിനും നിലവിലുള്ള മഹീന്ദ്ര ഇന്ത്യ ഡിസൈന്‍ സ്റ്റുഡിയോയ്ക്കും അദ്ദേഹം നേതൃത്വം നല്‍കും(MIDS).

പ്രതാപ് ബോസ് ഇനി മഹീന്ദ്രയില്‍; നിയമനം ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ തലവനായി

''തങ്ങളുടെ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി, ഇപ്പോള്‍ ഒരു വളര്‍ച്ചാ യാത്രയുടെ ഒരു പ്രധാന ഘട്ടത്തിലാണ് തങ്ങളെന്ന് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോ ആന്‍ഡ് ഫാം സെക്ടറുകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജൂരിക്കര്‍ പറഞ്ഞു.

പ്രതാപ് ബോസ് ഇനി മഹീന്ദ്രയില്‍; നിയമനം ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ തലവനായി

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമാരംഭിക്കുന്ന 23 പുതിയ ഉല്‍പ്പന്നങ്ങളുടെ ശക്തമായ പൈപ്പ്‌ലൈന്‍ ഓട്ടോമോട്ടീവ്, ഫാം ഉപകരണങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയിലുടനീളം തങ്ങളുടെ രൂപകല്‍പ്പനയും നൂതന എഞ്ചിനീയറിംഗ് ശേഷിയും മുന്നിലെത്തിക്കാന്‍ ബോസിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതാപ് ബോസ് ഇനി മഹീന്ദ്രയില്‍; നിയമനം ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ തലവനായി

പ്രതാപ് ടീമില്‍ ഉണ്ടായിരിക്കുന്നത് തങ്ങളുടെ ഡിസൈന്‍ ശേഷിയെ ശക്തിപ്പെടുത്തും, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെടുത്തുകയും ഉപഭോക്തൃ അടിത്തറ വിപുലമാക്കുകയും ചെയ്യും. അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിലും മഹീന്ദ്രയുടെ സമ്പന്നമായ ഉല്‍പ്പന്ന പാരമ്പര്യത്തില്‍ ഒരു പുതിയ അധ്യായം എഴുതാന്‍ തങ്ങള്‍ ഉത്സുകരാണെന്നും രാജേഷ് ജെജൂരിക്കര്‍ വ്യക്തമാക്കി.

പ്രതാപ് ബോസ് ഇനി മഹീന്ദ്രയില്‍; നിയമനം ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ തലവനായി

മഹീന്ദ്രയുടെ പുതിയ ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷനില്‍ വരാനിരിക്കുന്ന യുകെ ഡിസൈന്‍ സെന്റര്‍, നിലവിലുള്ള മഹീന്ദ്ര ഇന്ത്യ ഡിസൈന്‍ സ്റ്റുഡിയോ (MIDS) എന്നിവ ഉള്‍പ്പെടുന്നു. തന്റെ പുതിയ റോളില്‍, രൂപമെടുത്ത ഇലക്ട്രിക് വെഹിക്കിള്‍ (BEV), LCV ഉല്‍പ്പന്നങ്ങള്‍ (3.5 ടണ്ണില്‍ താഴെ), ലാസ്റ്റ് മൈല്‍ മൊബിലിറ്റി (LMM), വലിയ CV വാഹനങ്ങള്‍, പ്യൂഗെ സ്‌കൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ ആധികാരിക എസ്‌യുവികള്‍ പോലുള്ള എല്ലാ പ്രധാന ബിസിനസ്സ് വിഭാഗങ്ങളുടെയും രൂപകല്‍പ്പനയ്ക്ക് പ്രതാപ് മേല്‍നോട്ടം വഹിക്കും.

പ്രതാപ് ബോസ് ഇനി മഹീന്ദ്രയില്‍; നിയമനം ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ തലവനായി

പുതിയ ഡിസൈന്‍ സെന്റര്‍ 2021 ജൂലൈ 1 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും, ഇത് കമ്പനിയുടെ ആഗോള ഡിസൈന്‍ ശൃംഖലയുടെ ഭാഗമാകും. അതില്‍ മുംബൈയിലെ മഹീന്ദ്ര ഡിസൈന്‍ സ്റ്റുഡിയോയും ഇറ്റലിയിലെ ടൂറിനിലെ പിനിന്‍ഫരിന ഡിസൈനും ഉള്‍പ്പെടുന്നു.

പ്രതാപ് ബോസ് ഇനി മഹീന്ദ്രയില്‍; നിയമനം ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ തലവനായി

കമ്പനിയുടെ ഡിസൈന്‍ കഴിവുകളുടെ തന്ത്രപരമായ മെച്ചപ്പെടുത്തലാണ് പുതിയ നൂതന ഡിസൈന്‍ സെന്റര്‍ എന്ന് മഹീന്ദ്ര നേരത്തെ പറഞ്ഞിരുന്നു. മഹീന്ദ്രയുടെ ഉല്‍പ്പന്ന ഡിസൈനുകളും സാങ്കേതികവിദ്യയും മൂര്‍ച്ച കൂട്ടാന്‍ MADE സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

പ്രതാപ് ബോസ് ഇനി മഹീന്ദ്രയില്‍; നിയമനം ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ തലവനായി

ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ആര്‍ട്ടിന്റെയും ഇന്ത്യയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രതാപ് ബോസിനെ സംബന്ധിച്ചിടത്തോളം 20 വര്‍ഷത്തിലേറെ ആഗോള ഓട്ടോമോട്ടീവ് ഡിസൈന്‍ അനുഭവവുമായിട്ടാണ് മഹീന്ദ്രയില്‍ ചേരുന്നത്.

പ്രതാപ് ബോസ് ഇനി മഹീന്ദ്രയില്‍; നിയമനം ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ തലവനായി

ഇതിനുമുമ്പ്, 14 വര്‍ഷമായി ടാറ്റ മോട്ടോര്‍സിന്റെ ഭാഗമായിരുന്ന അദ്ദേഹം അവിടെ ടിയാഗോ, നെക്സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍, പുതിയ സഫാരി തുടങ്ങിയ ജനപ്രിയ ഉല്‍പ്പന്നങ്ങളുടെ ഉത്തരവാദിത്തമുള്ള കാര്‍ നിര്‍മ്മാതാവിന്റെ ഡിസൈന്‍ വിഭാഗത്തിന് നേതൃത്വം നല്‍കി. നേരത്തെ ഇറ്റലിയിലെ പിയാജിയോ, ജപ്പാനിലെ ഡൈംലര്‍ ക്രിസ്ലര്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Confirms, Pratap Bose Appointed To Head Its New Global Design Organisation, Find Here All New Details. Read in Malayalam.
Story first published: Friday, June 11, 2021, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X